Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
Weekly Horoscope: കരിയര്‍, വിവാഹം, സന്താനഭാഗ്യം: ഓരോ രാശിക്കാരും കാത്തിരുന്ന ആഴ്ച
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ആഴ്ചകള്‍ മാറുന്നതിന് അനുസരിച്ച് നിങ്ങളുടെ ജീവിതത്തിലെ രാശിമാറ്റവും പ്രധാനപ്പെട്ടതാണ്. രാശിമാറ്റം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ വരുന്ന ആഴ്ച എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് വായിക്കാം. അതിലുപരി ജീവിതത്തിലെ സന്തോഷം ദു:ഖം പ്രശ്നങ്ങള്‍ പ്രമോഷന് നേട്ടങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം നമുക്ക് മനസ്സിലാക്കാന്‍ വാരഫലം സഹായിക്കും.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ് ഈ ആഴ്ച ഉണ്ടാവുന്നത്. ജോലിയിലെ തടസ്സങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. യാത്ര ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിലൂടെ മേലധികാരികളുടെ ഭാഗത്ത് നിന്ന് അനുകൂല ഫലം ഉണ്ടാവുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജോലിയിലെ പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. ബിസിനസില്‍ വരുമാനം വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുമെങ്കിലും കാര്യങ്ങള്‍ മികച്ച രീതിയില്‍ തന്നെയായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ്. ദൈവാനുഗ്രഹം ഇവരോടൊപ്പം ഉണ്ടാവുന്നു. കാര്യങ്ങളെല്ലാം തന്നെ വിചാരിച്ചത് പോലെ നടക്കുന്നു. ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. സാമ്പത്തികമായി അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് നല്ല ഫലങ്ങളാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളുണ്ടാവും. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. പരീക്ഷയില്‍ ഉന്നത വിജയം കാഴ്ച വെക്കുന്നു. ജോലിയിലെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആഴ്ചയുടെ ആദ്യം ചെറിയ തടസ്സങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അത് മാറുന്നതാകട്ടെ ആഴ്ചയുടെ പകുതിയോടെയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കുമെങ്കിലും അതില്‍ നിന്നെല്ലാം മോചനം പതിയേ ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് വിസമ്മതിക്കേണ്ടതില്ല. പ്രാര്‍ത്ഥനകള്‍ ഫലവത്താവുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സ്ഥാനനേട്ടങ്ങള് ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ജോലിയിലെ മ്ാറ്റങ്ങള് അനുകൂലമായിരിക്കും. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളില്‍ സന്തോഷം വളര്‍ത്തുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്തുന്നതിന് തുലാം രാശിക്കാര്‍ക്ക് സാധിക്കുന്നു. പരീക്ഷയില്‍ വിജയം നിങ്ങളെ പുതിയ മാറ്റങ്ങളിലേക്ക് എത്തിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പൊതുവേ ഗുണദോഷ സമ്മിശ്രമായ സമയമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് അനുവദിക്കുന്ന ഒരാഴ്ചയാണ്. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യങ്ങളില്‍ അതീവ ശ്രദ്ധചെലുത്തണം. മതാപിതാക്കളുടെ ആരോഗ്യവും ശ്രദ്ധിക്കണം. സാമ്പത്തിക പ്രയാസം ഉണ്ടായിരിക്കാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പൊതുവേ അനുകൂലഫലം നല്കുന്ന ആഴ്ചയാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലസമയമാണ്. ജോലി രംഗത്ത് ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കുന്നു. പൊതുവേ അനുകൂലമായ സമയമായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വരുന്ന വാരം വിചാരിച്ചത് പോലെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടി വരും. പുതിയ
വരുമാന മാര്‍ഗ്ഗം നിങ്ങളെ തേടി എത്തുന്നു. ചിലവു നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച നല്ല ഫലങ്ങള്‍ അനുഭവപ്പെടുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ആഴ്ചയായിരിക്കും എന്നതാണ് സത്യം. ജന്മശനിയുടെ ദോഷം തുടരുന്നതിനാല്‍ അത് നിങ്ങളില്‍ ചെറിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. എന്ന മാത്രമല്ല പൊതുവേ മാറ്റങ്ങളെ ഭയക്കേണ്ടതില്ല.
മീനം രാശി
മീനം രാശിയില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ആഴ്ചയാണ് ഈ വരുന്ന ആഴ്ച. കുടുംബത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായി വരുന്നു. ജോലിയില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവാം. എന്നാല്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധ വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications