Weekly Horoscope: അതിശ്രേഷ്ഠഫലങ്ങള്‍ നല്‍കും ഒരാഴ്ച: വിവാഹം, ജോലി, കരിയര്‍ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും

മാര്‍ച്ച് മാസത്തിലെ അവസാനത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹം കാണും. ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ വരുന്നത്. ഈ വരുന്ന ആഴ്ചയില്‍ എന്തൊക്കെ മാറ്റങ്ങളാണ് 12 രാശിക്കാരിലും ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

തൊഴില്‍ മാറ്റം, സാമ്പത്തിക നേട്ടം, കരിയറില്‍ ഉയര്‍ച്ച തുടങ്ങി നിരവധി മാറ്റങ്ങളാണ് ചില രാശിക്കാര്‍ക്കെങ്കിലും ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. മേടം - മീനം വരെയുള്ള രാശിക്കാരില്‍ മാര്‍ച്ച് അവസാന ആഴ്ച എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നറിയാന്‍ ഈ ലേഖനം വായിക്കൂ....

Weekly Horoscope Prediction

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അനുകൂല ഫലങ്ങള്‍ ആണ് ഉണ്ടാവുന്നത്. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവും. വരുമാനം വര്‍ദ്ധിക്കുകയും ബിസിനസില്‍ ലാഭം ലഭിക്കുകയയും ചെയ്യുന്നു. സ്‌റ്റോക്ക് മാര്‍ക്കറ്റിലെ നിക്ഷേപങ്ങള്‍ക്ക് വലിയ ലാഭം ലഭിക്കുന്നു. ബിസിനസ് വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുന്നു. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി പണം ചിലവഴിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പുതിയ മാറ്റങ്ങള്‍ അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. ജോലി ഇല്ലാത്തവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണമിടപാടുകള്‍ നടത്തുമ്പോള്‍ അതില്‍ തന്നെ ലാഭം ലഭിക്കുന്നു. ആനന്ദത്തിനും ആര്‍ഭാടത്തിനും വേണ്ടി പണം ചിലവഴിക്കുന്നു. വരവ് ചിലവ് കണക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. കാര്‍ത്തിക നക്ഷത്രക്കാരിലാണ് ഇത്തരം നേട്ടങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. എങ്കിലും ആഴ്ചയുടെ അവസാനത്തിലേക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധ വേണം. സാമ്പത്തിക പുരോഗതി തന്നെയാണ് മിഥുനം രാശിക്കാര്‍ക്ക ്ഈ ആഴ്ച ഉണ്ടാവുന്ന മാറ്റം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. ബിസിനസില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാവുന്നു. ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവഴിക്കും. ആരോഗ്യം തൃപ്തികരമാവും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുന്നതിനും ഈ ആഴ്ച പ്രശ്‌നത്തിലാവും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഓഹരി വിപണിയില്‍ നഷ്ടമായ പണം ലാഭത്തോടെ തിരിച്ച ലഭിക്കുന്നു. ആരോഗ്യ പ്രശ്‌നള്‍ക്ക് പരിഹാരം കാണാന്‍ പണം ചിലവാക്കേണ്ടി വരുന്നു. ഭാവിയില്‍ ഉപകാരപ്പെടുന്ന തരത്തിലേക്ക് മാറ്റങ്ങള്‍ കൊണ്ടുവരും. ആരോഗ്യ പ്രശ്‌നങ്ങളെ നിസ്സാരമായി കാണരുത്. അത് പ്രതിസന്ധികള്‍ സൃഷ്ടിക്കും. ബന്ധുക്കളോടൊപ്പം ഈ ആഴ്ച സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സാമ്പത്തിക നഷ്ടം സംഭവിക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ചികിത്സിക്കുന്നതിന് ശ്രദ്ധിക്കണം. അത് ഭാവിയില്‍ നിങ്ങളെ പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കും. ബിസിനസം സംബന്ധമായ യാത്രകള്‍ നടത്തേണ്ടതായി വരുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയം തന്നെയാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബിസിനസില്‍ അവര്‍ ആഗ്രഹിക്കുന്ന നേട്ടം കരസ്ഥമാക്കാന്‍ സാധിക്കും. പലപ്പോഴും ഇത തന്നെയായിരിക്കും നിങ്ങളുടെ സാമ്പത്തിക സ്ഥിരതയുടെ അടിത്തറയും. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. പണ ചിലവാക്കുമ്പോള്‍ അതിന് അനുസരിച്ചുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കരിയറില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. വളരെ ആഗ്രഹിച്ച രീതിയില്‍ ഉള്ള വിജയം കൈപ്പിടിയില്‍ ഒതുക്കുന്നു. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. ജീവിതം മൊത്തത്തില്‍ സന്തോഷത്തിന്റേതായി മാറുന്നു. രോഗാതുരപ്രശ്‌നങ്ങള്‍ ബാധിക്കുമെങ്കിലും അതിനെ ചികിത്സയിലൂടെ നമുക്ക് ഇല്ലാതാക്കാം. ആഢംബര കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതിന് നിങ്ങള്‍ ശ്രമിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക ്‌സാധിക്കുന്നു. ഏത് പ്രതിസന്ധിയിലും ദൈവാനുഗ്രഹം കൂടെയുണ്ടാവും. ഓഹരിവിപണിയിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സന്തോഷത്തോടെയുള്ള ഒരാഴ്ചയായിരിക്കും വരാന്‍ പോവുന്നത്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കുള്ള സാധ്യതയുണ്ട്. മുടക്കിയ പണം തിരിച്ച് കിട്ടുന്നതിന് പ്രയാസം നേരിടേണ്ടി വന്നേക്കാം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികള്‍ നേരിടേണ്ടി വരാം. പണത്തിന്റെ പ്രയാസം നിങ്ങളെ കൂടുതല്‍ കുഴപ്പിക്കുന്നു. അതുകൊണ്ട് തന്നെ സൂക്ഷിച്ച് ചിലവാക്കിയില്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയായി മാറുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് യാത്രകള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠനാവശ്യങ്ങളില്‍ പുറകോട്ട് പോവുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരാഴ്ചയാണ് വരുന്നത്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ബിസിനസില്‍ അനുകൂലമായ സമയമാണ്. വീടിന്റെ പണിക്ക് വേണ്ടി ധാരാളം പണം ചിലവഴിക്കുന്നു. വരുമാനവും അത് പോലെ തന്നെ വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

X
Desktop Bottom Promotion