Weekly Horoscope: ധനനേട്ടം, കര്‍മ്മരംഗത്ത് ഉയര്‍ച്ച: സമ്പൂര്‍ണം കൃത്യം വാരഫലം 12 രാശിക്കും

2025-ലെ രണ്ടാമത്തെ ആഴ്ചയും നമ്മള്‍ പിന്നിട്ട് കഴിഞ്ഞു. മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം. അതിലുപരി ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളാണോ അതോ പ്രതിസന്ധികളാണോ കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ചും അറിയാം.

വരുന്ന ഒരാഴ്ചയില്‍ അതായത് ജനുവരി12 മുതല്‍ 18 വരെയുള്ള സമയം ഏതൊക്കെ രാശിക്കാര്‍ക്കാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

Weekly Horoscope Predictions

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് പുതിയ ആഴ്ചയില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ നിങ്ങളുടെ വ്യക്തിപരമായ മാറ്റങ്ങള്‍ മൂലം ജീവിതം തന്നെ മാറിപ്പോവുന്നു. തൊഴില്‍ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. എങ്കിലും ആലോചിക്കാതെ പ്രവര്‍ത്തിക്കാനുള്ള ഒരു ത്വര നിങ്ങളില്‍ ഉണ്ടാവും. ഇത് വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ സമയം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് പുതിയ ആഴ്ചയില്‍ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും കാത്തിരിക്കുന്നു. കൂടാതെ പദ്ധതികള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. കൂടാതെ നിക്ഷേപങ്ങള്‍ എന്തുകൊണ്ടും അനുകൂലമായി വരുന്നു. കൂടുതല്‍ നിക്ഷേപങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് വരാന്‍ സാധിക്കും. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും അതിനെ അനുകൂലമാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എല്ലാ വിധത്തിലുള്ള അനുഗ്രഹവും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. കൂടാതെ നിങ്ങളുടെ എല്ലാ തരത്തിലുള്ള ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു. അതിനോടൊപ്പം തൊഴില്‍ മാറ്റങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാ വിധത്തിലുള്ള തെറ്റിദ്ധാരണകളും ഒഴിവാക്കാന്‍ സാധിക്കും.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി നിങ്ങള്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരും. കൂടാതെ പുതിയ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് പുതിയ ആഴ്ച. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ ഒരഴ്ചയാണ് വരാന്‍ പോവുന്നത്. എല്ലാ വിധത്തിലും മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. മികച്ച നേട്ടങ്ങളോടെ മുന്നോട്ട് പോവാന്‍ കഴിയുന്നതിനാല്‍ ഇവരുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ മാനസിക പ്രതിസന്ധികള്‍ നിങ്ങള്‍ക്കുണ്ടാക്കിയേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ അവരുടെ കരിയറില്‍ ഉണ്ടാവുന്ന സമയമാണ് വരാന്‍ പോവുന്നത്. ജ്യോതിഷത്തില്‍ ഇവരുടെ ജീവിതം മാറ്റങ്ങള്‍ കൊണ്ട് മൂടപ്പെടുന്നു. കഠിനാധ്വാനത്തിന്റെ അംഗീകാരം ലഭിക്കുന്നു. ജോലിയുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജോലിയും കുടുംബവും ഒരുമിച്ച് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കും.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച, നിങ്ങളുടെ നേട്ടങ്ങള്‍ അല്‍പം പ്രയാസത്തിലൂടെയായിരിക്കും കടന്ന് പോവുന്നത്. ആഗ്രഹിക്കാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവും. ആത്മീയമായ പല കാര്യങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഭാവിയെക്കുറിച്ച് ആശങ്കകള്‍ വര്‍ദ്ധിക്കും. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി ഈ ആഴ്ചയില്‍ മികച്ചതായിരിക്കും. മാറ്റത്തിനുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജോലിയില്‍ നിങ്ങളുടെ മികവ് തെളിയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള വെല്ലുവിളികളും നിങ്ങള്‍ക്കുണ്ടാവാം. തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കുഴപ്പത്തില്‍ ചാടിയ്ക്കാം.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവാം. കരിയറിന്റെ കാര്യത്തിലും അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. സത്യസന്ധമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. വീക്ഷണകോണുകള്‍ അനുസരിച്ച് നിങ്ങള്‍ മുന്നോട്ട് പോവുന്നതാണ് ഏറ്റവും നല്ലത്. അല്ലാത്ത പക്ഷം അത് അപകടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.

മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാവാം. പലപ്പോഴു നിങ്ങളുടെ ജോലിയും ആരോഗ്യവും എല്ലാം ഈ ആഴ്ചയില്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. കൂടാതെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ ഒരു കാരണവശാലും അവഗണിക്കരുത്. അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. സാമ്പത്തികം സ്ഥിരമായിരിക്കും.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്ന സമയമാണ്. മാത്രമല്ല പുതിയ മാറ്റങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ.് വൈകാരികമായി പല കാര്യങ്ങളിലും ഇടപെടുന്നത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി വേണം ഓരോന്നും ചെയ്ത് തീര്‍ക്കുന്നതിന്.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് വരാന്‍ പോവുന്നത്. പലപ്പോഴും ജീവിതത്തില്‍ സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. അത് വരുന്ന ആഴ്ചയില്‍ അല്‍പം പ്രതിസന്ധിയില്‍ ആവുന്നതിന് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. ജോലിയിലും നേട്ടങ്ങള്‍ കാത്തിരിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, January 11, 2025, 11:30 [IST]
X
Desktop Bottom Promotion