മാറ്റത്തിന്റെ കാറ്റ് വീശുന്നു, ഗ്രഹങ്ങളുടെ ഗതിമാറ്റം ഈ ആഴ്ചയെ ഗംഭീരമാക്കും: ആഴ്ചഫലം മേടം- മീനം വരെ

മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. ഇതില്‍ അനുകൂല ഫലങ്ങളും പ്രതികൂല ഫലങ്ങളും ധാരാളം ഉണ്ടായിരിക്കും. പലപ്പോഴും മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ജീവിതത്തില്‍ സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്ന സമയമാണ് എന്നതാണ് സത്യം.

വാരഫലത്തില്‍ നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്ന മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. സന്തോഷവും സങ്കടവും ഇടകലര്‍ന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.വരുന്ന ഒരാഴ്ചയില്‍ കാത്തിരിക്കുന്ന മാറ്റങ്ങള്‍ ഏതൊക്കെയാണെന്നും ആരൊക്കെ ശ്രദ്ധയോടേ മുന്നോട്ട് പോവണം എന്നും നമുക്ക് നോക്കാം. മാര്‍ച്ച് 16 മുതല്‍ 22 വരെയുള്ള 7 ദിവസത്തെ ഫലങ്ങള്‍ എപ്രകാരമാണ് ജീവിതത്തില്‍ മാറി വരുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നോക്കാം.

Weekly Horoscope Predictions
Photo Credit: WiseGenerated

മേടം
മേടം രാശിക്കാര്‍ക്ക് ജോലിയില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. എങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ബന്ധുക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികളുണ്ടാവുന്നു. സൗഹൃദങ്ങളില്‍ മാറ്റം വരുന്നു, സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ദിവസം കൂടിയാണ്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു, സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. ആരോഗ്യം മികച്ചതായിരിക്കും. അനാരോഗ്യകരമായ ശീലങ്ങളെല്ലാം നിങ്ങള്‍ ഉപേക്ഷിക്കുന്ന സമയം കൂടിയാണ് വരുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണപ്രദമായ ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു. കായിക താരങ്ങള്‍ക്ക് പലപ്പോഴും എല്ലാ മത്സരങ്ങളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. പേരും പെരുമയും നിങ്ങളെ തേടി എത്തുന്നു. സമ്മാനങ്ങള്‍ പലപ്പോഴായി ലഭിക്കുന്നതിനും സാധ്യതയുണ്ട്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അല്‍പം ശ്രദ്ധിക്കേണ്ട സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവും. പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കാര്‍ഷിക മേഖലയില്‍ നേട്ടം കരസ്ഥമാക്കാന്‍ സാധിക്കുന്നു. നിയമപരമായ ആനുകൂല്യങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ഭൂമി സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. മാത്രമല്ല സാമ്പത്തിക സ്ഥിതിയിലും ഇത് പ്രതിഫലിക്കും. പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള പല സംസാരവും പ്രതിസന്ധികളുണ്ടാക്കും. സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് മറ്റൊരു കാര്യം. എങ്കിലും പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.

Take a Poll

കന്നി
കന്നി രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അവരുടെ ജീവിതം മാറി മറിയുന്നു. ലഭിക്കുന്ന അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കരുത്. അത് കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പലപ്പോഴും ധനനേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാവാമെങ്കിലും അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

തുലാം
തുലാ രാശിക്കാരുടെ വരുന്ന ആഴ്ച അല്‍പം ശ്രദ്ധിക്കണം. പണം കൈവശം വന്നു ചേരുമെങ്കിലും പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പങ്കാളിയുടെ ആരോഗ്യം നിസ്സാരമാക്കരുത്. സൗഹൃദത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. തര്‍ക്കങ്ങള്‍ക്ക് എന്നന്നേക്കുമായി പരിഹാരം കാണാന്‍ സാധിക്കും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പഠനം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ചില അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും തര്‍ക്കങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളായി മാറുന്നു. ദീര്‍ഘകാലമായി കാത്തിരുന്ന മാറ്റങ്ങളിലേക്ക് നിങ്ങള്‍ എത്തുന്ന ആഴ്ച കൂടിയാണ്.

ധനു
ധനു രാശിക്കാര്‍ക്ക് പ്രതീക്ഷക്കനുസരിച്ച് കാര്യങ്ങള്‍ നടക്കണം എന്നില്ല. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു. പങ്കാളികള്‍ തമ്മിലുള്ള അസ്വാരസ്യം വര്‍ദ്ധിക്കുന്നു. അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നു. എടുത്ത് ചാടിയുള്ള തീരുമാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയത്തിലെത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. കുടുംബത്തില്‍ നിന്ന് പാരമ്പര്യമായി ലഭിക്കാവുന്ന സമ്പത്ത് തേടി എത്തും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. പലപ്പോഴും സമ്പാദ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന ചില മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

മീനം
മീനം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. പലപ്പോഴും വിദേശരാജ്യത്ത് പോവുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. കുടുംബത്തിന്റെ സന്തോഷം എന്നന്നേക്കുമായി നിലനില്‍ക്കും. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരാഴ്ചയാണ് വരുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion