Latest Updates
-
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടികൂടിയത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു, ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പണി പാളും -
ഏപ്രിൽ 24 ഗ്രഹനില: ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തം നോക്കി തുടങ്ങാം -
ഗജകേസരി രാജയോഗം: ആകാശത്ത് അത്ഭുതം വിരിയുന്നു, നിങ്ങളുടെ സാമ്പത്തിക ഭാഗ്യം തെളിയുമോ? -
ശുക്രന്റെ അപൂര്‍വ്വ മാറ്റം: ഇന്ന് ഈ 4 രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം തേടിയെത്തും! -
നക്ഷത്രഫലം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഭാഗ്യം കൂടെക്കൂട്ടാൻ ഈ നക്ഷത്രക്കാർക്ക് സുവർണ്ണാവസരം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഉഷ്ണതരംഗം കടുക്കുന്നു; ചർമ്മം കരിഞ്ഞുപോകുമോ? ഈ 'സ്വെറ്റ് പ്രൂഫ്' കരുതലുകൾ മറക്കരുത്! -
ഡൽഹിയിലെ കൊടുംചൂട്; വെറും വെള്ളം കുടിച്ചാൽ പോരാ, ഈ പാനീയങ്ങൾ കൂടി ശീലമാക്കൂ! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും!
Weekly Horoscope: ഒറ്റ ആഴ്ചയില്‍ കാര്യങ്ങള്‍ മാറും 7 രാശിക്ക് : അതില്‍ നിങ്ങളുണ്ടോ? 12 രാശിക്കും സമ്പൂര്‍ണഫലം
ഈ ആഴ്ചയിലെ രാശിപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുന്നത്. 2024 ജൂണ്‍ 9 മുതല്‍ 15 വരെയുള്ള 7 ദിവസവും 12 രാശിക്കാരില്‍ ഉണ്ടാവുന്ന അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഈ ലേഖനത്തില്‍ വിശദമായി പറയുന്നു.
ഓരോ ഗ്രഹമാറ്റങ്ങളും 12 രാശിക്കാരേയും സ്വാധീനിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് ഇവരുടെ നേട്ടങ്ങളില്‍ സംഭവിക്കുന്നതും. നേട്ടങ്ങള്‍ മാത്രമല്ല പ്രതിസന്ധികളും നിങ്ങളെ തേടി എത്തുന്നുണ്ട്. അത് എന്തൊക്കെയാണെന്നും എന്തൊക്കെ പരിഹാരം കാണേണ്ടതുണ്ട് എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അവരുടെ ജീവിതത്തില്‍ അനുകൂല സമയം ആരംഭിക്കുന്ന ദിവസമാണ് ഇത്. മിഥുനമാസത്തിന്റെ തുടക്കം ഈ ആഴ്ചയില്‍ വരുന്നതിനാല്‍ ഇവരുടെ ജീവിതത്തിലും അതിന്റെ മാറ്റം പ്രതിഫലിക്കുന്നു. ജോലിയിലെ തടസ്സങ്ങള്‍ എല്ലാം തന്നെ മാറുന്നു, സാമ്പത്തിക സ്ഥിതര കൈവരിക്കാന്‍ സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിയിലെ മാറ്റങ്ങള്‍ ജോലിയില്‍ പ്രതിസന്ധികളെ ഒഴിവാക്കി വിടുന്നു. ബിസിനസില്‍ വരുമാനവും ലാഭവും വര്‍ദ്ധിക്കും. കുടംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്തുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പ്രത്യേക മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരാഴ്ചയാണ്. പലപ്പോഴും ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ഏറ്റെടുത്ത കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുന്നതിനുള്ള സാധ്യതയുണ്ട.് എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. ജോലിയിലെ മാറ്റങ്ങളില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആഴ്ചയുടെ പകുതിക്ക് ശേഷമാണ് കാര്യങ്ങള്‍ അനുകൂലമായി വരുന്നത്. ആരോഗ്യത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധ വേണം. പലപ്പോഴും കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജോലിയിലുണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. സത്യസന്ധതയോടെ ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ വലിയ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. ജീവിതത്തില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. കുടംബത്തിലെ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. ദൈവാനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടാവും.
തുലാം രാശി
തുലാം രാശിക്കാര്‍ വരുന്ന ആഴ്ച ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ജോലിസ്ഥലത്ത് പ്രമോഷനുള്ള സാധ്യതയുണ്ട്. ശമ്പള വര്‍ദ്ധനവും സാമ്പത്തിക നേട്ടങ്ങളും അനുകൂലഫലങ്ങള്‍ നല്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇതെല്ലാം തന്നെ അനുകൂല മാറ്റങ്ങളാണ് എന്നത് തിരിച്ചറിയണം. പലപ്പോഴും ചെറിയ പ്രതിസന്ധികള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പക്ഷേ അനുകൂല സമയമാണ്. ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സമയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു.
ധനു രാശി
ധനു രാശിക്കാരില്‍ ഈ ആഴ്ച കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. എങ്കിലും അതിന് കൂടുതല്‍ സമയമെടുക്കുന്നു. പലപ്പോഴും കുടുംബത്തിലും ജോലിയിലും സ്വസ്ഥതക്കുറവ് അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയമാണ്. ഇടപെടുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച ഏത് കാര്യവും വിചാരിച്ചതിനേക്കാള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. ചിലവുകള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികം ശക്തമായിരിക്കും. പ്രതിസന്ധികള്‍ പൊതുവേ ഒഴിയുന്ന സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം. പലപ്പോഴും അനുകൂല ഫലങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ ഒന്നും തന്നെ അധികം പ്രശ്നങ്ങളുണ്ടാക്കുന്നതല്ല. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വരുമാന മാര്‍ഗ്ഗം മികച്ചതാവുന്നു,
മീനം രാശി
മീനം രാശിക്കാര്‍ക്ക് പൊതുവേ അനുകൂലമായ ആഴ്ചയാണ് വരാന്‍ പോവുന്നത്. കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ജോലിയില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications