Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
Weekly Horoscope: വരുന്ന 7 ദിവസം 7 വര്‍ഷത്തെ ഫലം നല്‍കും, ആഴ്ചഫലത്തില്‍ ഉയരങ്ങള്‍ കീഴടക്കും നക്ഷത്രക്കാര്‍
വരുന്ന 7 ദിവസത്തെ സമ്പൂര്‍ണ വാരഫലത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണപ്രദമായി മാറുക എന്നതാണ് ആദ്യം ശ്രദ്ധിക്കുന്നത്. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. വരുന്ന 7 ദിവസം ശരിക്കും 7 വര്‍ഷത്തിന് സമാനമായ ഫലങ്ങളാണ് നല്‍കുന്നത്.
എല്ലാവര്‍ക്കും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവാം. അതുപോലെ തന്നെയാണ് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും. ഇത് എത്രത്തോളം 27 നക്ഷത്രക്കാരിലും സ്വാധിനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. വരുന്ന ഒരാഴ്ചയോളം സമയം 27 നാളുകാരിലും എന്തൊക്കയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയിലെ നക്ഷത്രഫലം അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നു. പലപ്പോഴും പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളിലേക്കാണ് നിങ്ങള്‍ എത്തുന്നത്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ചെറിയ മാറ്റങ്ങള്‍ പോലും അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്ക കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സ്‌ന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ജോലിയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യവും മികച്ചതാവുന്നു. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തുന്നു. ലോട്ടറി ഭാഗ്യം പോലും തേടി എത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ദാമ്പത്യ ജീവിതം അനുകൂലമായിരിക്കും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതാണ് സത്യം. എങ്കിലും ആഗ്രഹിക്കുന്നതെല്ലാം തന്നെ തേടി എത്തുന്നതിന് യോഗം കാണുന്നു. സന്തോഷത്തിന്റെ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ്. ആരോഗ്യം നിസ്സാരമല്ല. ജീവിതത്തില്‍ നേട്ടങ്ങളും അതുപോലെ തന്നെ പ്രതിസന്ധികളും നിലനില്‍ക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
കര്‍ക്കിടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന 7 ദിവസം ധനയോഗത്താല്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക മാറ്റങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കാര്യങ്ങള്‍ ആഗ്രഹിച്ചത് പോലെ മാറി മറിയുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യ പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. പലപ്പോഴം സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്ന തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നു. ആഗ്രഹങ്ങളില്‍ പലതും പൂര്‍ത്തീകരിക്കപ്പെടും. ജീവിതത്തില്‍ സന്തോഷവും സമാധാനവം തേടി എത്തും. പൂര്‍ത്തിയാക്കാത്ത പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ആഴ്ചയാണ് വരാനിരിക്കുന്നത്. സാമ്പത്തികമായും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അത് നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യം നിസ്സാരമല്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗ്രഹങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നതിനാല്‍ അത് കൂടുതല്‍ നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും സംഭവിക്കുന്നു. ആരോഗ്യം ഒട്ടും നിസ്സാരമാക്കരുത് എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും തൊഴില്‍ മാറ്റങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ ഒതുക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തെ മാത്രം അല്‍പം ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യവും പലപ്പോഴും സംഭവിക്കണം എന്നില്ല. എന്നാല്‍ അല്‍പം കഠിനമെന്ന് കരുതുന്ന പല കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴം ആഴ്ചയുടെ തുടക്കം തന്നെ നിങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. പലപ്പോഴും വലിയ മാറ്റത്തിന്റെ തുടക്കം എന്ന് പറയുന്നത് ഈ സമയമായിരിക്കും. വിജയകരമായി ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അതുപോലെ തന്നെ പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് സത്യം. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായി മുന്നോട്ട് പോവുന്ന. പലപ്പോഴും ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. പല കോണില്‍ നിന്നും സഹായ സഹകരണങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. മാറ്റങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി അപ്രതീക്ഷിതമായി മാറി മറിയുന്നതിനും സാധ്യതയുണ്ട്. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ഇനിയങ്ങോട്ടുള്ളത് ഭാഗ്യകാലമാണെന്ന് നിങ്ങള്‍ക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. സാമര്‍ത്ഥ്യം നിങ്ങളുടെ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടായി മാറുന്ന ദിവസങ്ങള്‍ കൂടിയാണ് വരാന്‍ പോവുന്നത്.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ക്കായി കാത്തിരിക്കാം. എങ്കിലും ഗുണാനുഭവങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ്. സാമ്പത്തികമായി ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ തേടി എത്തുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളുണ്ടാക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവുംോ ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങള്‍ക്ക് ഈ ആഴ്ചയില്‍ തുടക്കം കുറിയ്ക്കുന്ന. നാളുകളായി അന്വേഷിച്ച് നടന്ന കരിയര്‍ മാറ്റങ്ങള്‍ കൈക്കുമ്പിളില്‍ ഒതുക്കാന്‍ സാധിക്കുന്നു. തൊഴില്‍ രംഗത്തെ നേട്ടങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിതാക്കള്‍ക്ക് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











