Weekly Horoscope: ജൂണ്‍ ആദ്യ ആഴ്ചയില്‍ നക്ഷത്രപ്രകാരം 27 നാളിനും ഫലം ഇപ്രകാരം

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ സമയത്തും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. ഇതില്‍ ജന്മനക്ഷത്രം അനുസരിച്ച് നോക്കുകയാണെങ്കില്‍ നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ഓരോ ആഴ്ചയിലും ഓരോ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്ന എന്നത് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാം. ജൂണ്‍ 2 മുതല്‍ 8 വരെയുള്ള 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ച് നോക്കാം.

അശ്വതി- രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും അനുകൂല ഫലങ്ങളാണോ പ്രതികൂല ഫലങ്ങളാണോ ഉണ്ടാവുന്നത്, അവര്‍ എത്രത്തോളം മാറ്റങ്ങളിലൂടെ കടന്ന് പോവുമോ എന്നതിനെക്കുറിച്ചാണ് ഈ ലേഖനം. നിങ്ങളുടെ നക്ഷത്രപ്രകാരം വരുന്ന ഒരാഴ്ചയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

Weekly Horoscope Prediction

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ജൂണിന്റെ തുടക്കമായതിനാല്‍ അത് നിങ്ങളില്‍ പലപ്പോഴും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യ ത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവും. സാമ്പത്തികം മികച്ചതാണ്.

ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നു. കാര്യങ്ങളെല്ലാം തനനെ മികച്ച രീതിയില്‍ മു്‌ന്നോട്ട് പോവുന്നു. പൊതുവേ പ്രതിസന്ധികള്‍ ഒന്നും തന്നെ അനുഭവപ്പെടാത്ത ഒരു സമയമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ആരോഗ്യം അത്ര ശരിയായിരിക്കണം എന്നില്ല. ചെറിയ രീതിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യ്ങ്ങളിലും ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങളില്‍ നിക്ഷേപം നടത്തുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ മാറ്റങ്ങളുണ്ടാവാം.

കര്‍ക്കിടക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. പലപ്പോഴും ജോലിയില്‍ ഉണ്ടാവുന്ന പ്രതിബന്ധങ്ങളെ മറികടക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വീട്ടില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലും ജീവിതം മാറി മറിയുന്നു.

ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ജോലികാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. രോഗങ്ങള്‍ വരാതിരിക്കുന്നതിന് അതീവ ജാഗ്രത പാലിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളുണ്ടാക്കുന്നു. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയെ തള്ളിക്കളയരുത്.

കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവതിക്കുന്നു. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. കര്‍മ്മരംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രതികൂലാവസ്ഥകളെ മറകടക്കാന്‍ സാധിക്കുന്നു.

തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ്. എങ്കിലും പ്രാര്‍ത്ഥന മുടക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവേണ്ടതാണ്. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സ്ഥാന ലബ്ധി നിങ്ങളെ തേടി വരും. ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ദൈദവാനുഗ്രഹത്താല്‍ കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ നടക്കുന്നു. അതുകൊണ്ട് പൊതുവേ അനുകൂല ഫലങ്ങള്‍ വരുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ നേട്ടങ്ങളുണ്ടാവും. ഏറ്റെടുത്ത കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ നടക്കുന്നതിന് സാധിക്കുന്നു.

ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ സംഭവിക്കുന്നു. പലപ്പോഴും കുടുംബത്തിലും ജോലിയിലും നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൃത്യമായി നടത്തുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളുണ്ടാവുന്നു. പുതിയ വരുമാന സാധ്യത വര്‍ദ്ധിക്കുന്നു. അത് വഴി ജീവിതത്തില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. സ്വസ്ഥമായ ജീവിതസാഹചര്യം നിങ്ങളെ തേടി എത്തുന്നു.

കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അല്ലാത്ത പക്ഷം അത് ജോലിയില്‍ ചെറിയ രീതിയിലേക്ക് പ്രതിസന്ധികളുണ്ടാക്കുന്നു. പൊതുവേ നല്ല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണെങ്കില്‍ പോലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം. ചിലവ് നിയന്ത്രിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ അല്‍പം കൂടുതല്‍ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.

മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ജീവിതത്തിലെ പ്രതിസന്ധികള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ്. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ തൃപ്തിയുണ്ടാവുന്നില്ല. ഇത് ജീവിതത്തെ പ്രശ്‌നത്തിലാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി വരും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, June 2, 2024, 10:41 [IST]
X
Desktop Bottom Promotion