Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
Weekly Horoscope: വരുന്ന 7 ദിനങ്ങള്‍ അതിസങ്കീര്‍ണമാവുന്ന രാശിക്കാര്‍: സമ്പൂര്‍ണവാരഫലം
വരുന്ന ആഴ്ചയില്‍ സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ച് അറിയുന്നതിന് പലര്‍ക്കും ആഗ്രഹമുണ്ടാവും. സൂര്യ രാശിഫലം അനുസരിച്ച് ഓരോ തരത്തിലുള്ള ജ്യോതിഷ ഫലങ്ങളാണ് 12 രാശിക്കും ഉണ്ടാവുന്നത്. ഇത് തന്നെ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും വരുന്ന ആഴ്ചയില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് നമുക്ക് നോക്കാം.
12 രാശിക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല.. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ തന്നെയായി കണക്കാക്കാം. എന്നാല്‍ ചില രാശിക്കാര്‍ക്ക് അത് അല്‍പം മോശം ഫലങ്ങള്‍ നല്‍കുന്നുണ്ട്. വരുന്ന ആഴ്ചയിലെ രാശിമാറ്റം നിങ്ങളില്‍ അനുകൂലമാണോ പ്രതികൂലമാണോ എന്ന് മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും.

മേടം രാശി (ജന്മദിനം മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 20 വരെയുള്ളവര്‍)
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലമായിരിക്കും. വീട് പണി പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. വാഹനയോഗം കാണുന്നു. എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. വിദേശത്ത് ഉപരിപഠനത്തിനുള്ള സാധ്യത കാണുന്നു. കൂടാതെ പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നു.
ഇടവം രാശി (ജന്മദിനം ഏപ്രില്‍ 21 മുതല്‍ മേയ് 21 വരെയുള്ളവര്‍):
ഇടവം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട യാത്രകളില്‍ ഫലം കാണുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറുന്നു. നിങ്ങളെ തേടി സമൂഹത്തില്‍ അംഗീകാരവും നേട്ടവു എത്തുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കൂടാതെ സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ഓരോ കാര്യത്തിലും പോസിറ്റീവ് മാറ്റങ്ങളുണ്ടാവാം.
മിഥുനം രാശി (ജന്മദിനം മേയ് 22 മുതല്‍ ജൂണ്‍ 21 വരെയുള്ളവര്‍)
മിഥുനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ ഈ ആഴ്ചയിലുണ്ടാവുന്നു. മോശം അനുഭവങ്ങളില്‍ നിന്ന് പൂര്‍ണമായും പരിഹാരം കാണുന്നതിന് സാധിക്കുന്നു. പുതിയ വീട് വാങ്ങുന്നതിനും താമസം ആരംഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും.ം എങ്കിലും ചെറിയ തര്‍ക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി (ജന്മദിനം ജൂണ്‍ 22 മുതല്‍ ജൂലൈ 23 വരെയുള്ളവര്‍):
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ആഴ്ചയാണ്. സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതില്‍ നേട്ടങ്ങളുണ്ടാവും. പുതിയ ജോലി ലഭിക്കുന്നു. പോസിറ്റിവായ പല ഫലങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാവും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. പണം ധാരാളം ചിലവഴിക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും.
ചിങ്ങം രാശി (ജന്മദിനം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 23 വരെയുള്ളവര്‍):
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഈ ആഴ്ചയുണ്ടാവുന്നു. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യമാണ്. ദാമ്പത്യ സൗഖ്യവും സന്താനസൗഭാഗ്യവും നിങ്ങളെ തേടി വരും. സാമ്പത്തികമായി അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് അനുകൂലമായ നേട്ടങ്ങള്‍ കരസ്ഥമാക്കാം. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനുള്ള യോഗം കാണുന്നു.
