Latest Updates
-
അമിതവണ്ണം കുറയ്ക്കാൻ ഇനി വലിയ തുക വേണ്ട; ഇന്ത്യയിൽ തരംഗമായി മാറിയ പുതിയ മരുന്നുകൾ! -
മെയ് 15-ന് അപൂർവ്വമായ മൂന്ന് രാജയോഗങ്ങൾ; നിങ്ങളുടെ രാശിയിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ സംഭവിക്കുമോ? -
കാൻ ഫെസ്റ്റിവലിൽ താരങ്ങൾ തിളങ്ങുന്നത് വെറുതെയല്ല; ആലിയയും നയൻതാരയും പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് പ്ലാൻ ഇതാണ്! -
ഉഷ്ണതരംഗം കടുക്കുന്നു, ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
ഉഷ്ണതരംഗം വരുന്നു! കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചാൽ അത്ഭുതകരമായ മാറ്റം കാണാം -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? സൂര്യാഘാതം ഒഴിവാക്കാൻ പുരുഷന്മാർ ഈ മാറ്റങ്ങൾ ഉടൻ വരുത്തണം! -
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
വണ്ണം കുറയ്ക്കാൻ സെമാഗ്ലൂട്ടൈഡ് ഇൻജക്ഷൻ; അശ്രദ്ധമായി ഉപയോഗിച്ചാൽ പണി പാളും, അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
നാളെ സൂര്യൻ മാറുന്നു; നിങ്ങളുടെ രാശിയിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നുണ്ടോ?
Weekly Horoscope: വരുന്ന 7 ദിവസങ്ങള്‍ കരുതിയിരിക്കേണ്ടവര്‍, അറിയാം സമ്പൂര്‍ണ സൂര്യരാശിഫലം
ഓരോ രാശിക്കാര്‍ക്കും ഓരോ സമയത്തും അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. പലപ്പോഴും ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും നിസ്സാരമല്ല. ജ്യോതിഷ പ്രകാരം വരുന്ന ഒരാഴ്ച നിങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് ആരൊക്കെ കരുതിയിരിക്കേണ്ടവര്‍ എന്ന് നമുക്ക് നോക്കാം.
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ജൂലൈ അവസാന ആഴ്ചയില്‍ എപ്രകാരമാണ് മാറുന്നത് എന്തൊക്കെയാണ് അറിയേണ്ടത് എന്നത് പ്രധാനപ്പെട്ടതാണ്. എല്ലാ ആഴ്ചയിലും സംഭവിക്കുന്ന ജ്യോതിഷ മാറ്റത്തില്‍ അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടവര്‍ ഇവരാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ വരുന്ന ഒരാഴ്ചയില്‍ അല്പം കൂടുതല്‍ സൂക്ഷിക്കണം. കാരണം ഇവരുടെ ജീവിതത്തില്‍ പലപ്പോഴും പല മോശം സംഭവങ്ങളുടേയും സ്വാധീനം ഉണ്ടാവുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. ബിസിനസ് ചെയ്യുന്നവര്‍ക്ക് പലപ്പോഴും അനുകൂലമായ സമയമായിരിക്കില്ല. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുമെങ്കിലും കാര്യങ്ങള്‍ നടന്ന് പോവുന്നു. പലപ്പോഴും നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന് പ്രതിസന്ധികള്‍ മാറി മറിയുന്നു. ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും. സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ദാമ്പത്യം മികച്ചതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. സാഹിത്യ രംഗത്ത് നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവും. സാമ്പത്തിക മേഖലയില്‍ അനുകൂല സമയമാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മക്കളിലൂടെ നേട്ടങ്ങളുണ്ടാവുന്നു. ബിസിനസ് വര്‍ദ്ധിക്കും. ആരോഗ്യം മികച്ചതാവും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും പല കോണില്‍ നിന്നും നേട്ടങ്ങളുണ്ടാവുന്നു. സന്തോഷ വാര്‍ത്ത നിങ്ങളെ തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കും. പരീക്ഷയില്‍ മികച്ച വിജയം ലഭിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള യോഗം കാണുന്നു. ജീവിതത്തിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഈ ആഴ്ചയില്‍ വിവാഹ യോഗം ഉണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അവര്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കും. പലപ്പോഴും പല മാര്‍ഗ്ഗങ്ങളിലൂടെ പണം കൈയ്യില്‍ വന്നു ചേരുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവും. അവസരങ്ങള്‍ നിങ്ങളെ ഇങ്ങോട്ട് തേടി വരും. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ മാറ്റങ്ങള്‍ നേടിയെടുക്കുന്നതിന് സാധിക്കും. സന്തോഷം നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. സാമ്പത്തിക പ്രതിസന്ധികളില്‍ അയവ് വരുന്നു. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ ആഴ്ച പകുതിയാവുമ്പോഴേക്ക് കാര്യങ്ങള്‍ മാറി മറിയുന്നു. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കൂടുതല്‍ ഉന്മേഷത്തോടെ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ആരോഗ്യം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. പ്രണയം വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയം കൂടിയാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ആരോഗ്യം എന്നത് അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. കാരണം കടുത്ത ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല കോണില്‍ നിന്നും സാമ്പത്തിക സഹായം നിങ്ങളെ തേടി എത്തുന്നു. മേലുദ്യോഗസ്ഥരില്‍ നിന്നും ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. വസ്തുസംബന്ധമായ കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിയമപരമായ കാര്യങ്ങള്‍ കൃത്യമായി കൈകാര്യ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി ചിലവുകള്‍ വര്‍ദ്ധിക്കുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. പലപ്പോഴും തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നത് പ്രതിസന്ധികളിലേക്ക് എത്തിക്കും. ഒത്തുതീര്‍പ്പുകള്‍ പലപ്പോഴും നിങ്ങള്‍ക്ക് അനിവാര്യമായി തോന്നാം. ബിസിനസ് ആരംഭിക്കുന്നതിന് മികച്ച സമയമാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവാം. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. പലപ്പോഴും ആരോഗ്യം ഇവരെ ബാധിക്കുന്നു. അതികഠിനമായ സാമ്പത്തിക ബാധ്യതകള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ടാവുന്നു. ബിസിനസ് നഷ്ടത്തിലേക്ക് എത്തുന്നു. ഗുണഫലങ്ങള്‍ ഇല്ലാത്ത ഒരു ആഴ്ച തന്നെയായിരിക്കും എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവാന്‍.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ആത്മീയമായ കാര്യങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും പ്രതിസന്ധികള്‍ മൂലം തിരിച്ച് വരുന്നതിന് സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തില്‍ ഒരു തരത്തിലും അശ്രദ്ധ കാണിക്കരുത്. സാമ്പത്തികമായി നിങ്ങള്‍ക്ക് വളരെയധികം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. പൊതുവേ ദോഷ ഫലങ്ങളാണ് കൂടുതല്‍ ഈ ആഴ്ചയില്‍ നില്‍ക്കുന്നത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications