വിധിപോലും മാറി നില്‍ക്കും വരുന്ന 7 ദിനം, പൊന്നും പണവും ഇരട്ടിക്കും: ദാമ്പത്യം, കരിയര്‍, ധനം ആഴ്ചഫലം ഇപ്രകാരം

വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നതിനെക്കുറിച്ചാണ് ഈ ലേഖനം. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ നിങ്ങളുടെ രാശി ഏതൊക്കെയാണെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും വായിക്കാം. ഏപ്രില്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നമ്മള്‍ ഈ സമയം പല വിധത്തിലുള്ള ജ്യോതിഷ മാറ്റങ്ങളും കാത്തിരിക്കുന്നു.

വരുന്ന ഒരാഴ്ചയില്‍ സംഭവിക്കുന്ന ധനമാറ്റങ്ങളും, കരിയറും ദാമ്പത്യവും എല്ലാം മനസ്സിലാക്കി മുന്നോട്ട് പോയാല്‍ പല പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധിയും ഇത് വഴി നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിനാല്‍ ഗുണപരമായ ഒരാഴ്ചയായിരിക്കും എന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Weekly Horoscope Prediction
Photo Credit: Wise Generated

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച ഭാഗ്യം നിറഞ്ഞതാണ്. നിങ്ങള്‍ക്ക് വരുന്ന 7 ദിനവും സന്തോഷത്തോടെ വിനിയോഗിക്കാന്‍ കഴിയും. നിങ്ങള്‍ ആസൂത്രണം ചെയ്ത ജോലികള്‍ എല്ലാം തന്നെ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. ഈ ആഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈപ്പിടിയില്‍ ആക്കാന്‍ സാധിക്കും. വരുന്ന 7 ദിവസവും തൊഴിലില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായി ഈ ആഴ്ച മുഴുവന്‍ നിങ്ങള്‍ക്ക് അനുകൂലമാണ്. ബിസിനസ് നേട്ടങ്ങളും അത്ഭുതപ്പെടുത്തും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമാണ്. എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കൂടാതെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പല കാര്യത്തിലും ഉണ്ടാവുന്നു. അതോടൊപ്പം തന്നെ കരിയര്‍, ബിസിനസ് മേഖലകളില്‍ നിങ്ങള്‍ക്ക് അഭൂതപൂര്‍വമായ നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഈ ആഴ്ച നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ പല കാര്യങ്ങളിലും ഉണ്ടാവും. ബിസിനസില്‍ ലാഭം നേടാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ തേടി എത്തുന്നു. അതോടൊപ്പം തന്നെ വിപണിയില്‍ നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ സാധിക്കുന്നു.

മിഥുനം രാശി
മിഥുനത്തിന് ഗുണദോഷ സമ്മിശ്രമായിരിക്കും കാര്യങ്ങള്‍. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങള്‍ നിങ്ങളുടെ ജോലി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. മാത്രമല്ല ഈ സമയം ആരോഗ്യം പൂര്‍ണ്ണമായും ശ്രദ്ധിക്കുക. നിങ്ങള്‍ ബിസിനസ് ചെയ്യുകയാണെങ്കില്‍ പലപ്പോഴും ഈ ആഴ്ച നിങ്ങളുടെ ബിസിനസില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ക്ക് സാധ്യതയുണ്ട്. അപകടസാധ്യതയുള്ള നിക്ഷേപങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ലാഭത്തിന് പകരം നഷ്ടം അനുഭവിക്കേണ്ടി വന്നേക്കാം. ആഴ്ചയുടെ തുടക്കത്തില്‍, ജോലിയും വീടും പ്രതിസന്ധിയിലാവാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പുതിയ ആഴ്ച നിങ്ങള്‍ക്ക് അല്‍പ്പം പ്രതികൂലമായേക്കാം. പ്രണയ ബന്ധങ്ങളില്‍ ജാഗ്രതയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. ചെയ്യുന്ന ഏത് ജോലിയും വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യണം. കൂടാതെ ആരുമായും അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തുന്നു. ആഴ്ചയുടെ മധ്യത്തില്‍ പല കാര്യങ്ങളും നിങ്ങളെ ആശങ്കപ്പെടുത്തും. ബന്ധുക്കളുമായുള്ള ബന്ധം വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയ പങ്കാളിയുമായി എന്തെങ്കിലും കാര്യത്തില്‍ തെറ്റിദ്ധാരണകള്‍ക്ക് സാധ്യതയുണ്ട്. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങള്‍ നിങ്ങളുടെ ദാമ്പത്യത്തിലും പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ്ആരോഗ്യം നിസ്സാരമാക്കരുത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കാര്യങ്ങളെല്ലാം തന്നെ ശുഭകരമായിരിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് തൊഴില്‍, ബിസിനസ്സ് കാര്യങ്ങളില്‍ മികച്ച അവസരങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും അനാവശ്യ ആശങ്കകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വരുന്ന ആഴ്ചയില്‍ നിങ്ങള്‍ക്ക് ആഗ്രഹിച്ച വിജയം നേടാനാകും. നിങ്ങള്‍ മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ ശ്രമിച്ചാല്‍ സമ്പത്ത് നേട്ടവും സ്ഥാനമാനങ്ങളും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും. ങ്കെിലും ആഴ്ചയുടെ അവസാനം പലപ്പോഴുംു കരിയര്‍, ബിസിനസ്സ് അല്ലെങ്കില്‍ വ്യക്തിജീവിതം എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രധാന തീരുമാനം നിങ്ങളുടെ ഭാഗത്ത് നിന്ന് എടുക്കേണ്ടതായി വരുന്നു.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും. ഈ ആഴ്ച നിങ്ങളുടെ ജോലിയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവും. പലപ്പോഴും ആദ്യത്തെ ദിവസം അനുകൂലമായ നേട്ടങ്ങളും പ്രതികൂലമായ കാര്യങ്ങളും മാറി മറിഞ്ഞ് വരും. കരിയറുമായി ബന്ധപ്പെട്ട് ചെറിയ രീതിയില്‍ ചില വെല്ലുവിളികള്‍ ഉണ്ടാവാം. നിങ്ങള്‍ക്ക് ലഭിക്കുന്ന പല അവസരങ്ങളും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അപകടസാധ്യതയുള്ള നിക്ഷേപങ്ങള്‍ ഒഴിവാക്കുക. അത് കൂടാതെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ശുഭകരമായ മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ ഇവര്‍ വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ ലാഭം ലഭിച്ചേക്കാം. കുറേ കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. മനസ്സിലെ പദ്ധതികള്‍ ഉണ്ടെങ്കില്‍ അതിനായി മതിയായ പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ബിസിനസ്സില്‍ പുരോഗതി ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തോടൊപ്പം കൂടുതല്‍ സന്തോഷത്തോടെ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജോലിയിലേക്കുള്ള പുതിയ സാധ്യതകളിലേക്കുള്ള വാതിലുകള്‍ തുറക്കുന്ന ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ഈ കാലയളവില്‍, നിങ്ങളുടെ വീട്ടില്‍ ചില മംഗളകരമായ ചില കാര്യങ്ങള്‍ സംഭവിക്കുന്നു. നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് ജോലിയില്‍ വിജയം തേടി എത്തുന്നു. നിങ്ങളുടെ കരിയറും ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഒരു മികച്ച തീരുമാനം എടുക്കേണ്ടി വരുന്നു. ബിസിനസ്സ് വിപുലീകരണത്തിനുള്ള പദ്ധതികള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ആഴ്ചയാണ എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്‌നേഹബന്ധങ്ങള്‍ ദൃഢമാകും. ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നു.

