Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Weekly Horoscope: ഡിസംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ തലവര മാറുന്നവര്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം
2024-ലെ അവസാന മാസത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്. അവസാന മാസത്തിലെ ആദ്യത്തെ ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും ജീവിതം എപ്രകാരമാണ് എന്ന് മുന്‍കൂട്ടി അറിയാന്‍ ആഗ്രഹം കാണും. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും മാറി മറിഞ്ഞ് കൊണ്ടിരിക്കുന്ന ഗ്രഹമാറ്റങ്ങള്‍ രാശിമാറ്റങ്ങള്‍ തന്നെയാണ് ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതും.
വരുന്ന ഒരാഴ്ച നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ ചില രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങളുണ്ടാവാം. അത് എന്തൊക്കെയെന്നതിനെക്കുറിച്ചും നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ച പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. ഏഴ് ദിവസത്തില്‍ ഏഴ് വര്‍ഷത്തെ ഫലങ്ങളാണ് കാത്തിരിക്കുന്നത്. അത്രയധികം മികച്ച സമയത്തിലൂടേയാണ് മേടം രാശിക്കാര്‍ കടന്ന് പോവുന്നത്. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവാം. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും മികച്ച സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ മികച്ച ദിവസമായി കണക്കാക്കുന്നു. കൂടാതെ ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ അനുകൂലമായ ദിവസങ്ങളാണ് ആദ്യത്തെ കുറച്ച് നാളുകള്‍ ഉണ്ടാവുന്നത്. പിന്നീട് സാഹചര്യങ്ങള്‍ പ്രതികൂലമാവാം. പലപ്പോഴും രോഗാവസ്ഥകള്‍ക്കുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. കുടുംബത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണദോഷ സമ്മിശ്രഫലങ്ങളാണ് വരുന്ന ആഴ്ചയില്‍ ഉണ്ടാവുന്നത്. കൂടാതെ ജോലിയില്‍ നല്ലഫലങ്ങളുണ്ടാവാം, അത് മാത്രമല്ല ജോലി ആവശ്യത്തിനായി ധാരാളം യാത്രകള്‍ നടത്തേണ്ടി വരും. പലപ്പോഴും സാമ്പത്തികമായുള്ള ചെറിയ ചില പ്രതിസന്ധികള്‍ ഒഴിച്ചാല്‍ പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയം തന്നെയായിരിക്കും,
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോവും ജോലിയില്‍ നിലനിന്നിരുന്ന ഒരു വിധം തടസ്സങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു.. രോഗങ്ങളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. എങ്കിലും നിസ്സാരമായി ആരോഗ്യത്തെ കണക്കാക്കരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നു. പ്രതിസന്ധികള്‍ പലതും വിടാതെ പിന്തുടരും. പലപ്പോഴും ജോലിയില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും നിങ്ങളെ പ്രതിസന്ധിയിലാക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് വളരെ വലിയ നഷ്ടം സംഭവിക്കാം. കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ നിങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കും. എങ്കിലും അതില്‍ പ്രതികൂല ഫലങ്ങള്‍ വര്‍ദ്ധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ ജീവിതത്തില്‍ സംഭവിക്കണം എന്നില്ല. എങ്കിലും പോസിറ്റീവ് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും നിലനില്ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സന്തോഷകരമായ മാറ്റങ്ങള്‍ നിലനിര്‍ത്താന്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് വഴക്കിടരുത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ഉത്തരാവാദിത്വം വര്‍ദ്ധിക്കുകയും കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്താന്‍ ശ്രമിക്കുകയും വേണം. പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ആഗ്രഹം പോലെ എല്ല കാര്യവും കൈകാര്യം ചെയ്യാമെങ്കിലും അശ്രദ്ധ പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കും,
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസങ്ങളാണ് വരാന്‍ പോവുന്നത്. കുടുംബത്തിലും ജോലിയിലും ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അതിനെ കൃത്യമായി നിറവേറ്റാന്‍ ശ്രമിച്ച് കൊണ്ടിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്ര നല്ല സമയമായിരിക്കില്ല. ഇടപെടുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്നു. ആരോഗ്യം മാത്രം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി മികച്ച സമയമാണ്. പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ ബിസിനസില്‍ നിങ്ങളെ തേടി എത്തുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വരുന്ന ദിവസങ്ങള്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ജോലിയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്നു. കൂടാതെ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ നിറയുന്ന ഒരു സമയമാണ്. ബിസിനസില്‍ സാമ്പത്തിക നേട്ടമുണ്ടാവാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവര്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. എങ്കിലും അതിന് കുറച്ച് കലതാമസം അനുഭവപ്പെടാം. പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ്. പല പ്രതിസന്ധികളേയും ധൈര്യത്തോടെ പരിഹരിക്കാന്‍ സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരും. എങ്കിലും അതിനെയെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഡിസംബര്‍ ആദ്യ ആഴ്ചയില്‍ ആരോഗ്യം ശ്രദ്ധിക്കണം. കൂടാതെ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ അതനുസരിച്ച് വരുമാനവും വര്‍ദ്ധിക്കും. വിദേശത്ത് താമസിക്കുന്നവര്‍ക്ക് സ്ഥിരവാസതാമസാനുമതി ലഭിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജോലിയില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവാം. എങ്കിലും ബുദ്ധിപൂര്‍വ്വം അതിനെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
