Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നവംബര്‍ ആദ്യ 7 ദിനങ്ങള്‍: കണക്കുകൂട്ടലുകള്‍ക്ക് അപ്പുറം, ഒന്നിന് പകരം തേടിയെത്തുന്നത് നൂറ്; സമ്പൂര്‍ണവാരഫലം
പുതിയ ആഴ്ചയ്ക്കും പുതിയ മാസത്തിനുമാണ് തുടക്കമായിരിക്കുന്നത്. എന്നാല്‍ ഓരോ പുതിയ മാസവും ആഴ്ചയും തുടങ്ങുമ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. കരിയര്‍, ജീവിതം, സമ്പത്ത്, ജോലി, എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്.
വരുന്ന 7 ദിനങ്ങള്‍ അതായത് നവംബര്‍ 2 മുതല്‍ 8 വരെയുള്ള ദിനങ്ങളില്‍ എത്രത്തോളം ഗ്രഹ-രാശി മാറ്റങ്ങള്‍ നിങ്ങളെ സ്വാധീനിക്കും എന്നത് നമുക്ക് അറിഞ്ഞിരിക്കാം. അത് നിങ്ങളുടെ ജീവിതത്തെ പോസിറ്റീവ് മാറ്റങ്ങളിലേക്കാണോ അതോ മോശം മാറ്റങ്ങളിലേക്കാണോ എത്തിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ആത്മവിശ്വാസം നിറഞ്ഞതായിരിക്കും. അത് മാത്രമല്ല ജീവിതത്തില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാനും യോഗം കാണുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് പല കോണില്‍ നിന്നും അംഗീകാരം ലഭിക്കും. സാമ്പത്തികമായി മാത്രം മിതവ്യയം പാലിക്കുക. ആരോഗ്യത്തില്‍ ചെറിയ തലവേദനയോ സമ്മര്‍ദ്ദമോ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സഹനശക്തി കൂടുതലായിരിക്കും. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുകയും ചെയ്യുന്നു. കൂടാതെ ചെറു യാത്രകള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തികമായി സ്ഥിരത ഉണ്ടാവുന്നതിനാല്‍ അത് മാറ്റങ്ങള്‍ കൊണ്ട് വരും. കൂടാതെ കടങ്ങള്‍ തീര്‍ക്കാനുള്ള അവസരം ലഭിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ നിങ്ങളുടെ ബന്ധങ്ങളും മികച്ച ഫലങ്ങള്‍ നല്‍കും. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. കൂടാതെ ജോലി രംഗത്തും മാറ്റങ്ങള്‍ കാണാം. ചിലര്‍ക്ക് വിദേശബന്ധങ്ങളിലൂടെ ഗുണകരമായ വാര്‍ത്തകള്‍ തേടി എത്തും. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. കുടുംബജീവിതത്തില്‍ ചെറു തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത വേണം. ജോലിയില്‍ കഠിനാധ്വാനം ചെയ്താല്‍ ഫലം ലഭിക്കും. ആത്മവിശ്വാസം നിലനിര്‍ത്തുന്നതിന് സദാ ശ്രമിച്ച് കൊണ്ടിരിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. അത് മാത്രമല്ല ധനകാര്യ രംഗത്ത് പുരോഗതി തേടി എത്തുകയും ചെയ്യും. കൂടാതെ പുതിയ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. അതോടൊപ്പം തന്നെ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹായം ലഭിക്കുകയും ചെയ്യുന്നു. ആരോഗ്യപരമായി ഉത്സാഹം നിറഞ്ഞിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല കാര്യങ്ങളിലും ചില അനിശ്ചിതത്വങ്ങള്‍ നേരിടേണ്ടി വരാം, പക്ഷേ ക്ഷമയും ശാന്തതയും പാലിച്ചാല്‍ വിജയം ഉറപ്പായും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. കൂടാതെ കുടുംബജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ നിങ്ങളെ തേടി എത്തും. എന്നാല്‍ പെട്ടെന്നുള്ള ചെലവുകള്‍ ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ധാരാളം യാത്രകള്‍ക്ക് സാധ്യതയുണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും സന്തുലിതമായ സമീപനം സ്വീകരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ നിങ്ങളുടെ ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി ചിലവുകള്‍ വര്‍ദ്ധിക്കും. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി നിങ്ങളുടെ സാമ്പത്തിക മാറ്റങ്ങള്‍ ഇരട്ടിയാവുകയും ചെയ്യും. ആരോഗ്യപരമായി അല്‍പം ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ തീരുമാനങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും, കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടം തേടി എത്തുകയും ചെയ്യുന്നു. ആരോഗ്യത്തെ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായതിനാല്‍ കാര്യങ്ങളെല്ലാം വഴിക്ക് വരും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ പുതിയ ആശയങ്ങളും പദ്ധതികളും വിജയം നേടും. ജോലിയില്‍ നേട്ടമുണ്ടാകുന്നതോടൊപ്പം അംഗീകാരവും തേടി എത്തും. പ്രണയബന്ധങ്ങളില്‍ സന്തോഷകരമായ സമയമാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് എല്ലാ കാര്യവും വളരെയധികം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. അത് മാത്രമല്ല ഇത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കുടുംബത്തില്‍ ആത്മീയമായ കാര്യങ്ങള്‍ സംഭവിക്കുന്നു. അതിന്റെ ഫലമായി പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞ് നില്‍ക്കും. ജോലിയില്‍ സ്ഥിരതയും അംഗീകാരവും തേടി എത്തുന്നു. കൂടാതെ ആരോഗ്യപരമായി നേട്ടങ്ങളുണ്ടാവുന്ന സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സുഹൃത്തുക്കളുടെയും കൂട്ടുകാരുടെയും പിന്തുണ ലഭിക്കും. സാമ്പത്തികമായി പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കൂടാതെ പുതിയ മേഖലകളില്‍ താല്‍പര്യം വര്‍ധിക്കുന്നത് ബിസിനസില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. കൂടാതെ ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ് എന്നത് ഓര്‍മ്മയില്‍ വെക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ നിങ്ങളുടെ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. ജോലിയില്‍ ഉയര്‍ച്ചയും നേട്ടങ്ങളും തേടി എത്തുന്നു. അത് കൂടാതെ കുടുംബത്തില്‍ സന്തോഷം നിറയും. സാമ്പത്തികമായി നിങ്ങള്‍ക്ക് ഗുണകരമായ ഇടപാടുകള്‍ സംഭവിക്കുന്നു. അത് കൂടാതെ സാമ്പത്തിക സുരക്ഷിതത്വും ഉറപ്പ് വരുത്തുന്നതിന് സാധിക്കും. മാനസികാരോഗ്യം മികച്ചതായിരിക്കും.



Click it and Unblock the Notifications