Latest Updates
-
2026 ജൂൺ 5: ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 5 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗവും കരിയറിൽ വൻ മാറ്റങ്ങളും, ഭാഗ്യം കൂടെയുണ്ടോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും; അറിയാം ഇന്നത്തെ പ്രത്യേകതകൾ -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തപ്സി പന്നുവിന്റെ ഈ ഫിറ്റ്നസ് രഹസ്യം അറിഞ്ഞിരിക്കൂ! -
മഴക്കാലത്തെ ഈർപ്പവും കടുത്ത വെയിലും; ചർമ്മം കേടാകാതിരിക്കാൻ ഈ മാറ്റങ്ങൾ ഇന്നേ തുടങ്ങാം -
മഴക്കാലം തുടങ്ങി! രോഗങ്ങളെ പടിക്ക് പുറത്താക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ -
മഴക്കാലത്തും മസിൽ വളർച്ച ഉറപ്പ്; ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ!
വരുന്ന ഒരാഴ്ചയില്‍ കരിയര്‍, സാമ്പത്തികം, ദാമ്പത്യം: വിധി പോലും മാറി നില്ക്കും ശുഭഫലങ്ങള്‍
രാശിഫലം അല്ലെങ്കില്‍ നക്ഷത്രഫലം അറിയുന്നതിന് പലര്‍ക്കും താല്‍പ്പര്യം കാണും. എന്നാല്‍ പലരും ഇതിനെ എപ്രകാരം കണക്കിലെടുക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള സമയം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. വരുന്ന ഒരാഴ്ചയില്‍ സംഭവിക്കുന്ന അനുകൂല മാറ്റങ്ങളും പ്രതികൂല മാറ്റങ്ങളും എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.
27 നക്ഷത്രക്കാര്‍ക്ക് ജൂണിലെ രണ്ടാമത്ത ആഴ്ച എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തിലൊക്കെയാണ് അനുകൂല സാഹചര്യമുണ്ടാവുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. നിങ്ങളുടെ വരുന്ന 7 ദിവസത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞ് പ്ലാന്‍ ചെയ്യാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങള്‍ വരുന്ന സ മയമാണ്. പലപ്പോഴും ഒരു മേഖലയിലും ഇവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ല. എന്നാല്‍ സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. കാരണം വാക്കുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കാം. ചെറിയ യാത്രകള്‍ ജോലി സംബന്ധമായി നടത്തേണ്ടി വരും.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. വിവാഹം കഴിക്കുന്നവര്‍ അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കാന്‍ സാധിക്കും. മാസത്തിന്റെ രണ്ടാം പകുതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടാവുന്നത്. ബന്ധുക്കളുമായുള്ള തര്‍ക്കം ശ്രദ്ധിക്കണം.
മിഥുനക്കൂറ് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഘോഷങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പല കാര്യങ്ങളിലും നിങ്ങള്‍ അല്പം ശ്രദ്ധയോടെ ഇടപെടുന്നതിന് ശ്രമിക്കണം. ഈശ്വരാധീനം വളരെയധികം കുറഞ്ഞ സമയമാണ് എന്നത് കൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. പ്രാര്‍ത്ഥനകള്‍ ഒന്നും തന്നെ മുടങ്ങരുത്. വീട് മാറി താമസിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം വന്നു ചേരുന്നു.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കണം എന്നില്ല. എങ്കിലും സാമ്പത്തികപരമായി ഇവര്‍ക്ക് അനുകൂലമാറ്റങ്ങളുണ്ടാവുന്നു. ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. അംഗീകാരങ്ങളും ബഹുമതികളും നിങ്ങളെ തേടി വരുന്നു. സ്വന്തമായി വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. മുടങ്ങിയ പഠനം പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുന്നത് വഴി മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ദൈവാധീനം വര്‍ദ്ധിക്കുന്ന ഒരു ആഴ്ചയാണ്. മക്കളുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. രാഷ്ട്രീയപരമായി നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ചര്‍മ്മരോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് വഴി ജീവിതം തന്നെ മാറി മറിയുന്നു. എന്നാല്‍ എല്ലാ തടസ്സങ്ങളേയും തരണം ചെയ്ത് മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ എല്ലാ കാര്യങ്ങളും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ അഭിപ്രായഭിന്നതകളും പ്രതിസന്ധികളും വര്‍ദ്ധിപ്പിക്കുന്നു. മഴക്കാലമായതിനാല്‍ ഇവര്‍ ആരോഗ്യം അല്പം ശ്രദ്ധിക്കണം. ശത്രുക്കള ജയിക്കുന്നതിന് സാധിക്കുന്നു. കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ തന്നെ എല്ലാ കാര്യങ്ങളും നടക്കുന്നു. മക്കളുടെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണ്ടതാണ്. അല്ലാത്ത പക്ഷം ചെറിയ തോതിലെങ്കിലും മനസമാധാനക്കേടുകള്ക്ക് സാധ്യതയുണ്ട്. പല വിധത്തിലുള്ള സന്തോഷ വാര്‍ത്തകളും നിങ്ങളെ തേടി വരുന്നു. ആരോഗ്യത്തിന്റ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. കരിയറില്‍ നിങ്ങള്‍ വിജയിക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ആരോഗ്യസ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ് എന്നതാണ് സത്യം. പുതിയ ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു.
മകരക്കൂറ് (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പുരോഗതിയുണ്ടാവുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. ബന്ധുക്കളോടൊപ്പം യാത്ര പോവുന്നതിനും സന്തോഷത്തോടെ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്നു. അപകട സാധ്യതയുള്ള കാര്യങ്ങള്‍ക്ക് മുതിരരുത്. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ബന്ധുക്കള്‍ പലപ്പോഴും സഹായത്തിനായി എത്തുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി ഭാഗം, ച തയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ പലപ്പോഴും ചെറിയ ഭിന്നതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രായക്കൂടുതലുള്ളവരില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പല കാര്യങ്ങളിലും അലസത തോന്നുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സമാധാനത്തിനും സന്തോഷത്തിനും ഉള്ള യോഗം കാണുന്നു. വാഹനം ഉപയോഗിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതികൂലമായ പല പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാവുന്നു. കരിയറില്‍ പ്രമോഷനുള്ള സാധ്യത കാണുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications