Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
വരുന്ന ഒരാഴ്ച ധനവും പ്രശസ്തിയും തേടി വരും, ശനിമാറ്റത്തിന് മുന്നോടി ഈ മാറ്റങ്ങള്‍: സമ്പൂര്‍ണ സൂര്യ രാശിഫലം
മാര്‍ച്ച് അവസാന ആഴ്ചയിലേക്കാണ് കടക്കുന്നത്, ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കാരണം ഈ ആഴ്ചയിലാണ് ഏറ്റവും വലിയ ഗ്രഹമാറ്റമായ ശനി മാറ്റം സംഭവിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും അതുപോലെ തന്നെ മോശം ഫലങ്ങളും ഓരോ ഗ്രഹമാറ്റവും നല്‍കുന്നു. വരുന്ന ഒരാഴ്ചയില്‍ 12 രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു.വരുന്ന ആഴ്ച സന്തോഷവും സമാധാനവും ധനനേട്ടവും കരിയര്‍ മാറ്റങ്ങളും എല്ലാം കാത്തിരിക്കുന്ന ഒരാഴ്ചയാണ് വരുന്നത്. എന്നാല്‍ ശനിയുടെ മാറ്റം കൂടി ഈ ആഴ്ചയില്‍ വരുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്ന് നമുക്ക് നോക്കാം. അതിലുപരി അത് നിങ്ങളുടെ ജീവിതത്തെ എപ്രകാരം മാറ്റി മറിയ്ക്കുന്നു എന്നറിയാം.
ഈ ആഴ്ച പലവിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ നോക്കാം. അത് മാത്രമല്ല ഗുണാനുഭവങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. നിങ്ങളുടെ വരുന്ന ഒരാഴ്ച 12 രാശിക്കാര്‍ക്ക് എപ്രകാരമാണ് എന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ആഴ്ചയാണ്. ശനിയുടെ മാറ്റവും ഇവരെ ബാധിക്കുന്നു. എങ്കിലും ഇവരുടെ എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്ന സമയമാണ്. പലപ്പോഴും സന്തോഷകരമായ കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കരിയറും ധനവും എല്ലാം മികച്ച് നില്‍ക്കുന്ന ആഴ്ചയാണ് മേടം രാശിക്കാര്‍ക്ക്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ശനിയുടെ മാറ്റങ്ങളും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എങ്കിലും ചെയ്യുന്ന കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. മാനസികാരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികം മികച്ചതായിരിക്കും.
മിഥുനം (മെയ് 21 - ജൂ്ണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ തുടങ്ങുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും മാര്‍ച്ച് അവസാനത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ശനിയുടെ മാറ്റവും നിങ്ങളെ കാത്തിരിക്കുന്ന സമയമാണ് മാര്‍ച്ച് അവസാന വാരം. ജോലിയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാവുന്നു. കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ചയില്‍ അനുകൂലമാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ചെറിയ കാര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് പിന്നീട് പ്രശ്‌നമുണ്ടാക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ജോലി അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. എന്നാല്‍ അതിനെ നിസ്സാരമാക്കുത്.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശനിയുടെ മാറ്റത്തില്‍ അടിപതറാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ അവഗണിക്കണം.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം. പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു എന്ന അവസ്ഥയായതിനാല്‍ അല്‍പം ശ്രദ്ധ വേണം. പല കാര്യങ്ങളിലും നിങ്ങള്‍ വിട്ടുവീഴ്ച നടത്തേണ്ടതായി വരുന്നു. അത് പലപ്പോഴും സംഘര്‍ഷത്തെ ഒഴിവാക്കുന്നതിന് സഹായിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാന്‍ താമസിക്കുന്നു.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് അവരുടെ ഈ ആഴ്ച അല്‍പം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. അതാണ് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളിലേക്കുള്ള ആദ്യ ചുവട്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. എങ്കിലും അതില്‍ അധികം സന്തോഷം നിലനില്‍ക്കില്ല എന്നതും ഓര്‍ക്കേണ്ടതാണ്. ആരോഗ്യകരമായ മാറ്റങ്ങള്‍ക്ക് വേണ്ടി അല്‍പം സമയം മാറ്റി വെക്കേണ്ടി വരും. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ചയില്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ്. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. സന്തോഷവും സമാധാനവും തേടി എത്തുന്നു. എങ്കിലും അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവും. പക്ഷേ വരുമാനം അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ആഴ്ചയാണ്. എല്ലാ അര്‍ത്ഥത്തിലും സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് വരുന്ന 7 ദിവസം ഉണ്ടാവും. അനുകൂല മാറ്റങ്ങളെല്ലാം തന്നെ സ്ഥിരമായി നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് സത്യം. സാമ്പത്തിക സുരക്ഷിതത്വം വര്‍ദ്ധിക്കുന്നു. ബന്ധങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് ബന്ധം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.
മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക്, ഈ ആഴ്ച ആശയവിനിമയം കൃത്യമായിരിക്കണം. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പലപ്പോഴും പ്രതിസന്ധിയിലേക്ക് എത്തുന്നു. ഏത് കാര്യത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അനാവശ്യ ഇടപെടലുകള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ നടത്തരുത്. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും തേടി വരുന്ന സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും മുന്നോട്ട് പോവുന്നതിന് അല്‍പം കഷ്ടപ്പെടേണ്ടി വരുന്നു. നിസ്സാരമായ കാര്യങ്ങളെല്ലാം തന്നെ പലപ്പോഴും വളരെ എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ഒരല്‍പം കരുതലോടെ മുന്നോട്ട് നീങ്ങുന്നതിന് ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
ഈ ആഴ്ച, മീനം രാശിക്കാര്‍ക്ക് ഗുണപ്രദമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. നിസ്സാരമായ എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന് വേണ്ട് അല്‍പം സമയം മാറ്റി വെക്കേണ്ടതാണ്. ശനിയുടെ മീനം രാശിയിലേക്കുള്ള സംക്രമണം നിമിത്തം സാമ്പത്തിക സ്ഥിതിയില്‍ ചെറിയ തകര്‍ച്ചയുണ്ടാവുന്നു. ആരോഗ്യപ്രതിസന്ധികള്‍ വര്‍ദ്ധിക്കും. അതുകൊണ്ട് അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











