Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Weekly Horoscope: ജീവിതത്തിലുടനീളം സമ്പന്നര്‍: അതിന് തുടക്കമാവുന്ന ഈ ആഴ്ച: 12 രാശിക്കും സമ്പൂര്‍ണഫലം
വരുന്ന ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് ജ്യോതിഷം കാത്തു വെച്ചിരിക്കുന്നത്. ഗുണദോഷസമ്മിശ്രമാണ് ഓരോ ഫലവും എന്ന് നമുക്കറിയാം. എന്നാല്‍ അത് ജീവിതത്ത എപ്രകാരം സ്വാധീനിക്കുന്നു എന്നതാണ് പലരും ഉറ്റുനോക്കുന്നത്. വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും കരിയര്‍, ധനം, ദാമ്പത്യം, ജോലി, കുടുംബം എന്നിങ്ങനെ ഓരോ മേഖലയിലും എപ്രകാരമാണ് ഫലങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.
ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ തന്നെയാണ് പലരും നിങ്ങളുടെ ഓരോ ദിവസത്തേയും അടയാളപ്പെടുത്തുന്നതും. വരുന്ന ആഴ്ചയില്‍ ഏതൊക്കെ രാശിക്കാരില്‍ സങ്കീര്‍ണതകളുണ്ടാവും, ആരൊക്കെ മികച്ച നേട്ടങ്ങളിലേക്ക് കുതിക്കും എന്നിങ്ങനെ പൂര്‍ണ രാശിഫലം അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്ക്ക് ഈ ആഴ്ച ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിന് സാധിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ മികച്ചതായിരിക്കാം. കൂടാതെ അവസരങ്ങള്‍ നിരവധി ഇവരെ തേടി എത്തും. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ ശ്രദ്ധ വേണം. കാരണം ആവേശകരമായ തീരുമാനങ്ങള്‍ ഒഴിവാക്കുക. സാമ്പത്തിക തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതില്‍ ക്ഷമ പ്രധാനമാണ്. അത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്. ആരോഗ്യം മികച്ചതാവും.
മിഥുനം രാശി
മിഥുന രാശിക്കാര്‍ ഈ ആഴ്ച നേട്ടങ്ങള്‍ വര്‍ദ്ധിക്കാം. സാമ്പത്തികമായി പ്രതിസന്ധികള്‍ക്കും സാധ്യതയുണ്ട്. അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടാകാം. കുടുബംത്തില്‍ സന്തോഷം വര്‍ദ്ധിക്കും. എങ്കിലും കാര്യങ്ങളെ നിസ്സാരവത്കരിക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ തേടി എത്താം. പലപ്പോഴും അത് മികച്ച മാറ്റങ്ങളിലേക്കുള്ള തുടക്കം കൂടിയാണ് എന്നതാണ് സത്യം. സമ്പാദ്യം നിസ്സാരമല്ല, അത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴി നോക്കുകയും അവസരം വിവേകപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്യണം. ആരോഗ്യ പ്രതിസന്ധികളെ കൃത്യമായി കൈകാര്യം ചെയ്യണം
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ വരുന്ന ആഴ്ച പ്രധാനമായും പല കാര്യങ്ങളിലും അപകടകരമായ തീരുമാനം എടുക്കേണ്ടതാണ്. ആരോഗ്യം നിസ്സാരമല്ല. പലപ്പോഴും സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ദീര്‍ഘകാല നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത നിങ്ങള്‍ക്ക് പിന്നീട് മനസ്സിലാക്കാന്‍ സാധിക്കും. സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മറ്റുള്ളവരോട് സഹകരിച്ച് മുന്നേറുന്നതിനുള്ള സാധ്യതയുണ്ട്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്നു. ഭക്ഷണ കാര്യത്തില്‍ ഉള്ള നിര്‍ബന്ധങ്ങള്‍ പലപ്പോഴും വരുന്ന ആഴ്ച നിങ്ങളെ വെട്ടിലാക്കും. വിശ്വസനീയമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പാടായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. പ്രധാനപ്പെട്ട പല മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ആഴ്ച തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സര്‍ഗ്ഗാത്മകമായ പല കാര്യങ്ങളിലും താല്‍പ്പര്യം വര്‍ദ്ധിക്കുന്ന സമയമാണ്. അധികവരുമാനത്തിനുള്ള സാധ്യതയും കാണുന്നു. ആരോഗ്യ പ്രതിസന്ധികളെ നിസ്സാരമാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്കും ആശുപത്രി വാസത്തിലേക്കും നിങ്ങളെ എത്തിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുള്ള ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടുതല്‍ സാമ്പത്തിക സ്ഥിരത നിങ്ങള്‍ക്കുണ്ടാവുന്ന ഒരാഴ്ച കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ പരസ്പര ധാരണയോടെ മുന്നോട്ട് പോവുന്നതിന് സാധിക്കും. അത് തന്നെയാണ് വരുന്ന ആഴ്ചയിലെ മികച്ച മാറ്റവും. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ വളരെയധികം നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള വെല്ലുവിളികളും നിങ്ങള്‍ക്ക് ഈ ആഴ്ച നേരിടേണ്ടി വരുന്നില്ല. പലപ്പോഴും മൊത്തത്തിലുള്ള ക്ഷേമവും സമൃദ്ധിയും തന്നെയാണ് ഈ ആഴ്ചയെ വ്യത്യസ്തമാക്കുന്നത്. അനുകൂലമല്ലാത്ത സാഹചര്യങ്ങളെ പോലും അനുകൂലമാക്കി മാറ്റുന്നതിന് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











