അണുവിട മാറാതെ ഭാഗ്യം ഇവര്‍ക്കൊപ്പം: ധനസമൃദ്ധിയില്‍ അമ്പരക്കും ഈ നാളുകാര്‍: സമ്പൂര്‍ണ വാരഫലം

വരുന്ന ആഴ്ചയില്‍ ഭാഗ്യ നക്ഷത്രക്കാര്‍ ആരൊക്കെയെന്നത് പലരും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് ജീവിതത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നത്. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും മികച്ച മാറ്റങ്ങളിലേക്ക് എത്തുന്ന ചില നക്ഷത്രക്കാരുണ്ട്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത്

നിങ്ങള്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. ധനം, ദാമ്പത്യം, ജോലി എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ എന്തൊക്കെയാണ കാത്തിരിക്കുന്നത് എന്ന് നോക്കാം, കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

Weekly Horoscope
Photo Credit: Wise Generated

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയിലെ നക്ഷത്രഫലം മികച്ചതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്ന ആഴ്ച കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിന് ഏറ്റവും മികച്ച ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പഠന കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. ആശങ്കകളെല്ലാം തന്നെ അവസാനിക്കുന്നതിന് യോഗം കാണുന്ന ആഴ്ചയാണ് എന്ന കാര്യത്തില്‍സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവുമെങ്കിലും അനാവശ്യ ആശങ്കകള്‍ അവഗണിക്കണം. നേട്ടങ്ങളുടെ കാര്യത്തില്‍ മികച്ചതായിരിക്കും ഈ ആഴ്ച എന്ന കാര്യത്തില്‍ സംശയം വേണ്ട.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും ഉണ്ടാവുക. മാത്രമല്ല സാമ്പത്തികസ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല എന്ന കാര്യം മനസ്സിലാക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതാണ്. എങ്കിലും അതിനെ എത്രത്തോളം മികച്ചതാക്കുന്നു എന്നത് നിങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ചായിരിക്കും. ബിസിനസിലും നേട്ടങ്ങള്‍ തേടി എത്തുന്നു.

കര്‍ക്കിടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് ഈ വരുന്ന ആഴ്ചയില്‍ ഉണ്ടാവുന്നത്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ ഉണ്ടാവുന്നെങ്കിലും അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും വരുന്ന ഒരാഴ്ച. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. മാത്രമല്ല പങ്കെടുക്കുന്ന പരീക്ഷകളില്‍ എല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ എന്നെന്നും സന്തോഷവും സമാധാനവും തേടി എത്തും. ശ്വാസതടസ്സ സംബന്ധമായ രോഗാവസ്ഥകളെ അല്‍പം കരുതിയിരിക്കണം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും വരുന്ന ആഴ്ച. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഉയര്‍ച്ചയും കൊണ്ട് വരുന്നു. വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. എന്നാല്‍ കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളിലുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗ്രഹങ്ങളെല്ലാം തന്നെ അനുകൂലമായിരിക്കും. കൂടാതെ അത് ഗുണാനുഭവങ്ങളിലേക്ക് നയിക്കുന്നു. മാത്രമല്ല നിങ്ങള്‍ കരുതുന്നതിനേക്കാള്‍ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവും. തൊഴില്‍ മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. മാറ്റങ്ങളെ നിങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. തൊഴില്‍സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ നേട്ടങ്ങളിലേക്കെത്തിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായഫലങ്ങളാണ് കാത്തിരിക്കുന്നത്. ചെയ്യുന്ന എല്ലാ ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിനാല്‍ മാറ്റങ്ങള്‍ മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ എല്ലാ അര്‍ത്ഥത്തിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നു.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു വരുന്ന ഒരാഴ്ചയില്‍. ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തിനം തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പഠന സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നു. ജോലിയില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയുണ്ടാവുന്നു. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതിലും സംശയം വേണ്ട.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും അവരുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ആഗ്രഹങ്ങളെല്ലാം തന്നെ മികച്ചരീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ജോലിയുടെ കാര്യത്തില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് എല്ലാ വിധത്തിലുള്ള സഹായവും ലഭിക്കും. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും ആഴ്ചഫലം. അത് മാത്രമല്ല നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഈ ആഴ്ചയില്‍ തേടി എത്തുന്നു. വിജയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മുന്നില്‍ തന്നെയായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. ഒരുകാര്യം തന്നെ പൂര്‍ത്തിയാക്കാന്‍ പലതവണ അതേ കാര്യം കൈകാര്യം ചെയ്യേണ്ടതായി വരുന്നു. കൂടാതെ അനുകൂലമായ മാറ്റങ്ങള്‍ക്കായി കുറച്ച് സമയം കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്നു.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം മികച്ചതായിക്കൊണ്ടിരിക്കുകയാണ് എന്നതില്‍ സംശയം വേണ്ട. അതിന് സഹായിക്കുന്ന ഒരാഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ചെയ്യുന്ന ഓരോ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. തൊഴില്‍ രംഗത്ത് ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ടി വരുന്നൂ. ആരോഗ്യ പ്രതിസന്ധികള്‍ ശ്രദ്ധിക്കണം.. അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കാം. ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. കൂടാതെ കരിയറില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, May 11, 2025, 15:55 [IST]
X
Desktop Bottom Promotion