Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം
Weekly Horoscope: സമ്പൂര്‍ണം, സമഗ്രം: ഈ ആഴ്ചയിലെ വാരഫലം, മേടം മുതല്‍ മീനം വരെ ഒറ്റനോട്ടത്തില്‍
ഓരോ ആഴ്ചയിലേയും വാരഫലം വായിക്കുന്നതിന് വേണ്ടി പലരും കാത്തിരിക്കുന്നുണ്ട്. ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ തന്നെയാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നതും. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഓരോ ആഴ്ചയിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് നേട്ടങ്ങള്‍ എന്തൊക്കെ ശ്രദ്ധിക്കണം, എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ മുന്‍കൂട്ടി അറിയാം.
ഈ വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്നുണ്ട്. പലപ്പോഴും ഏപ്രില്‍ അവസാന ആഴ്ചയില്‍ തുടങ്ങി അവസാനിക്കുന്നത് മേയ് ആദ്യ വാരത്തിലേക്കാണ്. ഓരോ രാശിക്കാര്‍ക്കും ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ മാറ്റങ്ങളെക്കുറിച്ച് അറിയാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിക്കാര്യത്തില്‍ അനുകൂലമായ സമയമായിരിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയിക്കുന്നു. ദേഷ്യം അല്പം നിയന്ത്രിക്കണം. ഒരിക്കലും കാര്യങ്ങള്‍ കൈവിട്ടു പോവരുത്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികം മോശമായിരിക്കില്ല.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ സംഖ്യ: 5
ഭാഗ്യദിനം: വ്യാഴാഴ്ച
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)
ഇടവം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഈ ആഴ്ച. ജോലിയില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവും. എങ്കിലും അശ്രദ്ധ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സാമ്പത്തികം വര്‍ദ്ധിക്കും. പണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിനും കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
ഭാഗ്യ നിറം: ക്രീം
ഭാഗ്യ സംഖ്യ: 9
ഭാഗ്യ ദിനം: ഞായര്‍
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)
മിഥുനം രാശിക്കാര്‍ക്ക് ആരോഗ്യ സംരക്ഷണത്തിന് അല്പം ശ്രദ്ധിക്കണം. പുതിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു. ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തണം. വിവാഹം തീരുമാനിക്കപ്പെടുന്നു. പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാവും. വരുമാനം അനുസരിച്ച് ചിലവാക്കണം. സഹപ്രവര്‍ത്തകരുമായി പ്രശ്നങ്ങളുണ്ടാവാം.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ സംഖ്യ: 15
ഭാഗ്യദിനം: ബുധനാഴ്ച
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)
കര്‍ക്കിടകം രാശിക്കാര്‍ക്ക് പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദധ വേണം. പലപ്പോഴും ആശങ്കകള്‍ വര്‍ദ്ധിക്കാം. ചിലവുകള്‍ നിയന്ത്രിക്കണം. സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം. ജോലിയില്‍ പ്രതിസന്ധികളുണ്ടാവുമെങ്കിലും അതിനെയെല്ലാം മറികടക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും പ്രതീക്ഷിച്ച ലാഭം ബിസിനസില്‍ നിന്ന് ലഭിക്കണം എന്നില്ല.
ഭാഗ്യ നിറം: പിങ്ക്
ഭാഗ്യ സംഖ്യ: 18
ഭാഗ്യ ദിനം: ചൊവ്വ
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച കുടുംബത്തില്‍ കൂടുതല്‍ സന്തോഷമുള്ള നിമിഷങ്ങളുണ്ടായിരിക്കും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കും. കാര്യങ്ങളെല്ലാം കൃത്യമായി നടക്കുന്നു. ബിസിനസില്‍ ചെറിയ പ്രയാസങ്ങളും നഷ്ടങ്ങളും നേരിടേണ്ടി വന്നേക്കാം. പ്രതികൂലഫലങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യകാര്യങ്ങളില്‍ വയറുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടാവാം.
