Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Weekly Horoscope: 9 രാശിക്ക് ഭാഗ്യ വാരം: ദാമ്പത്യം ഉഗ്രനാവും: സമ്പൂര്‍ണഫലം ഒറ്റനോട്ടത്തില്‍
12 രാശിക്കാരുടേയും രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. നേട്ടങ്ങള്‍ മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികളും 12 രാശിക്കാരും അനുഭവിക്കുന്നുണ്ട്. ഈ ആഴ്ചയില്‍ കര്‍മ്മരംഗത്തും സാമ്പത്തിക രംഗത്തും ദാമ്പത്യ ജീവിതത്തിലും നേട്ടങ്ങളുണ്ടാവുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. മെയ് 26 മുതല്‍ ജൂണ്‍ 1 വരെയുള്ള ദിവസങ്ങളില്‍ എന്തൊക്കെയാണ് 12 രാശിക്കും കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. തൊഴില്‍ രംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ഭാഗ്യം തേടി വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ആശുപത്രി വാസത്തിനും സാധ്യതയുണ്ട്. പഠനകാര്യങ്ങള്‍ക്ക് വേണ്ടി കഠിനമായി പരിശ്രമിക്കേണ്ടി വരും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ അനുകൂലമായി മാറുന്നു. പ്രവര്ത്തനരംഗത്തുണ്ടാവുന്ന പ്രതിസന്ധികള്‍ ജോലിയില്‍ തടസ്സം സൃഷ്ടിക്കുന്നു. ബന്ധുക്കളോടോപ്പം ഇടപെടുമ്പോള്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ചെറിയ ചില അസ്വാരസ്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. മാനസികാരോഗ്യം തകര്‍ക്കുന്ന പല കാര്യങ്ങളും വരുന്ന ആഴ്ചയില്‍ സംഭവിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പ്രതീക്ഷക്കൊത്ത് ജീവിതം മാറുന്നു. സൗഹൃദങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. പ്രണയിക്കുന്നവര്‍ക്കും പൊതുവേ അനുകൂല ഫലങ്ങളുണ്ടാവുന്നു. പല യാത്രകളും മാറ്റി വെക്കേണ്ടി വരുന്നു. ക്ഷേത്ര ദര്‍ശനത്തിന് സാധ്യതയുണ്ട്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയുടെ തുടക്കം മുതല്‍ അത്ര ഗുണകരമായ ഫലങ്ങളല്ല ലഭിക്കുന്നത്. പലപ്പോഴും ശുഭകാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുമ്പോള്‍ അത് പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എങ്കിലും വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട പോവുന്നു. പല കാര്യങ്ങളിലും കാലതാമസം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അഭിപ്രാ ഭിന്നത വര്‍ദ്ധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചെറിയ രീതിയില്‍ അലട്ടാം. ചെറിയ അണുബാധകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. തീരുമാനിച്ച യാത്രകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. വീട് മാറ്റത്തിനുള്ള സാധ്യത കാണുന്നു. പല വിധത്തിലും തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കാം. ഇത് ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. സാമ്പത്തിക ഇടപെടലുകള്‍ വളരെയധികം ശ്രദ്ധിക്കാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പൊതുവേ ഈശ്വരാനുഗ്രഹം വര്‍ദ്ധിക്കുന്ന സമയമാണ്. ധനനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ എല്ലാം മറികടക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച നേട്ടം കൊയ്യുന്നതിനുള്ള യോഗം കാണുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരെ ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. പല കോണില്‍ നിന്നും നിങ്ങളെ തേടി സമ്മാനം വരുന്നു. ഭൂമിയില്‍ നിന്നുള്ള ആദായം ലഭിക്കുന്നു. ലോണ്‍ പോലുള്ളവ നിങ്ങള്‍ക്ക് ആശ്വാസം നല്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ബഹുമതികള്‍ നിങ്ങളെ തേടി വരുന്നു. ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുകൂല സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂലമായ സമയമാണ്. പലപ്പോഴും പുതിയ ബിസിനസ് ആരംഭിക്കുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട, വിദേശ ജോലിയും യാത്രയും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. വാഹനത്തിന് പലപ്പോഴും ചെറിയ പ്രശ്നങ്ങള്‍ സംഭവിക്കാം. മാധ്യമ പ്രവര്‍ത്തന രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയെങ്കില്‍ ഇവര്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം മെച്ചപ്പെടുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ കാര്യങ്ങളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. വിവാഹ സല്‍ക്കാരങ്ങളില്‍ പ്ങ്കെടുക്കുന്നതിനുള്ള യോഗം കാണുന്നു. വിവാഹ യോഗവും നിങ്ങള്‍ക്കുണ്ട്. മുടങ്ങിപ്പോയ പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. സഹോദരന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കാം. മികച്ച വിജയം വിദ്യാഭ്യാസ രംഗത്ത് നിങ്ങളെ കാത്തിരിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പുതിയ വീടിന്റെ പണി ആരംഭിക്കുന്നതിനുള്ള സാധ്യതയണ്ട്. വിനോദ യാത്രയില്‍ പങ്കെടുക്കുന്നതിനും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനും സാധിക്കുന്നു. പ്രാര്‍ത്ഥനകളും വഴിപാടുകളും ചെയ്യുന്നത് വഴി ജീവിതം രക്ഷപ്പെടുന്നു എന്ന വിശ്വാസമുണ്ടാവുന്നു. വാഹനം സ്വന്തമാക്കുന്നതിനും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. നിങ്ങളെ തേടി സന്തോഷ വാര്‍ത്ത എത്തുന്നു. ആരോഗ്യ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ആഗ്രഹിക്കാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. കലാകായിക രംഗത്ത് നിങ്ങള്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കുന്നു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളും ബന്ധങ്ങളില്‍ വിടവും സൃഷ്ടിക്കുന്നു. കുടുംബത്തില്‍ ചെറിയ ചില അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. രോഗാവസ്ഥകള്‍ നിങ്ങളെ ശല്യം ചെയ്യുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് തൊഴില്‍പരമായ നേട്ടങ്ങള്‍ തേടി വരുന്നു. സാമ്പത്തിക നേട്ടവും അനുകൂലമായതായിരിക്കും. പല കാര്യങ്ങളും നേടിയെടുക്കുന്നതിന് കഠിനമായ പരിശ്രമം ആവശ്യമാണ്. പലപ്പോഴും തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ അസ്വസ്ഥതപ്പെടുത്തിയേക്കാം. വിദേശയാത്രക്കുള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
