Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
അണുവിട ചലിക്കാതെ കൃത്യഫലം: വരുന്ന 7 ദിനങ്ങള്‍ 27 നാളിനും നക്ഷത്രപ്രകാരം സമ്പൂര്‍ണഫലം
വരുന്ന ഒരാഴ്ചയില്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കാനിരിക്കുന്ന മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും നാം പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് വരുന്നത്. അതോടൊപ്പം തന്നെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കുന്നു.
വരുന്ന ഒരാഴ്ചയില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് മുന്‍കൂട്ടി അറിയാം. ജൂലൈ 6 മുതല്‍ 12 വരെയുള്ള നക്ഷത്രഫലം എപ്രകാരം എന്ന് നോക്കാം. നിങ്ങളുടെ നക്ഷത്രപ്രകാരം വരുന്ന ആഴ്ചയില്‍ ഫലം അറിയാന്‍ ഈ ലേഖനം വായിക്കാം. എങ്കിലും നിങ്ങളുടെ കൂറുകള്‍ ഗ്രഹനിലകള്‍ എന്നിവ മാറുന്നതിന് അനുസരിച്ച് ഫലത്തിലും മാറ്റം വരാം. ഇത് പൊതുവായ ഫലങ്ങള്‍ മാത്രമാണ്.

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല് ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയിലെ നക്ഷത്രഫലം പല വിധത്തില്‍ ഗുണഫലങ്ങളെ പ്രദാനം ചെയ്യുന്നു. എന്നാല്‍ അതോടൊപ്പം തന്നെ പ്രതികൂലാവസ്ഥകളേയും കൈകാര്യം ചെയ്യേണ്ടതായി വരുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ വിധത്തിലുള്ള സന്തോഷവും തിരികെയെത്തുന്ന സമയം കൂടിയാണ്. ആരോഗ്യത്തെ മികച്ചതാക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ വരാനിരിക്കുന്നത് ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്. മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുന്നു എന്നതാണ്.
കര്‍ക്കിടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് വരാന്‍ പോവുന്ന ആഴ്ചയില്‍ കാത്തിരിക്കുന്നത്. അതുകൊണ്ട്തന്നെ സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ അശ്രദ്ധ പോലും പാടില്ല. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കും. ആലോചിക്കാതെ ഒരുകാര്യം പോലും ചെയ്യരുത്. അത് കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കാം.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല് ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുമെങ്കിലും കരുതലില്ലാതെ ചിലവാക്കുന്നത് പ്രശ്നങ്ങളുണ്ടാക്കും. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും ശ്രദ്ധിച്ച് വേണം. സൗഹൃദങ്ങളിലും അല്പം കരുതല്‍ വേണം.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും വരുന്ന 7 ദിനങ്ങള്‍. അതോടൊപ്പം തന്നെ ഗുണപരമായ മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളിലാക്കാന്‍ സാധിക്കും. ജോലിയില്‍ ചെറിയ അസ്വസ്ഥതകള്‍ നേരിടേണ്ട അവസ്ഥയുണ്ടാവും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ ആഴ്ചയില്‍ പല കാര്യങ്ങളും അനുകൂലമായി വരുന്ന സമയമാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുന്നു. എങ്കിലും നല്ലതിനേയും ചീത്തയേയും കൈകാര്യം ചെയ്യാന്‍ പഠിക്കണം. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം. ബിസിനസില്‍ ഗുണപരമായ നേട്ടങ്ങള്‍ തേടി എത്തുന്നു.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല് ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ കാത്തിരിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ മികച്ച മാറ്റങ്ങളോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഓരോ കാര്യത്തിലും അനാവശ്യമായി ഇടപെടുന്നത് നിങ്ങളുടെ ബന്ധങ്ങളെ പിടിച്ചുലക്കും. അല്പം ശ്രദ്ധയും കരുതലും ഏത് കാര്യം ചെയ്യുന്നതിനും മുന്‍പും അനിവാര്യമാണ്.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ മഹാഭാഗ്യമാണ് കാത്തിരിക്കുന്നത്. വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷ്യം വഹിക്കും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം മറ്റുള്ളവരെ സഹായിക്കുന്നതിന്. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ നിരവധി അനുകൂല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ നേട്ടവും തേടി എത്തുന്നു. ജോലിയുടെ കാര്യത്തിലും കൂടുതല്‍ അനുകൂല സാഹചര്യങ്ങളുണ്ടാവും. കടം കൊടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. അത് തിരിച്ച് കിട്ടണം എന്നില്ല. അത് മാത്രമല്ല ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു സമയമാണ് ഈ ആഴ്ച.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ അനുകൂലാവസ്ഥയിലേക്ക് എത്തുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സമൂഹത്തില്‍ അംഗീകാരവും സന്തോഷവും തേടി എത്തുന്നു.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഗുണപരമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങള്‍ക്ക് ജീവിതനിലവാരവും മാറ്റിയെടുക്കാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. വരുന്ന ആഴ്ചയില്‍ നിങ്ങളുടെ കരിയറില്‍ കൂടുതല്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു.



Click it and Unblock the Notifications
