Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
വിഷുവിന് മുന്‍പുള്ള ഒരാഴ്ച നിര്‍ണായകം: നേട്ടങ്ങള്‍ ഇരട്ടി, തലയിലെഴുത്ത് തെളിയും 12 രാശിക്കും
വിഷുവിന് മുന്നോടിയായി വരുന്ന ഒരാഴ്ചയില്‍ ജീവിതം മാറി മറിയുന്ന ചില രാശിക്കാരുണ്ട്. ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.
മേടപ്പുലരിയിലേക്ക് ചുവട് വെക്കും മുന്‍പ് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. മേടം, ഇടവം തുടങ്ങി മീനം വരെയുള്ള 12 രാശിക്കാരിലും ധനധാന്യ നേട്ടങ്ങളും കരിയര്‍, ജോലി മാറ്റങ്ങളും എപ്രകാരം എന്ന് നമുക്ക് ഈ ആഴ്ചയിലെ വാരഫലത്തില്‍ കൂടുതല്‍ വായിക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കാം. ജീവിതത്തിലെ പലമേഖലയിലും കഴിവ് തെളിയിച്ച് ഉയരങ്ങള്‍ കീഴടക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷത്തോടെ എല്ലാ സമയവും മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ തുടക്കം തന്നെ കാര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ സാധിക്കും. അതെല്ലാം ഭാഗ്യത്തിലാണ് നിങ്ങളെ തേടി എത്തുന്നത്. മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യം വരുന്നത് അത്ര നല്ല മാറ്റമല്ല ഈ ആഴ്ചയില്‍ നല്‍കുന്നത്. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവും. കാര്യങ്ങളെല്ലാം തന്നെ കൃത്യമായും വ്യക്തമായും ചെയ്യുന്നതിന് സാധിക്കും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
ഈ ആഴ്ച, കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കൂടാതെ അവരുടെ കരിയര്‍ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. അമിത ദേഷ്യത്തില്‍ അല്‍പം നിയന്ത്രണം വെക്കുന്നത് നല്ലതാണ്. ജോലി അനുസരിച്ചുള്ള പ്രതിഫലം തേടി എത്തുന്നു. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് സഹായിക്കുന്നു. അനാരോഗ്യകരമായ കാര്യങ്ങള്‍ക്ക് യോഗം കാണുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഈ ആഴ്ചയില്‍ സംഭവിക്കും. സാമ്പത്തിക വളര്‍ച്ച നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പഠനകാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. അപ്രതീക്ഷിത തോല്‍വി നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും. സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കണം. നേട്ടങ്ങള്‍ തേടി എത്തുമെങ്കിലും അറിഞ്ഞ് ചിലവാക്കണം.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച ബിസിനസ് നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ട അവസ്ഥയുണ്ടാവും. അനാവശ്യ ആശങ്കകളെ കൊണ്ട് നടക്കരുത്. ആരോഗ്യം മികച്ചതായിരിക്കും. ആത്മവിശ്വാസം ഉയര്ന്ന് നില്‍ക്കുന്നു.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് അവരുടെ ഈ ആഴ്ച സുന്ദരമായിരിക്കും. എങ്കിലും ആരോഗ്യത്തിലും ദൈനംദിന കാര്യങ്ങളിലും അല്‍പം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരുന്നു. ദേഷ്യത്തെ നിയന്ത്രിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും കടം കൊടുക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
ഈ ആഴ്ച, വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അതോടൊപ്പം സന്തോഷവും സമാധാനവും കരിയറിലും നിലനില്‍ക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. മാറാതെ നില്‍ക്കുന്ന പല ദോഷങ്ങളും മാറുന്നതിന് യോഗം കാണുന്നു. നിഴല്‍ പോലെ നില്‍ക്കുന്നവരെ പോലും അല്‍പം ശ്രദ്ധിക്കണം.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. പല കാര്യങ്ങളിലും സുരക്ഷിതത്വ ബോധമില്ലാത്തത് ചെറിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. ബന്ധങ്ങളിലെ ഇടപെടല്‍ അല്‍പം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക്, ഈ ആഴ്ച കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. പലപ്പോഴും നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിച്ചാല്‍ തന്നെ കാര്യങ്ങള്‍ മികച്ചതായി മാറുന്നു. അനാവശ്യമായി മറ്റുള്ളവരെ ഉപദേശിക്കുന്നതിനോ അവരുടെ കാര്യത്തില്‍ ഇടപെടുന്നതിനോ നില്‍ക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതിയിലും നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ ശരിയായിരിക്കണം എന്നില്ല. ചിലവ് നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. കരിയറില്‍ ഉയര്‍ച്ചയുണ്ടാവുന്നു. അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കരുത്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
ഈ ആഴ്ച, മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടക്കുന്നു. അനാവശ്യ ആശങ്കകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി തര്‍ക്കിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം ഓരോന്നിനും തീരുമാനമെടുക്കുന്നതിനും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











