Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വിഷുവര്‍ഷ ഭാഗ്യത്തിന് തുടക്കമാവുന്ന ഒരാഴ്ച: വെച്ചടി വെച്ചടി കയറ്റം- സമ്പൂര്‍ണ വാരഫലം 27 നാളിനും
ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരിലും ഈ ആഴ്ചയില്‍ കാത്തിരിക്കുന്ന ചില കാര്യങ്ങളുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു, അത് പോലെ തന്നെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളും ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
മേടക്കൂറ് മുതല്‍ മീനക്കൂറ് വരെയുള്ള 12 കൂറുകാരിലും സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. ഓരോ നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ വിഷുവര്‍ഷത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം.

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏപ്രില്‍ മാസത്തിലെ ഈ വിഷുവര്‍ഷത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. എങ്കിലും ചെറിയ തോതില്‍ തടസ്സങ്ങള്‍ വര്‍ദ്ധിക്കാം. പലപ്പോഴും ആത്മവിശ്വാസത്തോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നതിനാല്‍ അത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാവുന്നു. സഹായം പല കോണില്‍ നിന്ന് തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കര്‍മ്മരംഗത്ത് വ്യാഴത്തിന്റെ സ്വാധീനം ഉള്ളതിനാല്‍ അത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏപ്രില്‍ മാസത്തിലെ ഈ ആഴ്ച ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പൊതുവേ ഗുണാനുഭവങ്ങളാണ് വര്‍ദ്ധിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയിലെ തടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാര്യങ്ങള്‍ വിചാരിച്ചത് പോലെ നടക്കണം എന്നില്ല. ഏത് കാര്യത്തിലും അല്‍പം കരുതല്‍ വേണം.
കര്‍ക്കിടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. മാത്രമല്ല ജോലിയില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. പരീക്ഷകളില്‍ ജയിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വഴി സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ദൈവാനുഗ്രഹമുള്ളതിനാല്‍ പല കാര്യങ്ങളിലും വിജയം കണ്ടെത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമല്ല.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്‍ ഈ ആഴ്ചയില്‍ അനുകൂല ഭാവത്തിലല്ല നില്‍ക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അനിവാര്യമാണ്. പരീക്ഷകളില്‍ വിജയം കണ്ടെത്തുന്നതിന് യോഗം കാണുന്നു. ജോലിക്കാര്യങ്ങളില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നതിനുള്ള യോഗം കാണുന്നു.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇടപെടുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. ഇടപെടുന്ന കാര്യങ്ങളിലെല്ലാം തന്നെ സന്തോഷം നിലനില്‍ക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പലപ്പോഴും പ്രണയിക്കുന്ന കാര്യങ്ങളില്‍ സന്തോഷം നിലനില്‍ക്കുന്നു. വിചാരിച്ച കാര്യങ്ങളില്‍ മിക്കതും നടക്കുന്നു. സല്‍ക്കര്‍മ്മങ്ങളിലൂടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴം അനുകൂല ഭാവത്തില്‍ ആയതിനാല്‍ അത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. ജോലിയിലെ അനുകൂല സമയം നിങ്ങളെ ഉയരത്തിലെത്തിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. തൊഴില്‍ സംബന്ധമായ നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ്.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതില്‍ സംശയം വേണ്ട. പലവിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കിട്ടില്ലെന്ന് കരുതിയ പല ജോലിയും നിങ്ങള്‍ക്ക് ലഭിക്കുന്നു. കര്‍മ്മരംഗത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും അതിനെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. മനസ്സിന്റെ സന്തോഷം ഏത് കാര്യത്തിലും നിലനിര്‍ത്താന്‍ സാധിക്കുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. പൊതുവേ മാറ്റങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട് ഈ ആഴ്ചയില്‍. കുടുംബത്തില്‍ സന്തോഷവും സ്വസ്ഥതയും വര്‍ദ്ധിക്കും. പഠന കാര്യങ്ങളില്‍ കൂടുതല്‍ വിജയം കരസ്ഥമാക്കുന്നതിനുള്ള യോഗം കാണുന്നു. വ്യാഴം പ്രതികൂലഭാവത്തില്‍ ആയതിനാല്‍ അത് പലപ്പോഴും ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നു. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാവുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കുടുംബത്തില്‍ സന്തോഷവും പുരോഗതിയും ഉണ്ടാവും. പ്രണയ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവും. മത്സപ്പരീക്ഷകളില്‍ അനുകൂല ഫലം തേടി എത്തും. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് സാധ്യത കാണുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് എല്ലാ വിധത്തിലുള്ള സഹായസഹകരണങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. ഗുണഫലങ്ങള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും തേടി എത്തുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിജയം തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മികച്ചതായി മാറുന്നു. നിസ്സാര കാര്യത്തെച്ചൊല്ലി ഒരിക്കലും തര്‍ക്കമുണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. എങ്കിലും വിദ്യാഭ്യാസ കാര്യങ്ങളില്‍ ചെറിയ രീതിയില്‍ കാലതാമസം അനുഭവപ്പെടാം. മാത്രമല്ല തൊഴില്‍ രംഗത്ത് അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. പുതിയ തൊഴില്‍ നേട്ടങ്ങള്‍ നിങ്ങളില്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. എങ്കിലും അല്‍പം ശ്രദ്ധിച്ച് വേണം പണം ചിലവാക്കുന്നതിന്. വരുമാനം വര്‍ദ്ധിക്കുമെങ്കിലും ്അല്‍പം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications