Latest Updates
-
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം
Weekly Horoscope: ഈ 7 ദിനങ്ങള്‍ കടക്കാന്‍ കഷ്ടപ്പെടും, ചിങ്ങത്തില്‍ പെടാപാട് പെടുന്നവര്‍ സമ്പൂര്‍ണ വാരഫലം
സെപ്റ്റംബര്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും പലപ്പോഴും താല്‍പ്പര്യപ്പെടുന്നതുമായ ഒരു കാര്യമാണ് വാരഫലം. ജ്യോതിഷ പ്രകാരം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ജീവിതത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഈ ആഴ്ചയില്‍ രാശിപ്രകാരം അറിയേണ്ടതുണ്ട്.
ഓണ നാളുകളില്‍ വരുന്ന ഒരാഴ്ചക്കാലം ആരാണ് കഷ്ടപ്പെടുന്നത് ആര്‍ക്കാണ് ഭാഗ്യഫലങ്ങളുണ്ടാവുന്നത്, ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഗ്രഹമാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും കാര്യങ്ങള്‍ കൃത്യമായി അറിയുകയും ചെയ്യുന്നത് വഴി ജീവിതത്തില്‍ മികച്ച നേട്ടങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നു. ഗ്രഹങ്ങളുടെ വിന്യാസത്തിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുസരിച്ച് 12 രാശിക്കും സമ്പൂര്‍ണഫലം അറിയാം.

Most read:
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. മാത്രമല്ല ഇവര്‍ക്ക് അവരുടെ പ്ലാന്‍ അനുസരിച്ച് എല്ലാ ജോലികളും കൃത്യമായി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സന്തോഷകരമായിരിക്കും. ബിസിനസ് കാര്യങ്ങള്‍ക്ക് വേണ്ടി യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. പങ്കാളിയില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയുടെ തുടക്കം വളരെ നല്ലതായിരിക്കുമെങ്കിലും പിന്നീട് അങ്ങോട്ട് നിങ്ങള്‍ പ്രതീക്ഷിക്കാത്ത അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കും. നിയമപരമായ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവും. ജീവിതത്തില്‍ എല്ലാ സാഹചര്യങ്ങളിലും കാര്യങ്ങള്‍ മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ശരാശരി ആയിരിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ്. എന്നാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പലപ്പോഴും പ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഉയരത്തിലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വീട്ടില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ജോലിയുടെ കാര്യത്തില്‍ അതീവശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളിലേക്ക് എത്തിക്കുന്നു. പലപ്പോഴും ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടായേക്കാം. അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം. കുടുംബജീവിതത്തില്‍ സാഹചര്യങ്ങള്‍ മോശമാവുന്നതിന് സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. പലപ്പോഴും കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതാകുമെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
കന്നി (22 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെ നിങ്ങളുടെ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. സാമ്പത്തികമായി പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. മാത്രമല്ല ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു. ഈ കാലയളവില്‍, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു തരത്തിലും അശ്രദ്ധ കാണിക്കരുത്. ഇത് പ്രതിസന്ധികള്# വര്‍ദ്ധിപ്പിക്കുന്നു.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമായത് കൊണ്ട് തന്നെ സാമ്പത്തികമായി ഉയരത്തിലായിരിക്കും. എന്നാല്‍ ചെറിയ ഒരു അശ്രദ്ധ മതി പ്രതിസന്ധികളിലേക്ക് എത്തുന്നതിന്. ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുമെങ്കിലും ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. കഠിനാധ്വാനത്തിന്റെ ഫലം ലഭിച്ചേക്കാം. കുടുംബത്തില്‍ സ്വസ്ഥതക്കുറവ് വര്‍ദ്ധിക്കുന്നു. ഇത് പ്രതിസന്ധികളിലേക്ക് എത്തിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പണം സമ്പാദിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പണം സമ്പാദിക്കുന്ന കാര്യത്തില്‍ നിങ്ങളെപ്പോഴും അതീവ ശ്രദ്ധ കാണിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അത്ര നല്ലതല്ല.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക്ആഴ്ചയുടെ തുടക്കം അത്ര നല്ലതല്ല. ചില കാരണങ്ങളാല്‍ നിങ്ങളുടെ മാനസികാരോഗ്യം പ്രതിസന്ധിയിലാവാം. പലപ്പോഴും ജോലിയില്‍ താല്‍പ്പര്യം കുറവായിരിക്കും. അതുകൊണ്ട് തന്നെ ജീവിതം പ്രതിസന്ധികളിലേക്ക് എത്തിക്കും. എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവരെങ്കില്‍ അവരുടെ ജീവിതം മികച്ചതാവുന്നു. പലപ്പോഴും പരസ്പര വിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ജോലിയിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. പലപ്പോഴും ജോലികള്‍ അനുകൂല ഫലങ്ങള്‍ നല്‍കുന്നു. ബിസിനസ് ചെയ്യുന്നവരെങ്കില്‍ അവര്‍ക്ക് അതില്‍ നിന്നും സാമ്പത്തിക ലാഭം ഉണ്ടാവുന്നു. പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനെ പരിഹരിക്കാന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കൂംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതായിരിക്കും. പലപ്പോഴും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നു. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പൊതുവേ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും ചില കാര്യങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. ഏതെങ്കിലും തരത്തിലുള്ള മാറ്റത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, അതിനുള്ള ശരിയായ സമയമല്ല ഇത്.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. എങ്കിലും ഗുണഫലത്തോടൊപ്പം ദോഷഫലങ്ങളും ഉണ്ടാവും. ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് കാരണമാകുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ കഠിനാധ്വാനം ചെയ്യണം. എല്ലാ ജോലികളും നിങ്ങള്‍ കഠിനാധ്വാനത്തോടെയും അര്‍പ്പണബോധത്തോടെയും ചെയ്ത് തീര്‍ക്കുന്നു. പലപ്പോഴും ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടേക്കാം. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











