Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Weekly Horoscope: മെയ് 5 മുതല്‍ 11 വരെ അളവറ്റ ഭാഗ്യവും ഐശ്വര്യവും ; സമ്പൂര്‍ണ വാരഫലം
ഓരോ ആഴ്ചയിലും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ജീവിതം മാറുകയും അതനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്യുന്ന അവസ്ഥയില്‍ എന്താണ് ജ്യോതിഷപരമായുണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അവിചാരിതമായുണ്ടാവുന്ന മാറ്റങ്ങള്‍ അത് നിങ്ങളുടെ ജീവിതത്തെ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.
വരുന്ന ഒരാഴ്ച ഏഴ്് ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും 12 രാശിക്കാരില്‍ ഉണ്ടാവുന്നു. എന്നാല്‍ അതുപോലെ തന്നെ പ്രതികൂലമായ മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ആര്‍ക്കൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് മേയ് മാസത്തിലെ രണ്ടാമത്തെ ആഴ്ചക്ക് തുടക്കം കുറിക്കുമ്പോള്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും ഉണ്ടാവുന്നത്. പലപ്പോഴും ഓരോ മാറ്റങ്ങളും എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് ഈ ആഴ്ചയില്‍ മനസ്സിലാക്കാന്‍ സാധിക്കും. ചെയ്യുന്ന പല കാര്യങ്ങിളിലും പരാജയം സംഭവിക്കാം. സാമ്പത്തിക നഷ്ടവും നിങ്ങളെ തേടി വരുന്നു. എങ്കിലും ആഴ്ചയുടെ അവസാനത്തോടെ പ്രതിസന്ധികള്‍ കുറയാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ സന്തോഷം നിറയുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. രോഗാവസ്ഥകളില്‍ ചികിത്സകള്‍ ഫലപ്രദമാവുന്നതിനുള്ള സാധ്യതയുണ്ട്. ശത്രുശല്യം വര്‍ദ്ധിക്കുമെങ്കിലും പരിഹാരം കാണാവുന്നതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. പലപ്പോഴും സഹപാഠികളുമായി നിങ്ങള്‍ക്ക് മികച്ച സൗഹൃദം കാത്തു സൂക്ഷിക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങളും വളരെയധികം ഉത്സാഹത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അര്‍ഹമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക നില ഭദ്രമായിരിക്കും. മക്കളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. മക്കളുടെ കാര്യത്തില്‍ നിങ്ങള്‍ അഭിമാനം കൊള്ളുന്ന പല നിമിഷങ്ങളും ഉണ്ടാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കുള്ള സാധ്യതയുണ്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവാം. പങ്കാളിയുമായി ദാമ്പത്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക ക്ലേശങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ച ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. എങ്കിലും മധ്യത്തോടെ എല്ലാ തരം പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ മക്കളുടെ വിജയത്തില്‍ സന്തോഷിക്കുന്നതിനുള്ള ഭാഗ്യം ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി വിചാരിക്കുന്നത് പോലെ അനുകൂലമായി വരുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യത കാണുന്നു. വാരാന്ത്യത്തില്‍ പലപ്പോഴും യാത്രകള്‍ പലതും നടത്തുന്നതിനുള്ള സാധ്യതയുണ്ട്. പ്രാര്‍ത്ഥനകളും വഴിപാടുകളും ഒരിക്കലും മുടങ്ങരുത്. അത് പ്രശ്‌നങ്ങളുണ്ടാക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആഗ്രഹിച്ച പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. സാമ്പത്തികം ശക്തമായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പല കാര്യങ്ങളും മികച്ച മാറ്റങ്ങളായി മാറുന്ന സമയമാണ്. ആഴ്ചയുടെ അവസാനത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ശത്രുക്കളില്‍ പല കോണില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ സാധിക്കുന്നു. ആഴ്ചയുടെ അവസാനം നിങ്ങളെ തേടി സന്തോഷ വാര്‍ത്ത വരുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും യാത്രകള്‍ ഏറ്റവും കൂടുതല്‍ നടത്താന്‍ സാധ്യതയുള്ള ഒരു സമയമാണ്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മികച്ച ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധുക്കളില്‍ നിന്ന് അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു. ദൈവാനുഗ്രഹം നിങ്ങളെ പല കാര്യങ്ങളിലും പിന്തുണക്കുന്നു. പലപ്പോഴും വാക്ക് തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവുമെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ ഈ ആഴ്ച സഹായയിക്കും. തീരുമാനമാകാതിരുന്ന പല കാര്യങ്ങളിലും തീരുമാനമാവുന്നു. ജീവിതം തന്നെ സന്തോഷത്തിന്റേതായി മാറുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ഉത്സാഹത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ നിരവധിയാണ്. സാമ്പത്തിക സ്ഥിതിയും ഇത്തരത്തില്‍ അനുകൂലമായ പല മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications










