Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു, ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
ഉഷ്ണതരംഗം വരുന്നു! കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചാൽ അത്ഭുതകരമായ മാറ്റം കാണാം -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? സൂര്യാഘാതം ഒഴിവാക്കാൻ പുരുഷന്മാർ ഈ മാറ്റങ്ങൾ ഉടൻ വരുത്തണം! -
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
വണ്ണം കുറയ്ക്കാൻ സെമാഗ്ലൂട്ടൈഡ് ഇൻജക്ഷൻ; അശ്രദ്ധമായി ഉപയോഗിച്ചാൽ പണി പാളും, അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
നാളെ സൂര്യൻ മാറുന്നു; നിങ്ങളുടെ രാശിയിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നുണ്ടോ? -
കാൻ റെഡ് കാർപെറ്റിൽ ആലിയ ഭട്ടിന്റെ തിളക്കം; വയർ കുറയ്ക്കാൻ താരങ്ങൾ പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് ഇതാണ്! -
മെയ് 13 ഗ്രഹമാറ്റം: കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക കാര്യങ്ങളിൽ ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക ദിനം! -
ഇന്ന് ആകാശത്ത് അപൂർവ്വ മാറ്റം! ഗജകേസരി രാജയോഗം വഴി സാമ്പത്തിക നേട്ടം കൊയ്യാം, ഈ സമയം ശ്രദ്ധിക്കൂ
Weekly Horoscope: ജൂണ്‍ അവസാന ആഴ്ച നേട്ടമുണ്ടാക്കുന്ന രാശിക്കാര്‍ ആരൊക്കെ? സമ്പൂര്‍ണ വാരഫലം
ജൂണ്‍ മാസത്തിലെ അവസാന ആഴ്ചയിലേക്ക് കടക്കുന്ന ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ഓരോ മാറ്റങ്ങളും എത്രത്തോളം നിങ്ങളെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ആദ്യം മനസ്സിലാക്കണം. അതിലുപരി ജൂണ്‍ മാസത്തില്‍ എന്തൊക്കെ രാശിമാറ്റങ്ങള്‍ ഉണ്ടാവുന്നു, അത് ഓരോ രാശിക്കാരേയും എപ്രകാരം മാറ്റുന്നു, എന്തൊക്കെ ഫലങ്ങള്‍ നല്കുന്നു എന്ന് നമുക്ക് നോക്കാം.
വരുന്ന ആഴ്ചയില്‍ നിങ്ങളുടെ ജീവിതം മാറി മറിയുകയാണ്. പലപ്പോഴും ജൂണ്‍ 29-ന് ബുധന്‍ മിഥുനം രാശിയില്‍ ഉദിക്കുന്നു. ഇത് കൂടാതെ ശനി അതിന്റെ വക്രഗതിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ലക്ഷ്മി നാരായണ യോഗവും രൂപം കൊള്ളുന്നു. പൊതുവേ അനുകൂലഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ ഈ ആഴ്ചയിലെ രാശിഫലത്തെക്കുറിച്ചും നമുക്ക് വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പലപ്പോഴും അനുകൂല ഫലങ്ങള്‍ കൂടുതല്‍ നിലനില്‍ക്കുന്ന ഒരു സമയമാണ്. വരുന്ന ആഴ്ച പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും വിജയത്തോടൊപ്പം പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. വിജയത്തിന്റെ പടവുകള്‍ കയറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. മള്‍ട്ടിടാസ്കിംഗ് താല്‍പ്പര്യമുള്ള വ്യക്തിയായിരിക്കും നിങ്ങള്‍. സാമ്പത്തികം മികച്ചതായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ മാനസികാരോഗ്യം നല്ല രീതിയില്‍ നിലനില്‍ക്കുന്ന ഒരു ആഴ്ചയായിരിക്കും. മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു. ഉത്കണ്ഠയെ ഇല്ലാതാക്കുന്നതിനും കാര്യങ്ങളെല്ലാം തന്നെ കൃത്യമായ രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. പങ്കാളിക്ക് നിങ്ങള്‍ വേണ്ടത് പോലെ സമയം നല്‍കേണ്ടത് പ്രധാനമാണ്.. ചെറിയ കാര്യങ്ങള്‍ പോലും സംസാരിച്ച് തീരുമാനിച്ച് ചെയ്യുക.