Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
വര്‍ഷാവസാനത്തിലെ ആദ്യ ആഴ്ച: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം എപ്രകാരമെന്ന്
വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും സാമ്പത്തികമായി നോക്കുകയാണെങ്കില്‍ അത് അനുകൂല ഫലങ്ങളും ചിലരില്‍ അത് പ്രതികൂല മാറ്റങ്ങളും ഉണ്ടാക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നും നമുക്ക് നോക്കാം.
കാത്തിരുന്ന പല കാര്യങ്ങളും ഈ വര്‍ഷാവസാനത്തില്‍ സംഭവിക്കുന്നു, അതില്‍ തന്നെ നിങ്ങള്‍ പ്രതീക്ഷിക്കാത്ത പല ഗുണാനുഭവങ്ങളും ഈ സമയം സംഭവിക്കുന്നു. നിങ്ങള്‍ക്ക് എന്തൊക്കെയാണ് ഈ ദിവസങ്ങളില്‍ ഉണ്ടാവുന്നത് എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അതില്‍ തന്നെ ജോലിയില്‍ മുന്നേറ്റം ഉണ്ടാവുന്നു. കൂടാതെ പല വിധത്തിലുള്ള അവസരങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. കുടുംബസഹായവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഡിസംബര്‍ ആദ്യ ആഴ്ചയില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും സാമ്പത്തികമായി ജാഗ്രത വേണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. വീട്ടുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതി തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നല്ല സമയമാണ് വരുന്ന ആഴ്ച. കൂടാതെ യാത്രകള്‍ക്കും പഠനത്തിനും അനുകൂല സമയാണ്. ഇതെല്ലാം തന്നെ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ പലപ്പോഴും ഉണ്ടായിരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഡിസംബര്‍ ആദ്യ ആഴ്ചയില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. കൂടാതെ മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ഉണ്ടായിരിക്കും. അതിനെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ വളരെയധികം അംഗീകാരം തേടി എത്തുന്നു. പല കാര്യങ്ങളിലും സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. നേതൃത്വ പാടവം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. സാമ്പത്തികമായി അനുകൂല സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്ന ഒരു സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായതിനാല്‍ പല കാര്യങ്ങളും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പുരോഗതി തേടി എത്തും. ക്രിയേറ്റീവ് ആയി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയിക്കുന്നു. പങ്കാളിയുടെ പിന്തുണ ജീവിതത്തില്‍ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അനുകൂലമായി വരും. ധൈര്യത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പുതിയ അവസരങ്ങള്‍ തേടി എത്തും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങളെ നിങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കകണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച സമയമാണ്. പലപ്പോഴും ആഗ്രഹങ്ങള്‍ എല്ലാം കൃത്യമായ രീതിയില്‍ മുന്നോട്ട് പോയാല്‍ പൂര്‍ത്തീകരിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വ്യക്തി ജീവിതത്തില്‍ വലിയ രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കും. ജോലി സ്ഥലത്ത് അനുകൂല മാറ്റങ്ങളുണ്ടാവുന്നു, ആരോഗ്യത്തെ കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമല്ല. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. ഗുണപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ആത്മീയമായി എല്ലാ കാര്യങ്ങളിലും താല്‍പ്പര്യം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, മാനസികാരോഗ്യം മെച്ചപ്പെടുന്നു. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്ന സമയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
