Weekly Horoscope: മേടം മുതല്‍ മീനം വരെ (മാര്‍ച്ച് 31 -ഏപ്രില്‍ 6) 12 രാശിക്കും സമ്പൂര്‍ണ വാരഫലം

രാശിപ്രകാരമുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും ഓരോ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരെ പല വിധത്തിലാണ് രാശിമാറ്റം സ്വാധീനിക്കുന്നത്. രാശിനില അനുസരിച്ചുള്ള മാറ്റങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ബുധന്‍ മീനം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അതു മാത്രമല്ല വ്യാഴം മേടം രാശിയിലും നിലയുറപ്പിച്ചിരിക്കുന്നു.

ശനി കുംഭം രാശിയില്‍ പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് മാറി. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ചില രാശിക്കാര്‍ക്ക് അനുകൂല പ്രതികൂലഫലങ്ങള്‍ ജ്യോതിഷപ്രകാരം ലഭിക്കുന്നുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. ഈ ആഴ്ചയിലെ വാരഫലം ഇപ്രകാരമാണ്.

Weekly Horoscope

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കലാരംഗത്ത് നിങ്ങള്‍ പ്രതീക്ഷിച്ച അംഗീകാരം തേടി വരുന്നു. സ്വത്ത് സമ്പാദനത്തില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യത്തിന്റെ കാര്യം ശ്രദ്ധിക്കണം. പരീക്ഷയില്‍ വിജയം കരസ്ഥമാക്കും. പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കടബാധ്യതകള്‍ വര്‍ദ്ധിക്കാം. ബിസിനസിലെ അനുകൂല മാറ്റങ്ങള്‍ സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തിക്കും. ജീവിതം സന്തോഷത്തിന്റെ ആകെ തുകയാവുന്നു. പത്രപ്രവര്‍ത്തന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയം അനുകൂലമാണ്. ആരോഗ്യം ശ്രദ്ധിക്കണം. മികച്ച മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും അംഗീകാരം തേടിയെത്തുന്നു. അപകടങ്ങള്‍ വരാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണാം. ബിസിനസില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ മേഖലകളിലും നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങളില്‍ അനുകൂല ഫലങ്ങളുണ്ടാവും. യാത്രകള്‍ പൂര്‍ത്തീകരിക്കപ്പെടും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, മുതിര്‍ന്നവരോട് സംസാരിക്കുമ്പോള്‍ പ്രത്യേകിച്ച്. ഉദരരോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒരിക്കലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അവഗണന കാണിക്കരുത്. ശത്രുദോഷത്തിനുള്ള യോഗം കാണുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് രോഗാവസ്ഥകള്‍ ബുദ്ധിമുട്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദൂരയാത്രകള്‍ നടത്തേണ്ടി വരുന്നു. പലപ്പോഴും അതില്‍ നിങ്ങള്‍ക്ക് നഷ്ടങ്ങള്‍ സംഭവിക്കാം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രതികൂല മാറ്റങ്ങള്‍ സംഭവിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കുള്ള സാധ്യത കാണുന്നു. ആരോഗ്യംശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഭൂമി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല സമയമായിരിക്കും. കരാര്‍ പുതുക്കുന്നതിനുള്ള സാധ്യത കാണുന്നു. ദൂരയാത്രകള്‍ നടത്തേണ്ടതായി വരും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള അനുകൂല സാഹചര്യം ഉണ്ടാവുന്നു. സാമ്പത്തികം ശക്തമായിരിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളും ഒരുമിച്ച് ചെയ്യാന്‍ നിങ്ങള്‍ ശ്രമിക്കുന്നു. .അത് പലപ്പോഴും പരാജയത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൈകാലുകള്‍ക്ക് വേദനയും പ്രശ്‌നങ്ങളും ഉണ്ടവുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ നിരവധി സാഹചര്യങ്ങള്‍ ഉണ്ടാവുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വേണ്ടി മികച്ച മാറ്റങ്ങള്‍ കാത്തു വെച്ച ഒരു ആഴ്ചയാണ് ഉള്ളത്. ഊഹക്കച്ചവടത്തില്‍ അനുകൂല ഫലം വന്നു ചേരുന്നു. ധനധാന്യങ്ങള്‍ അനുകൂലമായ ഫലം നല്‍കുന്നു. മത്സരപ്പരീക്ഷകളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കകുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് മികച്ച മാറ്റം കൊണ്ട് വരുന്നു. പല രംഗത്ത് നിന്നും നിങ്ങളെ തേടി സഹായം വരുന്നു. ബിസിനസില്‍ ചില നേട്ടങ്ങളുണ്ടാവുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കാം. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റം സംഭവിക്കുന്നു. പുതിയതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അത്ഭുതകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. എങ്കിലും ബിസിനസിലെ ചില വിഷമതകള്‍ പലപ്പോഴും പ്രതിസന്ധികൡലേക്ക് നിങ്ങളെ എത്തിക്കുന്നു. പക്ഷേ അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട കൊണ്ട് മുന്നോട്ട് പോവുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ആഗ്രഹം സാധിക്കുന്നു. സത്സന്താനഭാഗ്യം ഉണ്ടാവും. വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ വരുന്നതിനും ബിസിനസ് ആരംഭിക്കുന്നതിനും ഉള്ള സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഈ ആഴ്ചയില്‍ മകരം രാശിക്കാര്ക്കുണ്ടാവുന്നില്ല.

കുംഭം രാശി
സാമ്പത്തിക സ്ഥിതിയില്‍ കുംഭം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവും. ലോട്ടറി വരെ അടിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. രോഗാവസ്ഥകള്‍ പിടികൂടുന്നതിനുള്ള സാധ്യത കണുന്നു. മേലുദ്യോഗസ്ഥരില്‍ നിന്നും അഭിനന്ദനങ്ങള്‍ വന്നു ചേരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് കര്‍മ്മരംഗത്ത് ചില പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. രോഗാവസ്ഥയില്‍ നിന്ന് മോചനം ലഭിക്കും. ആരോഗ്യനിലയില്‍ ചെറിയ മാറ്റങ്ങളുണ്ടാവാം. പാര്‍ട്ണര്‍ഷിപ്പില്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവാം. ധനധാന്യനേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നു. സന്തോഷം മീനം രാശിക്കാര്‍ക്കൊപ്പം എപ്പോഴും ഉണ്ടാവും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, March 30, 2024, 17:15 [IST]
X
Desktop Bottom Promotion