ധനുരാശി
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലസമയമായിരിക്കും. കൂടാതെ കരിയറില്‍,നേട്ടങ്ങള്‍ തേടി എത്തും. ബിസിനസുമായി ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. അത് മാത്രമല്ല നിങ്ങളുടെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. അത് മാത്രമല്ല എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ നേട്ടങ്ങക്ക് സാധ്യതയുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ഭക്ഷണത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതിന്റെ ഫലമായി പലപ്പോഴും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. ഈ ആഴ്ച നിങ്ങളുടെ മനസ്സില്‍ പലപ്പോഴും അനാവശ്യ ഭയമുണ്ടാവുന്നു. കൂടാതെ ജോലികള്‍ കൃത്യസമയത്ത് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കണം. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യം നിസ്സാരമാക്കരുത്. ജീവിതത്തിലെ പലവിധത്തിലുള്ള പ്രയാസകരമായ മാറ്റങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് മനസ്സ് ആശങ്കാകുലമാവും. ദാമ്പത്യ ജീവിതത്തില്‍ പ്രണയവും സന്തോഷവും നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

കുംഭം രാശി
കുംഭം രാശിക്കാരുടെ വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഈ ആഴ്ച അല്‍പ്പം മികച്ചതായിരിക്കും. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യത്തിലും താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ആഡംബരങ്ങള്‍ക്കായി ധാരാളം പണം ചിലവഴിക്കാന്‍ കഴിയും. ഭൂമി വാങ്ങുന്നതിനുള്ള യോഗം കാണുന്നു. വാഹനയോഗത്തിനും സാധ്യതയുണ്ട്. സ്‌നേഹബന്ധം മികച്ചതായിരിക്കും. സന്തോഷകരമായ സമയം ജീവിതത്തില്‍ ഉണ്ടാവുന്ന ഒരാഴ്ചയാണ് വരുന്നത്. മാത്രമല്ല ആരോഗ്യം നിസ്സാരമാക്കരുത്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഈ ആഴ്ച ഭാഗ്യം നിറഞ്ഞതാണ്. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ചിലത് നിറവേറ്റുന്നതിന് സാധിക്കുന്നു. ഇത് നിങ്ങളുടെ കുടുംബത്തില്‍ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാക്കുന്നു. പ്രിയപ്പെട്ടവരെ കാണുന്നതിനും അവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. ബിസിനസില്‍ ലാഭവും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. പ്രണയ ബന്ധങ്ങളില്‍ തീവ്രതയുണ്ടാവുന്നത് ബന്ധത്തെ കൂടുതല്‍ ശക്തമാക്കുന്നു. അത് മാത്രമല്ല എതിര്‍ലിംഗത്തിലുള്ളവരോടുള്ള ആകര്‍ഷണം വര്‍ദ്ധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യത്തിലും ഇതേ സന്തോഷം നിലനില്‍ക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, April 19, 2025, 12:15 [IST]
X
Desktop Bottom Promotion