Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Weekly Horoscope: തിരുവോണപ്പുലരി ഇവര്‍ക്കുള്ളതാണ്, രാജകീയ ജീവിതവും ഭാഗ്യവും വരുന്ന 7 ദിനം
മറ്റൊരു തിരുവോണം കൂടി വന്നെത്തി, ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും നിറഞ്ഞ ദിനമായി ഇതിനെ കണക്കാക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ എത്രത്തോളം ഓണവും ഓണക്കാലവും ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ നിങ്ങളുടെ വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ ശ്രദ്ധിക്കണം എന്നത് ശ്രദ്ധേയമാണ്.
വരുന്ന ഒരാഴ്ചക്കാലം ഭാഗ്യവും നേട്ടങ്ങളും കാത്തിരിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങളും കോട്ടങ്ങളും ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം കൃത്യമായി മനസ്സിലാക്കുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരാഴ്ച ഉണ്ടാവാന്‍ ഇടയുള്ള പുതിയ തുടക്കങ്ങളെക്കുറിച്ചാണ് ശ്രദ്ധിക്കേണ്ടത്. കൂടാതെ നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കും. സാമ്പത്തികമായി, ദീര്‍ഘകാല പദ്ധതികളില്‍ നിക്ഷേപിക്കാന്‍ നല്ല സമയമാണ്.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചെയ്യുന്ന കാര്യത്തിലെല്ലാം തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ചെറിയ വെല്ലുവിളികള്‍ നേരിട്ടേക്കാം, എന്നാല്‍ തുറന്ന ആശയവിനിമയം പലപ്പോഴും നിങ്ങളെ പ്രതിസന്ധികളെ അകറ്റുന്നതിന് സഹായിക്കും. സാമ്പത്തികമായി, ആവേശകരമായ ചെലവുകള്‍ ഒഴിവാക്കുകയും നിങ്ങളുടെ ബജറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം വലരെയധികം ആവേശഭരിതമാണ്. പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികമായി, വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. അതെല്ലാം തന്നെ മികച്ചതുമായിരിക്കും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. സാമ്പത്തികമായി, നിങ്ങളുടെ സമ്പാദ്യം അവലോകനം ചെയ്യാനും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താനും മികച്ച ദിവസങ്ങളാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ബന്ധങ്ങളും തൊഴില്‍ പദ്ധതികളും മെച്ചപ്പെടുത്താന്‍ സാധിക്കുന്ന ഒരാഴ്ചയാണ്. കൂടാതെ സാമ്പത്തികമായി, അപ്രതീക്ഷിത നേട്ടങ്ങള്‍ സാധ്യമാണ്.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കും. സ്വയം മെച്ചപ്പെടുത്തുന്നതിനും പുതിയ കഴിവുകള്‍ പഠിക്കുന്നതിനുമുള്ള മികച്ച ദിവസങ്ങളാണ് വരാന്‍ പോവുന്നത്. സാമ്പത്തികനിക്ഷേപങ്ങളില് ജാഗ്രത പാലിക്കുക. ആരോഗ്യം മികച്ചതാവും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ മികച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിന് സാധിക്കുന്ന ദിവസങ്ങളാണ്. ജോലിയും സ്വകാര്യ ജീവിതവും മികച്ചതായി മാറുന്നു. സാമ്പത്തികമായി, വലിയ മാറ്റങ്ങളൊന്നുമില്ലാത്ത സ്ഥിരതയുള്ള കാലഘട്ടമാണിത്.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം മികച്ചതായിരിക്കും. സാമ്പത്തികമായി, പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടി എത്തുന്നു. ജീവിതം തന്നെ മാറി മറിയുന്ന ഒരാഴ്ചയാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ വരുന്ന ആഴ്ചയായിരിക്കും എന്നതില്‍ സംശയം വേണ്ട. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. സാമ്പത്തികമായി, കടങ്ങള്‍ തീര്‍ക്കാനും ഭാവി ആസൂത്രണം ചെയ്യാനും മികച്ച ആഴ്ചയാണ്.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പ്രാധാന്യം നല്‍കണം. കഠിനാധ്വാനത്തിന് ഉടന്‍ ഫലം ലഭിക്കുന്നു. സാമ്പത്തികമായി, അപകടസാധ്യതയുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ ആയിരിക്കും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച നേട്ടങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ബന്ധങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി, നിങ്ങളുടെ നിക്ഷേപങ്ങള്‍ മികച്ചതായിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഓരോ ആഴ്ചയാണ് എന്നതാണ് സത്യം. പ്രണയത്തിലും സാമ്പത്തിക കാര്യങ്ങളിലും നിങ്ങളുടെ മാറ്റങ്ങള്‍ മികച്ചതായിരിക്കും. ആത്മപരിശോധനയ്ക്കുള്ള സമയമാണ് എന്നതും അല്പം കാര്യമായി എടുക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications