Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Weekly Horoscope: ഫെബ്രുവരി ആദ്യ ആഴ്ചയില്‍ 7 ദിനങ്ങള്‍ 7 വര്‍ഷത്തിന് തുല്യമായ ഭാഗ്യം തരും: സമ്പൂര്‍ണ വാരഫലം
ഫെബ്രുവരി മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ നിങ്ങളുടെ വരുന്ന ആഴ്ചയില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. അതില്‍ തന്നെ സന്തോഷകരവും അനുകൂലവുമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ഗുണദോഷ സമ്മിശ്രമാണ് എപ്പോഴും ജീവിതം. അത് നക്ഷത്രത്തിലും രാശിയിലും ഗ്രഹമാറ്റങ്ങളിലും ആശ്രയിച്ചിരിക്കുന്നു.
വരുന്ന ആഴ്ചയില്‍ അതായത് ഫെബ്രുവരി 2 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ അനുകൂല വും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അതില്‍ നിങ്ങളുടെ രാശിക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
ഈ ആഴ്ച, മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ്. പലപ്പോഴും സന്തോഷകരമായ പല കാര്യങ്ങളും അവരെ കാത്തിരിക്കുന്നു. ജീവിതത്തിലെ പലമേഖലയിലും കഴിവ് തെളിയിക്കാന്‍ ഇവര്‍ക്ക് സാധിക്കും. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കും. സ്വയം എല്ലാ കാര്യത്തിലും മുന്നോട്ട് പോവവുന്നതിനുള്ള ആര്‍ജ്ജവം നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. എങ്കിലും ഏത് കാര്യത്തിനും അതീവ ശ്രദ്ധ അനിവാര്യമാണ്. മാനസികാരോഗ്യം നിസ്സാരമാക്കരുത്. വൈകാരികമായി പല വിധത്തിലുള്ള സന്തോഷവും തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും.
മിഥുനം (മെയ് 21 - ജൂ്ണ് 20):
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുതിയ തലം വരുന്ന ഒരു ആഴ്ചയാണ്. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കാം. അവസരങ്ങള്‍ പലതും നിങ്ങളെ തേടി എത്തും. ജോലിയില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവും. കാര്യങ്ങള്‍ കൃത്യമായും വ്യക്തമായും ചെയ്യുന്നതിന് സാധിക്കും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
ഈ ആഴ്ച, കര്‍ക്കിടകം രാശിക്കാകര്‍ക്ക് അവരുടെ കരിയര്‍ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കും. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളില്‍ അല്പം നിയന്ത്രണം വെക്കുന്നത് നല്ലതാണ്. ജോലി അനുസരിച്ചുള്ള പ്രതിഫലം ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാരോഗ്യകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. പലപ്പോഴും സാമ്പത്തിക വളര്‍ച്ച മികച്ചതായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും വ്യക്തിപരമായ പല മാറ്റങ്ങളും ആവശ്യമുള്ള ഒരാഴ്ചയാണ്. നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുക, കാരണം ചെറിയ മാറ്റങ്ങള്‍ പോലും നിങ്ങളെ തളര്‍ത്താം.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ് എങ്കില്‍ അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ സൃഷ്ടിക്കും. കൂടാതെ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടതായി വരുന്നു. ബന്ധങ്ങളില്‍ ചെറിയ രീതിയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്. അത് ഒരിക്കലും നിസ്സാരവത്കരിക്കരുത്. ആത്മപരിശോധന അനിവാര്യമാണ്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് അവരുടെ ഈ ആഴ്ച അവരുടെ ആരോഗ്യത്തിലും ദൈനംദിന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരുന്നു. പലപ്പോഴും ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ ആരോഗ്യവും മികച്ചതാവും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
ഈ ആഴ്ച, വൃശ്ചികം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. കൂടാതെ നല്ല ഫലങ്ങള്‍ പല കാര്യത്തിലും ഉണ്ടാവും. അതോടൊപ്പം തന്നെ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യും. സമ്മര്‍ദ്ദം നിങ്ങളുടെ ജീവിതത്തെ വളരെയധികം മാറ്റി മറിയ്ക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. സ്ഥിരമായ പല മാറ്റങ്ങളും ഈ ആഴ്ച മുതല്‍ നിങ്ങളില്‍ ശീലമാവും. പലപ്പോഴും സുരക്ഷിതത്വം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ബന്ധങ്ങളില്‍ ആഴം വര്‍ദ്ധിക്കും.
മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക്, ഈ ആഴ്ച ആശയവിനിമയത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല അമിത ദേഷ്യത്തെ പൂര്‍ണമായും നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കണം. ഏത് കാര്യത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെങ്കില്‍ മാത്രം അതിനെക്കുറിച്ച് സംസാരിക്കുക. അല്ലാത്ത പക്ഷം അനാവശ്യ ഇടപെടലുകള്‍ നടത്താതിരിക്കുക. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. സന്തോഷകരമായ പല കാര്യങ്ങളും അവരുടെ ഈ ആഴ്ച സംഭവിക്കാം. ബന്ധങ്ങള്‍ മികച്ചതാവും. അനുകൂലമല്ലാത്ത കാര്യങ്ങളില്‍ നിങ്ങളെടുക്കുവ്വ തീരുമാനം പലപ്പോഴും ശരിയായിരിക്കും. ചിലവ് ചുരുക്കാന്‍ ശ്രദ്ധിക്കണം. നിസ്സാരമായ പല കാര്യങ്ങളും ഗൗരവമായി തന്നെ എടുക്കണം.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
ഈ ആഴ്ച, മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടക്കുന്ന ഒരു ആഴ്ചയാണ് വരുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുമെങ്കിലും അതിലെല്ലാം തന്നെ അല്പം കരുതലും ശ്രദ്ധയും അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കാര്യമറിഞ്ഞ് വേണം ഓരോന്നും പദ്ധതി തയ്യാറാക്കുന്നതിന്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ആലോചിച്ച് എടുക്കണം. സാമ്പത്തികം അതിശക്തമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
