Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Weekly Horoscope: ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമോ? ധനഭാഗ്യവും ഗുണഫലവും ഈ രാശിക്കൊപ്പം
ഓരോ ആഴ്ചയിലും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളെ കണക്കാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ ആഴ്ച ഫലം അഥവാ വാരഫലം മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി ഈ ലേഖനം സഹായിക്കുന്നു. ജൂണ്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഫലങ്ങള്‍ ഉണ്ടാവുന്നത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ച സമയം ജീവിതത്തില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നു. കൂടാതെ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സാമ്പത്തിക നേട്ടങ്ങളും കരിയര്‍ നേട്ടങ്ങളും നിങ്ങളില്‍ ജീവിത പ്രതിസന്ധികള്‍ സൃഷ്ടിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്ന സമയമാണ്. ആരോഗ്യം മികച്ചതാവുന്നു.

ഇടവം
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച അവര്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. രോഗശമനവും സന്തോഷവും സമാധാനവും ഇവര്‍ക്കുണ്ടാവും. ആഢംബര ജീവിതത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികം ശക്തമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് വരുന്ന ആഴ്ച. സൗഹൃദത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പഴയ സൗഹൃദങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാവുന്നു. പഠന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വര്‍ദ്ധിക്കുന്ന സമയമാണ്. എങ്കിലും സൗഹൃദത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അതില്‍ നേട്ടം കൊണ്ട് വരുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ചെറിയ പ്രശ്നങ്ങളുണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം സംഭവിക്കുന്നു. ഭാഗ്യം ഇവര്‍ക്കൊപ്പം നിലനില്ക്കുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത് വഴി നേട്ടങ്ങള്‍ സ്വന്തമാക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് ധാരാളം കഷ്ടപ്പെടേണ്ടി വരുന്നു. ക്ഷമ അത്യന്താപേക്ഷിതമാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഗുണഫലങ്ങളും ദോഷഫലങ്ങളും ഒരുപോലെ നിലനില്‍ക്കുന്ന സമയമാണ്. ശമ്പള വര്‍ദ്ധനവ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. എല്ലാ തരത്തിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. പക്ഷേ ആഴ്ചയുടെ അവസാനത്തിലേക്ക് അടുക്കുമ്പോള്‍ പലപ്പോഴും കാര്യങ്ങള്‍ ശരിയായി വരുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ കാര്യങ്ങളെല്ലാം സംഭവിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. എല്ലാ തരത്തിലും ജീവിതം മികച്ചതാവുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. വിവാഹം നടക്കുന്നതിനുള്ള സാധ്യത കാണുന്നു. ധനപരമായി ചെറിയ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. നിയമപരമായി പലപ്പോഴും നിങ്ങള്‍ക്ക് ചെറിയ പ്രശ്നങ്ങള്‍ നേരിടുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പുതിയ പദ്ധതികളില്‍ പലതും നിങ്ങള്‍ക്ക് നടപ്പിലാക്കാന്‍ സാധിക്കുന്നു. ബിസിനസില്‍ പലപ്പോഴും ഉയര്‍ച്ചയുണ്ടാവുന്നു. സന്താനങ്ങളെ കൊണ്ട് നിങ്ങള്‍ക്ക് അഭിമാനിക്കുന്നതിനുള്ള വകയുണ്ടാവുന്നു. കലാരംഗത്ത് നിങ്ങള്‍ക്ക് അവസരങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ലോണ്‍ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. മറ്റുള്ളവരുടെ സഹായം ജീവിതത്തില്‍ ഇവര്‍ക്ക് ലഭിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പേരും പ്രശസ്തിയും സ്ഥാനമാനങ്ങളും നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. ബന്ധുക്കളുമായി ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. വിലപിടിപ്പുള്ള രേഖകള്‍ സൂക്ഷിച്ച് വെക്കണം. അത് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാര്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദ്യാര്‍ത്ഥികള്‍ക്കും ഗുണപരമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ബന്ധുക്കളോടൊപ്പം നിങ്ങള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുന്നു. ശത്രുശല്യം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്. ഇത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ധനനേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ കടുത്ത വാക്കുകള്‍ പ്രയോഗിക്കാതിരിക്കുകയും ചെയ്യേണ്ടതാണ്. ശത്രുശല്യം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. രാഷ്ട്രീയത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം നടക്കുന്നു. ആരോഗ്യം മെച്ചപ്പെടുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. ധനനേട്ടം വര്‍ദ്ധിക്കുകയും അതില്‍ ജീവിതം മാറുകയും ചെയ്യുന്നു. സന്തോഷം, ധനനേട്ടം എന്നിവ ഈ ആഴ്ചയില്‍ കാത്തിരിക്കുന്നു. കടങ്ങള്‍ വീട്ടുന്നതിനുള്ള അവസരമുണ്ടാവുന്നു. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കഠിനാധ്വാനത്തില്‍ നിങ്ങള്‍ക്ക് ഫലം ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
