Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ആഗ്രഹിച്ച നേട്ടങ്ങള്‍ ധനമുള്‍പ്പടെ കൈക്കുമ്പിളില്‍: അശ്വതി - രേവതി 27 നക്ഷത്രത്തിനും സമ്പൂര്‍ണ വാരഫലം
ഈ ആഴ്ചയിലെ വാരഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരില്‍ സംഭവിക്കുന്നത് എന്ന് നോക്കാം. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും അത് നിങ്ങളുടെ ഓരോ ദിവസത്തേയും സ്വാധീനിക്കുകും ചെയ്യുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരില്‍ നിങ്ങളുടെ ജീവിതം എപ്രകാരമാണ് ഈ ആഴ്ചയില്‍ എന്ന് നോക്കാം.
ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കുന്നതിന് പിന്നില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ഓരോ നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയിലെ നക്ഷത്രഫലം പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്. പലപ്പോഴും ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ സമയം വേണ്ടി വരും. മാത്രമല്ല വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ ചുറ്റിപ്പറ്റി നില്‍ക്കും.
ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ പല വിധത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അതോടൊപ്പം തന്നെ പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും സമയം. മാത്രമല്ല ആഗ്രഹിക്കുന്നത് പോലെ പല കാര്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷത്തിന്റെ ദിനങ്ങളാണ് വരാന്‍ പോവുന്നത്. മാത്രമല്ല ജോലിയില്‍ തടസ്സം ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യം മിസ്സാരമല്ല. നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു.
കര്‍ക്കിടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല സമയവും വരുന്ന ആഴ്ചയില്‍ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കുകയില്ല.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യം മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പരീക്ഷകളില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇടപെടുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ വിജയത്തിലെത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗ്രഹങ്ങളെല്ലാം തന്നെ അനുകൂല ഭാവത്തില്‍ ആയതിനാല്‍ അത് ഗുണാനുഭവങ്ങളിലേക്ക് എത്തിക്കുന്നു. മാത്രമല്ല നിങ്ങള്‍ കരുതുന്നതിനേക്കാള്‍ മികച്ച സാമ്പത്തിക നേട്ടമാണ് തേടി എത്തുന്നത്. ഇത് അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും തൊഴില്‍സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ ഇത് പ്രതിഫലിക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായഫലങ്ങളാണ് ഉണ്ടാവുന്നത്. മാത്രമല്ല ഇവരുടെ എല്ലാ ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തിനം തുടക്കം കുറിയ്ക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തുന്നു. പഠന സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു. ജോലിയില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് എത്തും. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും അവരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് ഈ ആഴ്ച. ആഗ്രഹിക്കുന്ന നേട്ടങ്ങളെല്ലാം ഒരുമിച്ച് കൈപ്പിടിയില്‍ ഒതുക്കുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. ജോലിയുടെ കാര്യത്തില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് എല്ലാ വിധത്തിലുള്ള സഹായസഹകരണങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നൂ. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നതിനാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതാണ് സത്യം. അത് മാത്രമല്ല പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിജയകരമായ പല മാറ്റങ്ങളും ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടുന്ന സ്വഭാവമെങ്കില്‍ അത് ഒഴിവാക്കണം. ഒരുകാര്യം തന്നെ പൂര്‍ത്തിയാക്കാന്‍ പലതവണ ചെയ്യേണ്ടതായി വരുന്നു. അനുകൂലമായ മാറ്റങ്ങള്‍ക്കായി കാത്തിരിക്കേണ്ട അവസ്ഥയുണ്ടാവും. എങ്കിലും ഫലങ്ങള്‍ മാറി മറിയും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവുംോ ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം മാറിക്കൊണ്ടിരിക്കുന്ന സമയമാണ്. പലപ്പോഴും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നെങ്കിലും അല്‍പം കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. തൊഴില്‍ രംഗത്ത് ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നു. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. വരുമാനം ഇരട്ടിയാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് മികച്ച സമയമാണ് നല്‍കുന്നത്. ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. കൂടാതെ അവസരങ്ങള്‍ നിരവധിയാണ് നിങ്ങളെ തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതി പ്രകാരം കാര്യങ്ങള്‍ എല്ലാം തന്നെ മാറി മറിയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