കന്നി രാശി (ജന്മദിനം ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 23 വരെയുള്ളവര്‍):
കന്നി രാശിക്കാര്‍ക്ക് അല്‍പം ദോഷഫലങ്ങള്‍ കൂടുതലുള്ള സമയമാണ്. സാമ്പത്തികമായി അത്ര നല്ല ഫലങ്ങള്‍ ആയിരിക്കുകയില്ല. പാര്‍ത്ഥനകളും വഴിപാടുകളും അനുകൂലമായ ഫലം നല്‍കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. പണത്തിന്റെ കാര്യത്തില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ അത് നിസ്സാരമാക്കരുത്. ചെറിയ യാത്രകള്‍ നടത്തുന്നത് എല്ലാ വിധത്തിലും ഗുണകരമായ ഫലങ്ങള്‍ നല്‍കുന്നു. അമിത ചിലവുകള്‍ ശ്രദ്ധിക്കണം.
തുലാം രാശി (ജന്മദിനം സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 23 വരെയുള്ളവര്‍):
തുലാം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച തീരുമാനം എടുക്കുന്ന സമയമാണ്. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കുന്നു. ദാമ്പത്യം സുഖകരമാവുന്നു. സന്താനസൗഭാഗ്യവും ജീവിതത്തില്‍ നിങ്ങളെ തേടി വരുന്ന സമയമാണ്. ബിസിനസിന്റെ കാര്യത്തില്‍ ധനനേട്ടങ്ങളുണ്ടാവും. ജോലിയില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
വൃശ്ചികം രാശി (ജന്മദിനം ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 22 വരെയുള്ളവര്‍):
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ എപ്പോഴും അനുകൂലമായിരിക്കും. ജോലിയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ നിരവധി അവസരങ്ങള്‍ തേടി വരുന്നു. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങളുണ്ടാവും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസ് നഷ്ടങ്ങള്‍ ഉണ്ടാവുന്നു.
ധനു രാശി (ജന്മദിനം നവംബര്‍ 23 മുതല്‍ ഡിസംബര്‍ 22 വരെയുള്ളവര്‍):
ധനു രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിച്ചത് പോലെ സ്ഥലം മാറ്റം ലഭിക്കുന്നു. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് സന്താനസൗഭാഗ്യത്തിന് സാധ്യതയുണ്ട്. സാമ്പത്തികമായി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം.
മകരം രാശി (ജന്മദിനം ഡിസംബര്‍ 23 മുതല്‍ ജനുവരി 20 വരെയുള്ളവര്‍):
മകരം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ ആഴ്ച കാത്തിരിക്കുന്നത്.ശുഭകരമായ ഫലങ്ങള്‍ ആഴ്ചാവസാനത്തോടെ സംഭവിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതോടൊപ്പം ആരോഗ്യകരമായ നേട്ടങ്ങളും ഉണ്ടാവുന്നു. ഏത് പ്രതിസന്ധിയേയും തരണം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. അനുകൂലമായ പല സാഹചര്യങ്ങളും നിങ്ങളുടെ ജവിതത്തിലുണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
കുംഭം രാശി (ജന്മദിനം ജനുവരി 21 മുതല്‍ ഫെബ്രുവരി 19 വരെയുള്ളവര്‍):
കുംഭം രാശിക്കാര്‍ക്ക് അവരുടെ വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്ന ആഴ്ചയാണ് എന്നതാണ് സത്യം. ഇവര്‍ക്കൊപ്പം ഈശ്വരാനുഗ്രഹം ഉണ്ടാവുന്നു. പല കാര്യങ്ങളിലും അലസത തോന്നുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും അതിനെ മറികടക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികമായി വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
മീനം രാശി (ജന്മദിനം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 21 വരെയുള്ളവര്‍):
മീനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും വരുന്ന 7 ദിവസവും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയം കൂടിയാണ്. പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്നതോടൊപ്പം തുടര്‍പഠനത്തിനും സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു. ആരോഗ്യ കാര്യത്തില്‍ അശ്രദ്ധ പാടില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