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സൗഹൃദങ്ങള്‍ പുതുക്കുന്നതിന് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. സാമ്പത്തികമായ പല കാര്യങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ നടക്കുന്നു. ജോലിയില്‍ അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവാം. ജീവിതം തന്നെ മാറി മറിയുന്ന പോസിറ്റീവിറ്റ് നിറയുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ സ്ഥിരത ലഭിക്കുന്നു. കൂടാതെ ശമ്പള വര്‍ദ്ധനവും പ്രമോഷനും നിങ്ങളെ തേടി എത്തുന്നു. പല കാര്യങ്ങളിലും കാലതാമസം വരുമെങ്കിലും അത് മൂലം പ്രശ്നങ്ങളുണ്ടാവുന്നില്ല. തൊഴില്‍പരമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാം. എങ്കിലും അതിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും രോഗങ്ങള്‍ പല വിധത്തിലാണ് അസ്വസ്ഥത പെടുത്തുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ആഗ്രഹങ്ങള്‍ പലവിധത്തില്‍ നിങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്നു. പുതിയ ബിസിനസ് നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. അതിനെല്ലാം അനുകൂല സമയം തന്നെയാണ്. എങ്കിലും അല്പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതവും ആരോഗ്യവും അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു സമയമാണ്. എങ്കിലും അതില്‍ നിന്നെല്ലാം മോചനം ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ കാര്യത്തിലും സംയമനം പാലിക്കുന്നതിന് ശ്രദ്ധിക്കണം. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ക്ഷമയോടേയും വിവേകത്തോടേയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച വിദേശത്ത് പോവുന്നതിനുള്ള യോഗം കാണുന്നു. പലപ്പോഴും പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനും അത് വഴി ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. വളരെയധികം യാത്രകള്‍ വേണ്ടി വരുന്നു. പലപ്പോഴും പ്രൊഫഷണല്‍ രംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പലപ്പോഴും നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായ ഒരു സാഹചര്യം ഉണ്ടാവുന്നു. പണം ചിലവാക്കുന്നതില്‍ അല്പം ശ്രദ്ധ വേണം. ഒരിക്കലും ആലോചിക്കാതെ ഒരു കാര്യവും ചെയ്യരുത്. ഇത് പിന്നീട് പ്രശ്നങ്ങളുണ്ടാക്കുന്നു.
ധനു രാശി
പ്രണയിക്കുന്ന ധനു രാശിക്കാര്‍ക്ക് അവരുടെ പ്രണയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ആഴ്ചാവസാനത്തോടെ നമ്മള് പല കാര്യങ്ങളും ചെയ്യേണ്ടതായി വരാം. എങ്കിലും ചെറിയ തെറ്റിദ്ധാരണകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. അനാവശ്യമായി പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടുതല്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ വരുന്ന ആഴ്ചയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. ഒരു തരത്തിലും നിങ്ങള്‍ക്ക് മോശം ഫലങ്ങള്‍ ഉണ്ടാവുന്നില്ല. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ചര്‍മ്മസംബന്ധമായ കാര്യങ്ങള്‍ മൂലം ചെറിയ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. അതുകൊണ്ട് ഇക്കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വിജയകരമായ ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. പലപ്പോഴും അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. പുതിയ വാഹനം വാങ്ങുന്നതിനുള്ള നീക്കം ഉണ്ടെങ്കില്‍ അത് ഉപേക്ഷിക്കേണ്ടതാണ്. ആഴ്ചയിലുടനീളം നിങ്ങളുടെ ജീവിതം പൊതുവേ അനുകൂല ഫലങ്ങളിലൂടെ കടന്ന് പോവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ശാരീരിക ആരോഗ്യം മികച്ചതായിരിക്കും. എങ്കിലും അശ്രദ്ധയോടെ ഒരു കാര്യവും ചെയ്യരുത്. ഉത്കണ്ഠ പലപ്പോഴും നിങ്ങളെ വിടാതെ പിന്തുടരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. അനുകൂലമായ പല സ്ഥാനമാറ്റങ്ങളും നിങ്ങളെ തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications