Weekly Horoscope: അഭിവൃദ്ധിയുടെ 7 നാളുകള്‍ ഇവര്‍ക്ക്, 12 രാശിക്കും സമ്പൂര്‍ണ വാരഫലം

പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിക്കുമ്പോള്‍ ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങളും അതുപോലെ തന്നെ സങ്കടകരമായ മാറ്റങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നത് അനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്.

വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ വായിക്കാം.

Weekly Horoscope Prediction

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂല മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു. പല കാര്യത്തിലും സന്തോഷകരമായ മാറ്റങ്ങള്‍ അവരെ കാത്തിരിക്കുന്നു. സാമ്പത്തികമായ പല നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കും. സ്വയം എല്ലാ കാര്യത്തിലും മുന്നോട്ട് പോവുന്നതിനുള്ള ഊര്‍ജ്ജം നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമല്ലാത്ത മാറ്റങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും വരുന്ന 7 ദിവസത്തില്‍ സംഭവിക്കും. അനുകൂല മാറ്റങ്ങളെ നിസ്സാരവത്കരിക്കുന്നത് നിങ്ങളുടെ ഭാഗ്യത്തെ തട്ടിത്തെറിപ്പിക്കും. ഏത് കാര്യത്തിനും അതീവ ശ്രദ്ധ വേണം. മാനസികാരോഗ്യം നിസ്സാരമല്ല. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികം സ്ഥിരമായിരിക്കും.

മിഥുനം (മെയ് 21 - ജൂ്ണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുത്തന്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്ന ഒരാഴ്ചയാണ്. വരുന്ന ആഴ്ചയില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കാം. അവസരങ്ങള്‍ പലതും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ജോലിയില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമല്ല.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
ഈ ആഴ്ച, കര്‍ക്കിടകം രാശിക്കാകര്‍ക്ക് അവരുടെ കരിയറില്‍ കുതിപ്പ് കാണാന്‍ സാധിക്കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ അതീവ ശ്രദ്ധ അനിവാര്യമാണ്. ഓരോ കാര്യത്തിലും വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവണം. എങ്കിലും പൊതുവേ ഗുണഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കാം. പലപ്പോഴും രാശിപ്രകാരം നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്ന ഏഴ് ദിവസമാണ് വരാന്‍ പോവുന്നത്. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും വ്യക്തിപരമായ കാര്യങ്ങളും ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമല്ല.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ഗുണപ്രദമായ മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവും. എങ്കിലും ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. ചെയ്യുന്ന പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടതായി യോഗം കാണുന്നു. ദാമ്പത്യം സന്തോഷത്തിന്റേതായിരിക്കും. വരുമാനം അനുസരിച്ച് ചിലവാക്കണം. ആരോഗ്യം നിസ്സാരമല്ല. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച നിസ്സാരമായ പല പ്രതിസന്ധികളും കൈകാര്യം ചെയ്യേണ്ടി വരും. പലപ്പോഴും ക്രിയേറ്റീവ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും. സന്തോഷകരമായിരിക്കും നിങ്ങളുടെ മുന്നോട്ടുള്ള ഓരോ നിമിഷവും. സാമ്പത്തികം അതിശക്തമായിരിക്കും. ആരോഗ്യം നിസ്സാരമല്ല.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
ഈ ആഴ്ച, വൃശ്ചികം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അതോടൊപ്പം തന്നെ ജീവിതത്തില്‍ സന്തോഷകരമായ നല്ല നിമിഷങ്ങളും ഉണ്ടാവും. സമ്മര്ദ്ദത്തെ കൈകാര്യം ചെയ്യേണ്ടത് ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. കഷ്ടപ്പാടിന് അവസാന കുറിയ്ക്കുന്ന ആഴ്ചയാണ്.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ ദിവസവും കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പല മാറ്റങ്ങളും അനുകൂലാവസ്ഥയിലേക്ക് മാറുന്നു. സാമ്പത്തിക സുരക്ഷിതത്വം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു.

മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക്, ഈ ആഴ്ച സംസാരത്തില്‍ അതീവ ശ്രദ്ധ വേണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തുന്നു. കൃത്യമായ ധാരണ എല്ലാ കാര്യത്തെക്കുറിച്ചും നേടി എടുക്കുന്നത് നല്ലതാണ്. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യം വരാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വരുന്ന 7 ദിവസവും മികച്ച മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ക്കായി കാത്തിരിക്കുന്നത്. ഓഫീസിലെ ജോലി കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. എല്ലാ ഗൗരവത്തോടെ കാണുന്നതിന് ശ്രദ്ധിക്കണം.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
ഈ ആഴ്ച, മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം അവര്‍ ആഗ്രഹിക്കുന്നത് പോലെ നടക്കുന്ന സമയമാണ്. ദാമ്പത്യവും കുടുംബവും സന്തോഷത്തിലായിരിക്കും. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാരമായി കാണുന്ന കാര്യങ്ങള്‍ അല്‍പം ഗൗരവത്തില്‍ എടുക്കണം. ആരോഗ്യം നിസ്സാരമല്ല.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, February 15, 2025, 8:27 [IST]
X
Desktop Bottom Promotion