Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
Weekly Horoscope: തിരുവോണ ദിനമാരംഭിക്കുന്ന ഒരാഴ്ച, കാര്യങ്ങളെല്ലാം ഭദ്രം: സമ്പൂര്‍ണവാരഫലം
വരുന്ന ഒരാഴ്ചയില്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. ജീവിതത്തില്‍ പല വിധത്തിലാണ് നേട്ടങ്ങളും നഷ്ടങ്ങളും ഉണ്ടാവുന്നത്. ഈ ഓണക്കാലത്ത് എന്തൊക്കെയാണ് ഓരോ രാശിക്കാര്‍ക്കും കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവുന്നു.
വരാനിരിക്കുന്ന ആഴ്ച ഓരോ രാശിക്കാര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങള്‍ തന്നെയാണ് കാത്തു വെച്ചിരിക്കുന്നത്. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ തന്നെ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ കരിയര്‍ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സമയം ലഭിക്കുന്നു. കൂടാതെ പുരോഗതിക്കുള്ള അവസരങ്ങള്‍ തേടിയെത്താം. കൂടാതെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട. വ്യക്തിപരമായ ബന്ധങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. അത് മാത്രമല്ല ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ടതുണ്ട്.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ പ്രാധാന്യം നല്കുന്നു. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനോ അതില്‍ നേട്ടം കൊയ്യുന്നതിനോ ഉള്ള സാധ്യതയുണ്ട്. കൂടാതെ സാമ്പത്തിക സ്ഥിരത ശക്തമായി കാണപ്പെടുന്നു,. ശ്രദ്ധിച്ച് വേണം പണം ചിലവഴിക്കുന്നതിന്, ആരോഗ്യം പ്രതിസന്ധിയിലാവും.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുന രാശിക്കാര്‍ക്ക് ആശയവിനിമയത്തില്‍ ചില വെല്ലുവിളികള്‍ നേരിടുന്നതിനുള്ള സാധ്യത വരുന്ന ആഴ്ചയിലുണ്ട്. അത് മാത്രമല്ല ഇവര്‍ക്ക് പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ സാധ്യമാണ്. അതിനാല്‍ വ്യക്തത അത്യാവശ്യമാണ്. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കാം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ ആഴ്ച കൂടുതല്‍ ആത്മപരിശോധന നടത്തേണ്ട സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. സ്വയം പ്രതിഫലിപ്പിക്കുന്നതിനും വ്യക്തിഗത ലക്ഷ്യങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള മികച്ച ദിവസങ്ങളാണ് വരാന്‍ പോവുന്നത്. കുടുംബകാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നു. ആരോഗ്യം മികച്ചതാവും.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ആത്മവിശ്വാസം ഉയര്‍ന്നതായിരിക്കും. ഇത് എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. ഐക്യം നിലനിറുത്താന്‍ വളരെയധികം പ്രയത്നിക്കേണ്ടി വരും. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതായി വരുന്നു. ആരോഗ്യ കാര്യത്തില്‍ മാത്രമല്ല മാനസികാരോഗ്യവും കൂടുതല്‍ ശ്രദ്ധിക്കണം. പുതിയ ഫിറ്റ്നസ് ദിനചര്യകള്‍ അല്ലെങ്കില്‍ ഭക്ഷണ പദ്ധതികള്‍ ആരംഭിക്കുന്നതിന് ഈ ആഴ്ച അനുയോജ്യമാണ്. ജോലി സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് പ്രണയകാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു. കലാപരമായ പരിശ്രമങ്ങള്‍ക്കും നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ സമയമാണ്. അനാവശ്യമായ അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ സാമ്പത്തിക തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വീട് പണി ആരംഭിക്കുന്നതിന് എന്തുകൊണ്ടും അനുകൂല സമയമാണ്. ഗാര്‍ഹിക ജീവിതം തൃപ്തികരമായിരിക്കും, എന്നാല്‍ കലഹങ്ങള്‍ ഒഴിവാക്കാന്‍ കുടുംബാംഗങ്ങളുമായി തുറന്ന് സംസാരിക്കേണ്ട സാഹചര്യം വരുന്നു. ഒരു കാരണവശാലും ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവുന്നതിന് ഈ ആഴ്ച സാധിക്കുന്നില്ല.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ പഠനത്തിലും വിജ്ഞാനപരമായ കാര്യങ്ങളിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. പുതിയ അനുഭവങ്ങളും കാഴ്ചപ്പാടുകളും വാഗ്ദാനം ചെയ്യുന്ന നിരവധി യാത്രാ അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവും. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവാം.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി കാണാന്‍ കഴിയും. നേരത്തെ നടത്തിയ നിക്ഷേപങ്ങള്‍ മൂലം ജീവിതം മികച്ച രീതിയില്‍ ആവുന്നു. കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. തൊഴില്‍ മേഖലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. എ്ല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭ രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സത്യസന്ധമായി ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിനും അതനുസരിച്ച് മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ നേട്ടങ്ങളും മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി വരുന്നു. ക്രിയേറ്റീവ്ആയി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