ഭാഗ്യ നിറം: വയലറ്റ്
ഭാഗ്യ സംഖ്യ: 20
ഭാഗ്യദിനം:ശനി
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 21 വരെ)
കന്നി രാശിക്കാര്‍ക്ക് ബിസിനസില്‍ അനുകൂല സമയമാണ്. വെല്ലുവിളികള്‍ നിരവധിയുണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കും. പണത്തിന്റെ കാര്യത്തില്‍ സാധാരണമായി പ്രതിസന്ധികള്‍ ഉണ്ടാവുന്നു. സമ്മര്‍ദ്ദം പല കാര്യങ്ങളിലും ഉണ്ടാവും. എങ്കിലും അതിനെ മറികടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും.ആരോഗ്യം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: നീല
ഭാഗ്യ സംഖ്യ: 2
ഭാഗ്യദിനം: മെറൂണ്‍
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)
തുലാം രാശിക്കാര്‍ക്ക് പരീക്ഷയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. അദ്യാപകര്‍ക്ക് അനുകൂല സമയമാണ്. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. പണം പെട്ടെന്ന് സമ്പാദിക്കാന്‍ കഴിയുമെങ്കിലും പെട്ടെന്ന് തന്നെ അത് നഷ്ടത്തിലേക്കും എത്തുന്നു. ബിസിനസ് നേട്ടങ്ങള്‍ കൂടുതല്‍ വെല്ലുവിളി ഉണ്ടാക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.
ഭാഗ്യ നിറം: ബ്രൗണ്‍
ഭാഗ്യ സംഖ്യ: 16
ഭാഗ്യദിനം: തിങ്കളാഴ്ച
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച ബിസിനസ് നേട്ടങ്ങള്‍ മികച്ചതായിരിക്കും. പണത്തിന് വേണ്ടി ആരോടും ചോദിക്കേണ്ടി വരുന്നില്ല. ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. പലപ്പോഴും ആഗ്രഹിക്കുന്ന സ്ഥലം മാറ്റം നിങ്ങള്‍ക്ക ്ലഭിക്കുന്ന സമയമാണ്. ബിസിനസില്‍ മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സംസാരിക്കുമ്പോള്‍ ശ്രദ്ധയോടെ സംസാരിക്കണം.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ സംഖ്യ: 8
ഭാഗ്യദിനം: ചൊവ്വാഴ്ച
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. നല്ല മാറ്റങ്ങള്‍ ബിസിനസിലും ഉണ്ടാവാം. പണത്തിന്റെ സ്ഥിതി മെച്ചപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കാന്‍ സാധിക്കും. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. ആരോഗ്യത്തിന്റെ കാര്യം അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
ഭാഗ്യ നിറം: വെള്ള
ഭാഗ്യ സംഖ്യ: 10
ഭാഗ്യദിനം: വെള്ളിയാഴ്ച
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)
മകരം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. പലപ്പോഴും പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതം വളരെയധികം രസകരമായിരിക്കും. അമിതമായി പണം ചിലവാക്കുന്നതില്‍ നിയന്ത്രണം വരുത്തണം. യാത്രകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ബിസിനസിലെ ചെറിയ നഷ്ടങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. പിന്നീട് അത് തിരിച്ച് പിടിക്കാന്‍ സാധിക്കും.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ സംഖ്യ: 4
ഭാഗ്യദിനം: തിങ്കളാഴ്ച
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)
കുംഭം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും ജോലി രംഗത്തും ഇതേ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വാക്കുകള്‍ അവഗണിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. വലിയ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. ദീര്‍ഘദൂര യാത്രകള്‍ നടത്തേണ്ടതായി വരുന്നു. ആരോഗ്യ കാര്യത്തിന്റെ അശ്രദ്ധ പാടില്ല.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ സംഖ്യ: 14
ഭാഗ്യദിനം: ഞായറാഴ്ച
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)
മീനം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അനുകൂല സമയമാണ്. പലപ്പോഴും കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ഇവരെ കാത്തിരിക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടം ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എന്നാല്‍ വഴക്കുകള്‍ വര്‍ദ്ധിക്കാതെ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.
ഭാഗ്യ നിറം: നീല
ഭാഗ്യ സംഖ്യ: 9
ഭാഗ്യദിനം:ശനി
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications