Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
സമ്പൂര്‍ണം, സമഗ്രം, കൃത്യം അണുവിട ചലിക്കാതെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ വരുന്ന 7 ദിവസം: സമ്പൂര്‍ണ നക്ഷത്രഫലം
വരുന്ന 7 ദിനങ്ങളും നിങ്ങള്‍ക്ക് എപ്രകാരം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളാണ് കാത്തിരിക്കുന്നത് അത് കരിയര്‍, ജീവിതം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് സ്വാധീനം ചെലുത്തുന്നത് എന്ന് നോക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും വരുന്ന 7 ദിനത്തിലും ഇപ്രകാരമാണ് സംഭവിക്കുന്നത്.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരിലും നിങ്ങളുടെ ജീവിതം മാറി മറിയും. എന്നാല്‍ അതില്‍ എപ്രകാരം ജീവിതം മാറി മറിയുന്നു എന്നത് ശ്രദ്ധേയമാണ്. ആരോഗ്യത്തെക്കുറിച്ചും സാമ്പത്തിക മാറ്റത്തെക്കുറിച്ചും നിങ്ങള്‍ മനസ്സിലാക്കേണ്ടത് ഇതെല്ലാമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ ആഴ്ചയില്‍ കരിയറില്‍ വലിയ മുന്നേറ്റം ഉണ്ടാവുന്നു. അതോടൊപ്പം തന്നെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ആത്മവിശ്വാസം വര്‍ധിക്കുകയും പുതിയ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. ധനകാര്യത്തില്‍ സ്ഥിരതയുണ്ടാവുന്നത് കാര്യങ്ങളെ മാറ്റി മറിയ്ക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാധിക്കും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ സമയം കുടുംബസന്തോഷം വര്‍ധിക്കുന്ന ദിവസങ്ങളാണ്. അത് മാത്രമല്ല നിങ്ങളുടെ ഈ ആഴ്ചയിലെ ചെലവുകള്‍ നിയന്ത്രിച്ചാല്‍ സാമ്പത്തിക വളര്‍ച്ചക്കും സാധ്യതയുണ്ട്. ആരോഗ്യത്തില്‍ ശ്രദ്ധ വേണം. അല്ലെങ്കില്‍ ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ധാരാളം ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല പലപ്പോഴും പല കാര്യങ്ങളിലും വരുത്തുന്ന പുതിയ ആശയങ്ങള്‍ വിജയത്തിലേക്കും. അത് കൂടാതെ ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കുകയും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു.
കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധനലാഭത്തിന് നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ വീട്ടുവിശേഷങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. കൂടാതെ പുതിയ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ഈ ആഴ്ചയില്‍ കരിയറില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല പല കാര്യങ്ങളിലും യാത്രകളിലും നേട്ടങ്ങള്‍ തേടി എത്തുന്നു. പഠനവുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ വേണം.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധനനേട്ടങ്ങള്‍ മികച്ചതായിരിക്കും. അത് മാത്രമല്ല വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായതിനാല്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ ആത്മാര്‍ഥതയും സമാധാനവും പ്രണയവും ഉണ്ടാവുന്നു.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച കൂടുതല്‍ ഉത്തരവാദിത്തങ്ങളുള്ള സമയമാണ്. ചില പ്രശ്നങ്ങള്‍ക്കു ശേഷം കാര്യങ്ങള്‍ ഗുണകരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വരുന്ന ആഴ്ചയില്‍ വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കരിയറില്‍ മികച്ച സമയമാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധങ്ങള്‍ മികച്ചതായിരിക്കും. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഭാഗ്യ മാറ്റങ്ങള്‍ ഏറ്റവും പ്രകടമാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും യാത്രകള്‍ക്കും മറ്റും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നാണ് നിങ്ങളെ തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജോലിയും ബിസിനസ്സും ശക്തമാകും. പഴയ തടസ്സങ്ങള്‍ മാറി പുതിയ അവസരങ്ങള്‍ ലഭിക്കും. ബന്ധങ്ങളില്‍ സന്തോഷം നിലനില്‍ക്കുന്നതിനാല്‍ അത് മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ആധി പിടിക്കേണ്ട കാര്യമില്ല.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പുതിയ തുടക്കങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. ധനലാഭം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ചില തുടക്കങ്ങള്‍ സാമ്പത്തിക നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് കൂടാതെ കരിയറില്‍ നല്ല മുന്നേറ്റമാണ് നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ തേടി എത്തുന്നത്. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.



Click it and Unblock the Notifications