Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Weekly Horoscope: അപൂര്‍വ്വ നേട്ടങ്ങള്‍ 12-രാശിയില്‍ 8 രാശിക്കാര്‍ക്ക്: സമ്പൂര്‍ണ സൂര്യരാശിഫലം
ഓരോ കൂറുകാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സമയാസമയങ്ങളില്‍ നടക്കുന്നുണ്ട്. ഈ ആഴ്ചയും ഇത്തരം മാറ്റങ്ങള്‍ ഓരോരുത്തരിലും ഉണ്ട്. സമ്പൂര്‍ണ വാരഫലം അനുസരിച്ച് നമുക്കുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. പ്രത്യേകിച്ച് തൊഴില്‍, സാമ്പത്തികം, വിവാഹം, കുടുംബം എന്നീ മേഖലകളെ രാശിപ്രകാരം എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നമുക്ക് നോക്കാം.
ഏപ്രില്‍ 7 മുതല്‍ 13 വരെയുള്ള 7 ദിവസത്തെ ഫലങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്. ചില കൂറുകാരില്‍ അനൂകുല മാറ്റങ്ങള്‍ വരുമ്പോള്‍ ചിലരില്‍ ഇത് പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കുന്നു. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഇത്തരം ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്നു ഈ ലേഖനം. കൂടുതല്‍ അറിയാന്‍ വായിക്കൂ.....

മേടം രാശി
മേടം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കുന്നതിനും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നതിനും സാധ്യതയുണ്ട്. എല്ലാ ജോലികളും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. സഹപ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം പലപ്പോഴും ജോലിയിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കുന്നു. ധനനേട്ടം ഉണ്ടാവുന്നതിനാല്‍ സാമ്പത്തിക ബാധ്യതകളെ ഇല്ലാതാക്കാന്‍ നിഷ്പ്രയാസം കഴിയും. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വസ്തുസംബന്ധമായ കാര്യങ്ങളില്‍ സമാധാനം ലഭിക്കുന്നു. എല്ലാ വിധത്തിലുള്ള തടസ്സങ്ങളും നീങ്ങുകയും ജീവിതം സന്തോഷത്തിന്റേതാവുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി വിദേശത്ത് പോവുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ ശ്രമം ഫലം കാണുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വഴി നേട്ടമുണ്ടാക്കം. പല യാത്രകളും ശുഭകരമായ ഫലങ്ങള്‍ നല്‍കും. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ലക്ഷ്യങ്ങളെ മികച്ചതാക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കാം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ്. കുടുംബത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാവുമെങ്കിലും അതില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആലോചിക്കാതെ ഒരു തീരുമാനവും എടുക്കരുത്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ജോലിസ്ഥലത്ത് ചെറിയ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. പൂര്‍വ്വികരുടെ സ്വത്ത് കൈവശം വെക്കുന്നതിന് യോഗം കാണുന്നു. പഠന സംബന്ധമായ കാര്യങ്ങളില്‍ അനുകൂല സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രഫലമാണ് ഉള്ളത്. ഒരു വലിയ പ്രോജക്റ്റിന്റെ ഭാഗമാവുന്നതിനും അതിലൂടെ നേട്ടം കൊണ്ട് വരുന്നതിനും സാധിക്കുന്നു. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടാവാം. മതപരമായ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ബന്ധം കൂടുതല്‍ ദൃഢമാവുന്നതിന്റെ ഫലമായി നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ആഴ്ചയുടെ തുടക്കത്തില്‍ നല്ല മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ജോലിയില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് സുപ്രധാനമായ പല മാറ്റങ്ങളും കൊണ്ട് വരാന്‍ സാധിക്കുന്നു. ബുദ്ധിയും വിവേകവും ഒരുപോലെ ഉണ്ടാവുന്ന സമയമാണ്. എതാരാളികള്‍ക്ക് മേല്‍ വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അല്‍പം പ്രതിസന്ധികളുണ്ടാക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുന്നു. പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊൡക്കാന്‍ ശ്രമിക്കരുത്. ആഗ്രഹിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ബിസിനസ് രംഗത്ത് മികച്ച മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. പല വിധത്തിലുള്ള തടസ്സങ്ങളും നിങ്ങള്‍ നേരിട്ടേക്കാം. എങ്കിലും ആഴ്ചയുടെ പകുതിയോടെ ഈ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചെറിയ ചില ആശങ്കകള്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികള്‍ നിങ്ങളെ വലക്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന സമയമാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. സന്തോഷം നല്‍കുന്ന മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. അവിവാഹിതരായവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും അനുകൂല സാഹചര്യങ്ങളും വിവാഹത്തിലേക്ക് അടുപ്പിക്കുന്നു. എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി പണം ചിലവഴിക്കുന്നതിന് സാധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല തീരുമാനങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസ് രംഗത്തെ നേട്ടങ്ങള്‍ ജീവിതത്തില്‍ സാമ്പത്തിക നില ഭദ്രമാക്കും. നിക്ഷേപങ്ങള്‍ നടത്തുന്നത് എന്തുകൊണ്ടും മികച്ചതാണ്. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കും. ദാമ്പത്യത്തില്‍ സന്തോഷം നിലനില്‍ക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. അത് മാത്രമല്ല മുതിര്ന്ന കുടുംബാംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും എല്ലാം സ്വീകരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രണയിക്കുന്നവര്‍ക്ക് അതില്‍ സന്തോഷം കണ്ടെത്തുന്നതിനും പ്രണയം വിവാഹത്തിലേക്കും എത്തുന്നതിനും സാധിക്കുന്നു. പരീക്ഷകളില്‍ നിങ്ങളെ കാത്ത് വിജയം ഉണ്ടായിരിക്കും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ കുറച്ച് പ്രതിസന്ധിയില്‍ ആവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ജോലികളെല്ലാം തന്നെ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം എല്ലാം കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. വസ്തുസംബന്ധമായ കാര്യങ്ങളില്‍ പ്രതികൂലമായ അവസ്ഥകള്‍ ആണ് ഉള്ളത്. സന്തോഷകരമായ മാറ്റങ്ങളിലേക്ക് നിങ്ങള്‍ എത്തുമെങ്കിലും ആഴ്ചയുടെ തുടക്കത്തില്‍ അതിന് സാധിക്കണം എന്നില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications