Latest Updates
-
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ
മാര്‍ച്ചില്‍ ഉയരങ്ങള്‍ കീഴടക്കും, ശുക്രനുദിക്കും പ്രതീതി, സുസ്ഥിരം ധനനേട്ടം: സമ്പൂര്‍ണ വാരഫലം
പുതിയ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട പല പ്രധാനപ്പെട്ട കാര്യങ്ങളും ഉണ്ട്. അതില്‍ തന്നെ അനുകൂല ഫലങ്ങളും പ്രതികൂലഫലങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ മാര്‍ച്ച് 9 മുതല്‍ മുന്നോട്ട് പോവുന്ന ഒരാഴ്ചക്കാലം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. ഇത് നിങ്ങളില്‍ സന്തോഷകരവും സമാധാനപരവുമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ഇനി വരുന്ന ഒരാഴ്ചയില്‍ ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ് ദോഷഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ വരുന്ന ഒരാഴ്ചക്കാലത്തെ എപ്രകാരം കൈകാര്യം ചെയ്യാം എന്നതും ശ്രദ്ധേയമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും വരുന്ന 7 ദിവസം എപ്രകാരം എന്ന് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അവരുടെ ഏതൊരു ആഗ്രഹവും സഫലമാകും. അതിനെത്തുടര്‍ന്ന് നിങ്ങളുടെ മനസ്സ് വളരെ സന്തോഷിക്കുകയും നിങ്ങള്‍ക്ക് പോസിറ്റിവ് ഊര്‍ജ്ജം ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ ജോലിയില്‍ വളരെയധികം ജാഗ്രത പാലിക്കണം. ആരെയും ഒരു കാര്യത്തിലും അന്ധമായി വിശ്വസിക്കരുത്. അത് പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ ബിസിനസ്സില്‍ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ പലപ്പോഴും ജോലിയില്‍ പ്രധാനമാറ്റങ്ങളുണ്ടാവുന്നു. കൂടാതെ നിങ്ങള്‍ ഒരു നല്ല ജോലി അന്വേഷിക്കുന്ന വ്യക്തിയാണെങ്കില്‍, വരുന്ന ആഴ്ച നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. ബിസിനസിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ല വിജയം നേടാനാകും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച ദിവസങ്ങളാണ് കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അവരുടെ ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. കൂടാതെ സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളോടുള്ള ബഹുമാനവും വര്‍ദ്ധിക്കും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് പലപ്പോഴും വലിയ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. പക്ഷ ചെറിയ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. പണവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് നിങ്ങള്‍ക്ക് അല്പം ആശ്വാസമുണ്ടാവുന്ന സമയമാണ്. കൂടാതെ നിങ്ങളെ തേടി ചില സന്തോഷ വാര്‍ത്തകള്‍ വരാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതായിരിക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ഐശ്വര്യവും സമ്പത്സമൃദ്ധിയും ഉണ്ടാവാം ബിസിനസില്‍ വളരെ വലിയ നേട്ടങ്ങളുണ്ടാവുകയില്ല. ലോണ്‍ എടുക്കുന്നത് ഒഴിവാക്കണം. കൂടാതെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ കാരണം വീട്ടിലെ അന്തരീക്ഷം അസ്വസ്ഥമാകും. സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അല്പം ശ്രദ്ധ കൂടുതല്‍ വേണം. എങ്കിലും പൊതുവേ ഭാഗ്യമുള്ള ദിവസമായിരിക്കും. പുരോഗതിയുടെ ഒരു പുതിയ വഴി തന്നെ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നേക്കാം. ചെറുകിട വ്യവസായികള്‍ക്ക് ആഗ്രഹിച്ച ലാഭം ബിസിനസില്‍ നിന്ന് ലഭിക്കും. പങ്കാളിയുടെ ആരോഗ്യ പ്രശ്നം നിസ്സാരമാക്കരുത്. അവഗണിക്കപ്പെടുന്നത് പലപ്പോഴും മാനസികാരോഗ്യത്തെ പ്രതിസന്ധിയിലാക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനം പ്രശംസനീയമായിരിക്കും, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അല്പം ശ്രദ്ധിക്കണം. പല വിധത്തിലുള്ള തടസ്സം സംഭവിക്കാം. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബജീവിതത്തില്‍ സ്ഥിതി സന്തോഷകരമായിരിക്കും. നിങ്ങളുടെ കുടുംബത്തിലെ ഏതെങ്കിലും അംഗവുമായി നിങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ അത് പറഞ്ഞ് തീര്‍ക്കാന്‍ സാധിക്കുന്നു.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ബിസിനസ് മാറ്റങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ,സഹായിക്കുന്നതിന് നിരവധി പേര് മുന്നോട്ട് വരുന്നു. ആഴ്ചയുടെ രണ്ടാം ഭാഗത്ത് നിങ്ങള്‍ക്ക് പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതി അനുഭവിക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാവാം. പലപ്പോഴും ഇത് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കാം. ജോലിയില്‍ നിങ്ങള്‍ക്ക് നല്ല ആഴ്ചയായിരിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി ഉണ്ടാകും. ലാഭം നേടാനുള്ള നല്ല അവസരം നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഒരു പുതിയ ബിസിനസ്സില്‍ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും അനുകൂലമായ സമയമാണ്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് കുടുംബത്തില്‍ തര്‍ക്കമുണ്ടാവാം. അതുകൊണ്ട് എന്ത് തീരുമാനം എടുക്കുമ്പോളും വളരെയധികം ശ്രദ്ധിക്കണം. പല കാര്യത്തിനും പങ്കാളിയുടെ പൂര്‍ണ പിന്തുണയുണ്ടാവുന്നു. പ്രിയപ്പെട്ടവര്‍ നിങ്ങളെ സഹായിക്കുന്നു. ബിസിനസില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. നിസ്സാരമായി മാറ്റി വെക്കുന്ന പല കാര്യങ്ങളും പിന്നീട് വെല്ലുവിളിയായി മാറും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ നേട്ടങ്ങളുണ്ടാവും. രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ജനപ്രീതി വര്‍ദ്ധിക്കുന്നു. വരുമാനം ഇരട്ടിയാലും സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആഗ്രഹിക്കുന്നതെല്ലാം കൈകൈക്കുമ്പിളില് എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതിന് ഏറ്റവും അനുയോജ്യമായ ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. പ്രധാനപ്പെട്ട ജോലികളെല്ലാം കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ കാര്യം പോലും അവഗണിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ബിസിനസുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രതിസന്ധികളെ പലപ്പോഴും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ആരോഗ്യപരമായ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അവഗണിക്കാതെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











