Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Weekly horoscope: വരുന്ന 7 ദിവസങ്ങള്‍ ചില രാശിക്കാര്‍ തൊട്ടതെല്ലാം പ്രശ്‌നത്തിലവസാനിക്കും, സമ്പൂര്‍ണവാരഫലം
വാരഫലത്തില്‍ വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്ക് എന്താണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും വരുന്ന 7 ദിവസം സംഭവിക്കുന്നു. ഇതില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളും സംഭവിക്കുന്നു. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ആര്‍ക്കൊക്കെയാണ് ഭാഗ്യമുദിക്കുന്നത് ആര്‍ക്കൊക്കെയാണ് ദോഷങ്ങള്‍ കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
ഗ്രഹങ്ങളും രാശിയും ഓരോ സമയവും മാറുന്നതിന് അനുസരിച്ച് ജീവിതത്തിലും മാറ്റം വരുന്നു. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് മുന്‍കൂട്ടി അറിയുന്നതിനും അതിന് വേണ്ടി മുന്‍കരുതലുകള്‍ എടുക്കുന്നതിനും സാധിക്കുന്നു. വരുന്ന ആഴ്ചയിലെ സമ്പൂര്‍ണ വാരഫലത്തെക്കുറിച്ച് അറിയാന്‍ വായിക്കൂ.

Most read: പൊന്നുകൊണ്ട് മൂടാമെന്ന് പറഞ്ഞാലും ഈ സ്ത്രീകളെ വിവാഹം കഴിക്കരുത്: ചാണക്യന്‍
മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച സാഹചര്യങ്ങള്‍ മനസ്സിലാക്കി പെരുമാറുന്നതിനും ചുമതല ഏറ്റെടുക്കുന്നതിനും സാധിക്കുന്നു. പലപ്പോഴും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ ദൃഢനിശ്ചയം വ്യക്തിപരവും തൊഴില്‍പരവുമായ മേഖലകളില്‍ പുതിയ അവസരങ്ങള്‍ക്കും വിജയത്തിനും വഴി തെളിക്കും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികം മികച്ചതാവും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ സ്ഥിരതയും ആശ്വാസവും വിലമതിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് സമാധാനവും സുരക്ഷിതത്വവും നല്‍കുന്ന ജോലികള്‍ക്ക് മുന്‍ഗണന നല്‍കുക. അങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങളുടെ ഉത്പാദനക്ഷമത വര്‍ദ്ധിക്കും. ആരോഗ്യം മികച്ചതായിരിക്കും. സാഹചര്യങ്ങള്‍ പലപ്പോഴും അനുകൂലമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സ്വന്തം കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. ജോലിയില്‍ അനുകൂല സാഹചര്യം വന്നു ചേരും. സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. ഓരോ കാര്യത്തിലും പക്ഷേ അതീവ ശ്രദ്ധ ചെലുത്തണം. സാമ്പത്തിക സ്ഥിതി സ്ഥിരമായിരിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് സ്വാഭാവിക മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. വൈകാരികമായി പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. പലപ്പോഴും പ്രതിഫലത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നു. വൈകാരിക പിന്തുണ നഷ്ടപ്പെടുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജോലിയിലെ അസ്വസ്ഥതകള്‍ നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. സര്ഗ്ഗാത്മകമായ കഴിവുകള്‍ പുറത്തേക്ക് വരുന്ന സമയമാണ്. എല്ലാ കാര്യത്തിലും ശ്രദ്ധയും കഴിവും ഒരുപോലെ പ്രകടിപ്പിക്കാന്‍ സാധിക്കുന്നു. ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വളരെയധികം സമയമെടുത്താലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ചയില് സംഭവിക്കുന്നു. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യം മികച്ചതായിരിക്കും. വലിയ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നു. എങ്കിലും എല്ലാ കാര്യത്തിലും സൂക്ഷ്മ പരിശോധന അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. സാമ്പത്തികം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍സംശയം വേണ്ട. പലപ്പോഴും ജോലിയിലും ഒഴിവ് സമയത്തും ഒരുപോലെ ചിലവഴിക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമായിരിക്കും ഉണ്ടാവുന്നത്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതില്‍ വളരെയധികം ശ്രദ്ധിക്കണം. ഓരോ കാര്യത്തിലും അതീവ ശ്രദ്ധ അനിവാര്യമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലും അഭിവൃദ്ധി പ്രാപിക്കുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും പല പരിമിതികളും ജീവിതത്തില്‍ വരുന്ന 7 ദിവസം കൂടുതല്‍ ബാധിക്കുന്നു. എങ്കിലും നിശ്ചയ ദാര്‍ഢ്യത്തോടെ എല്ലാ കാര്യവും ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകള്‍ പലപ്പോഴും നിങ്ങളിലുണ്ടാവുന്ന 7 ദിവസങ്ങളാണ് വരാന് പോവുന്നത്.
ധനു
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് വരുന്ന 7 ദിവസം. സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ അനുകൂലമായ മാറ്റം തേടി വരുന്നു. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്ന പല കാര്യങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. യാത്ര ചെയ്യുന്നതിന് കൂടുതല്‍ സമയം കണ്ടത്തേണ്ടിയിരിക്കുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് സാധിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ ഭാവിയുടെ കാര്യത്തില്‍ പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചിരുന്ന അവസ്ഥയില്‍ പലപ്പോഴും അതിന് നേരെ വിപരീതം സംഭവിക്കുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും അതിലൂടെ ജീവിത ലക്ഷ്യം കൈവരിക്കുന്നതിനും സാധിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. എന്നാല്‍ പലപ്പോഴും അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പല കോണില്‍ നിന്നും നിങ്ങളെ തേടി ചിലപ്പോള്‍ പരിഹാസം വന്നേക്കാം. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അതിനെയെല്ലാം തന്നെ തരണം ചെയ്യുന്നതിന് സാധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും സാധിക്കുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ നിറവേറ്റുന്നതിന് സാധിക്കുന്നു. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











