Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സമ്പത്തിന് മുകളില്‍ ഉറങ്ങാം, ദു:ഖദുരിതങ്ങള്‍ക്ക് അറുതി തീര്‍ക്കും ആഴ്ച: പുതുവര്‍ഷ ആഴ്ചയില്‍ 12 രാശിക്കും ഫലം
പുതുവര്‍ഷത്തിന് തുടക്കം കുറിച്ചു, അതുകൊണ്ട് തന്നെ എല്ലാ മാറ്റങ്ങളും അനുകൂലമായി വരട്ടെ എന്ന് ആഗ്രഹിച്ചാണ് എല്ലാവരും 2026-നെ വരവേറ്റത്. എന്നാല്‍ ഏതൊരു നാണയത്തിനും ഇരുവശങ്ങള്‍ എന്ന പോലെ തന്നെ നമ്മള് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ വരുന്നതാണ് സുഖവും ദു:ഖവും. ഈ സമയം നിങ്ങള്‍ക്ക് അതായത് പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്.
ഗുണാനുഭവങ്ങളും ദോഷഫലങ്ങളും ഒരുപോലെ അനുഭവിക്കുന്ന ചില രാശിക്കാര്‍ വരുന്ന ആഴ്ചയില്‍ നിങ്ങള്ക്കിടയിലുണ്ടാവുന്നു. അതുപോലെ തന്നെ ഗുണഫലങ്ങള്‍ മാത്രം കാത്തിരിക്കുന്നവരും ഉണ്ടായിരിക്കും ദു:ഖങ്ങള്‍ മാത്രം തേടി എത്തുന്നവരും ഉണ്ടായിരിക്കും. ഇത്തരത്തില്‍ വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മേടം രാശി
വരുന്ന ആഴ്ചയില്‍ മേടം രാശിക്കാര്ത്ത് ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത അനിവാര്യമാണ്. അത് കൂടാതെ കുടുംബത്തിന്റെ പിന്തുണ എല്ലായ്പ്പോഴും നിങ്ങളെ തേടി എത്തും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തിലെ പുതിയ ആഴ്ചയില്‍ ധനമാറ്റങ്ങള് തേടി എത്തും. അതു കൂടാതെ നിങ്ങളുടെ നിക്ഷേപങ്ങളില്‍ നല്ല തീരുമാനങ്ങള്‍ എടുക്കാം. ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ അനിവാര്യമാണ്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും പിന്നീട് അല്പം ശ്രദ്ധിക്കേണ്ടി വരും.
മിഥുനം രാശി
വരുന്ന ആഴ്ചയില്‍ മിഥുനം രാശിക്കാര്‍ക്ക് ആശയവിനിമയം അനുകൂലമായി വരുന്നു. ജോലി സംബന്ധമായി ഏറ്റവും അനുകൂല ഫലങ്ങളാണ് കാത്തിരിക്കുന്നത്. ബന്ധങ്ങളില്‍ സൗഹൃദം മികച്ച് നില്ക്കും. ദാമ്പത്യ ജീവിതത്തിലും അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്ക് അനുകൂലമായി വരും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. കുടുംബത്തിന് കൂടുതല്‍ മുന്‍ഗണന നല്കുന്ന സമയമാണ്. എന്നാല്‍ സാമ്പത്തിക ചിലവുകള്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം കഷ്ടപ്പെടുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ കഴിവുകളും അംഗീകരിക്കപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം തേടി എത്തുന്നു. ധനകാര്യ സംബന്ധമായ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല ബന്ധങ്ങളിലും മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനുള്ള യോഗം കാണുന്നു. ജോലിയില്‍ അനുകൂല സമയമാണ്. ജോലികളില്‍ വിജയം തേടി എത്തുന്നു. ചിലവുകള്‍ കുറയ്ക്കുന്നതിന് യോഗം കാണുന്നു.
വൃശ്ചികം രാശി
വരുന്ന ആഴ്ചയില്‍ വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പദ്ധതികള്‍ മികച്ച് നില്ക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ചതായിരിക്കും. ആരോഗ്യത്തില്‍ ചെറിയ രീതിയില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പുതിയ ആഴ്ചയില്‍ ജോലിയില്‍ അവസരങ്ങള്‍ തേടി എത്തുന്നു. വിദേശത്ത് നിന്ന് ധനനേട്ടങ്ങള്‍ തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വിദേശത്ത് നിന്ന് വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ക്ഷമയോടെ പ്രവര്‍ത്തിച്ചാല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ധനനേട്ടങ്ങളില് നിങ്ങള്‍ അത്ഭുതപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുന്നതിന് സാധിക്കുകയുള്ളൂ.
കുംഭം രാശി
വരുന്ന ആഴ്ചയില്‍ കുംഭം രാശിക്കാര്‍ക്ക് സുഹൃത്തുക്കളുടെ പിന്തുണ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. മാനസികാരോഗ്യം മികച്ചതാണ്. പുതിയ ആശയങ്ങള്‍ എല്ലാം വിജയത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ വിജയം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. പ്രണയ ബന്ധങ്ങള്‍ക്ക് മികച്ച സമയമാണ്. ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തെ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ തേടി എത്തുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ആഴ്ച കൂടിയാണ്.



Click it and Unblock the Notifications