Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
Weekly Horoscope: ധനവര്‍ദ്ധനവും ജോലിയില്‍ സ്ഥാനക്കയറ്റവും: 12 രാശിക്ക് സമ്പൂര്‍ണവാരഫലം
ഓരോ രാശിക്കാര്‍ക്കും ഓരോ ആഴ്ചയിലും മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് അനുകൂലമായും പ്രതികൂലമായും നിങ്ങളുടെ ജീവിതത്തേയും സ്വാധീനിക്കുന്നു. എന്നാല്‍ വരുന്ന ഒരാഴ്ചയില്‍ 1 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം. ഏതൊക്കെ രാശിക്കാരാണ് കരുതിയിരിക്കേണ്ടത്, ആരൊക്കെയാണ് സന്തോഷത്തില്‍ ആറാടുന്നത എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് അനുകൂല സമയം. ജോലിയില്‍ ശുഭവാര്‍ത്തകള്‍ തേടി വരുന്നു. എങ്കിലും ആഴ്ചയുടെ പകുതിയില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മാനസികാരോഗ്യം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും സ്വകാര്യ കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുന്നു. വാഹനയോഗം കാണുന്നു. ബന്ധുക്കളുമായി തര്‍ക്കിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം പലപ്പോഴും സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. മാത്രമല്ല മത്സരപ്പരീക്ഷകളില്‍ വിജയം വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും വര്‍ദ്ധിക്കുന്നു. വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജോലിയിലെ തടസ്സങ്ങളെല്ലാം തന്നെ മാറുന്നു. സുഹൃത്തുകളുടെ കാര്യത്തില്‍ പലപ്പോഴും കരുതലോടെ വേണം ഇടപെടുന്നതിന്. കരിയര്‍ നിങ്ങളെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ ഏറി നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മത്സരപരീക്ഷകളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സാമ്പത്തികം ശക്തം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഭാഗ്യഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് പലപ്പോഴും വരുന്ന ഒരാഴ്ച. പുതിയ വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. ധനപരമായ നേട്ടങ്ങളും നിങ്ങളെ തേടി എത്താം. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാം. പലപ്പോഴും ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. കുടുംബത്തോടൊപ്പം അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പ്രാര്‍ത്ഥനയും വഴിപാടും നിങ്ങള്‍ക്ക് മനസ്സിന് ആശ്വാസം നല്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യയുണ്ട്. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്ക് പങ്കാളിയുമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ആരോഗ്യനില തൃപ്തികരമായിരിക്കും. ദൈവാനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന സമയമാണ്. ഏത് കാര്യത്തേയും ഇവര്‍ ധൈര്യപൂര്‍വ്വം നേരിടുന്നു. മാത്രമല്ല കരിയറിലും പ്രതീക്ഷിക്കുന്ന മാറ്റങ്ങളുണ്ടാവുന്നു. വലിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ആരോഗ്യം തൃപ്തികരമായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല നിമിഷങ്ങളും ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. ബിസിനസ് തുടങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ബിസിനസില്‍ പല വിധത്തിലുള്ള നഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. അശ്രദ്ധയോടെ ഒരു കാര്യവും ചെയ്യരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സന്തോഷകരമായ നിരവധി സാഹചര്യങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും കരിയറില്‍ നിങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കുന്നു. ആരോഗ്യനില തൃപ്തികരമായിരിക്കും. ഭൂമി സംബന്ധമായ ഇടപാടുകള്‍ സാമ്പത്തിക നേട്ടം നല്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട അവസ്ഥയുണ്ടാവും. പലപ്പോഴും ദൈവാധീനം കുറഞ്ഞ ഒരു സമയമായാണ് മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച കാണപ്പെടുന്നത്. വാഹനയോഗം കാണുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
