Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
Weekly Horoscope: കാത്തു കാത്തിരുന്ന സൗഭാഗ്യ ദിനങ്ങളെത്തി, ഇന്നത്തെ അസ്തമയം മുതല്‍ രാജയോഗം ആരംഭം
വരുന്ന ആഴ്ചയില്‍ വളരെയധികം മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും ഉണ്ടാവുന്നു. മാറിക്കൊണ്ടിരിക്കുന്ന ഗ്രഹ-രാശിമാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുമ്പോള്‍ അത് എത്രത്തോളം ജീവിതം മാറ്റി മറിയ്ക്കുന്നു എന്ന് നോക്കാം. ഗുണദോഷ പ്രദമായ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നോക്കാം.
അതിലുപരി ഗ്രഹദോഷങ്ങള്‍ രാശിമാറ്റങ്ങള്‍ ഓരോരുത്തരിലും എപ്രകാരം നിലനില്ക്കും എന്നതും ശ്രദ്ധേയമാണ്. നിങ്ങളുടെ വരുന്ന 7 ദിവസം എത്രത്തോളം സങ്കീര്‍ണമാണ്, എത്രത്തോളം ഗുണപ്രദമാണ് എന്നത് ചോദ്യമാണ്. ഡിസംബര്‍ 15 മുതല്‍ 21 വരെയുള്ള 12 രാശിക്കാര്‍ക്കും വരുന്ന ഒരാഴ്ച ഇപ്രകാരമാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ധനുമാസം ആരംഭിക്കുന്ന സമയമായതിനാല്‍ അത് നിങ്ങളുടെ ജീവിതത്തിലു പുതിയ മാസത്തിന്റെ സ്വാധീനം ചെലുത്തുന്നു. പലപ്പോഴും കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് വീഴ്ച സംഭവിക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സാമ്പത്തിക കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന സമയമാണ്. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. കൂടാതെ കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് രോഗാവസ്ഥകള്‍ പലപ്പോഴും വിട്ടുമാറാതെ നില്ക്കുന്നു. പ്രാര്‍ത്ഥനകള്‍ സ്ഥിരമായി നടത്തേണ്ടതാണ്. സ്വസ്ഥതക്കുറവ് മനസ്സിന് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് ശ്രദ്ധിക്കണം. അതില്‍ പലപ്പോഴും നിങ്ങള്‍ പറ്റിക്കപ്പെടാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലഫലങ്ങളാണ് ഉണ്ടാവുന്നത്. ജോലിയില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ധനസ്ഥിതി മികച്ചതായിരിക്കും. പ്രതിസന്ധികള്‍ എല്ലാം തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടങ്ങളും ജോലിയുമായി ബന്ധപ്പെട്ടുണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പൊതുവേ ഈ ആഴ്ച ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാവും. അത് കൂടാതെ കൂടുതല്‍ ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം. രോഗാവസ്ഥകള്‍ പലപ്പോഴും വിടാതെ പിന്തുടരാം. എങ്കിലും അതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാവും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യതയുണ്ട്.
കന്നി
കന്നി രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. കൂടുതല്‍ അംഗീകാരം നിങ്ങളെ തേടി എത്തും. സാമ്പത്തികമായി അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ അഭിമാനം കൊള്ളുന്ന സമയമാണ്. പലപ്പോഴും പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും തേടി എത്തുന്നു. സ്ഥാനമാറ്റം ജോലിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ നല്കുന്നു. വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങളാണ് വരുന്ന 7 ദിവസത്തിലും ഉണ്ടാവുന്നത്. കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷമുള്ള സാഹചര്യങ്ങളുണ്ടാവാം. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. പല കാര്യത്തിലും സ്വസ്ഥതക്കുറവും കാര്യങ്ങളും അനുഭവപ്പെടാം. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തും. എങ്കിലും അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങളെല്ലാം കൈവിട്ട് പോവുന്നു. നല്ല ഫലങ്ങള്‍ എല്ലാ കാര്യങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും. വാഹനയോഗം കാണുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറിമറിയും.
മകരം
മകരം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം അനുകൂലമായി മാറുന്ന 7 ദിവസങ്ങളാണ് വരാന്‍ പോവുന്നത്. പലപ്പോഴും സാമ്പത്തികമായി അല്പം കൂടുതല്‍ ശ്രദ്ധ വേണം. ജോലിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കാം. അത് പലപ്പോഴും നല്ലതിനായി ഭവിക്കും. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ കടം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അത് പിന്നീട് നിങ്ങള്‍ക്കൊരു തലവേദനയായി മാറാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവാം. എങ്കിലും അതിന് സമാനമായ പ്രതികൂല മാറ്റങ്ങളും ഉണ്ടാവും. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാ തരത്തിലുള്ള മാറ്റങ്ങളേയും ഉള്‍ക്കൊള്ളുന്ന ആഴ്ച തന്നെയായിരിക്കും കുംഭം രാശിക്കാര്‍ക്ക്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം.
മീനം
മീനം രാശിക്കാര്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. പലപ്പോഴും നല്ല കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാവാം. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും ശ്രദ്ധയോടെ എല്ലാം കൈകാര്യം ചെയ്യേണ്ടതാണ്. നിങ്ങള്‍ക്ക് പല കോണില്‍ നിന്നും സഹായം ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications