Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
Weekly Horoscope: ധനം, കരിയര്‍, ദാമ്പത്യം, ജോലി നിങ്ങള്‍ക്കെങ്ങനെ? 12 രാശിക്കും സമ്പൂര്‍ണ വാരഫലം
വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് എല്ലാവരും ആകാഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമാണ്. ഗുണമാണോ ദോഷമാണോ ഓരോ ആഴ്ചയിലും എന്നത് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. വരുന്ന ഒരാഴ്ചയില്‍ അതായത് 7 ദിവസം നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങളെ നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് കരിയര്‍ മാറ്റങ്ങളുണ്ടാവുന്നു, ഏതൊക്കെ രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങളുണ്ടാവുന്നു, വിവാഹ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കും ഇതിനെക്കുറിച്ചെല്ലാം അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണഫലങ്ങള്‍ ഇരട്ടിയാവുന്നു. സൂര്യന്‍ മികച്ച സ്ഥാനത്ത് നില്‍ക്കുന്നതിനാല്‍ ഏത് കാര്യത്തിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. പഠന കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. വിദേശത്തേക്കുള്ള പഠനസാധ്യതകള്‍ വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവരില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിനും മികച്ച സമയമാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്ന ആഴ്ചയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന പോലെ മുന്നോട്ട് പോവാന്‍ സാധിക്കും. സഹപ്രവര്‍ത്തകര്‍ക്കായി സമയം കണ്ടെത്തുന്നു. പുതിയ സൗഹൃദങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സൂര്യന്‍ മിഥുന രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നു. പക്ഷേ പൊതുവേ ദോഷഫലങ്ങള്‍ കുറയുന്ന ഒരു സമയമാണ്. പ്രണയത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പരീക്ഷയില്‍ ഉന്നത് വിജയം കൈവരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കാം. ആത്മവിശ്വാസം വര്‍ദ്ധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഗ്രഹങ്ങള്‍ അനുൂകൂല ഭാവത്തിലായതിനാല്‍ പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. തൊഴില്‍ രംഗത്ത് മികച്ച മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും പ്രണയ സംബന്ധമായ കാര്യങ്ങളില്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കും. മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് അനുകൂല സമയമാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്‍ അനുകൂലഭാവത്തിലല്ലാത്തിനാല്‍ പ്രശ്‌നങ്ങളുണ്ടാവാം. ആത്മവിശ്വാസം പലപ്പോഴും നഷ്ടപ്പെടും. എങ്കിലും മാറ്റങ്ങള്‍ പലതും പോസിറ്റീവ് ആയിരിക്കും. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കും. എങ്കിലും കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കണമെന്നില്ല. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്ന ആഴ്ചയാണ്. പല കാര്യത്തിലും നിങ്ങള്‍ മറ്റൊരാളുടെ അഭിപ്രായം ചോദിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നു. എങ്കിലും അല്‍പം ശ്രദ്ധിക്കണം. ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്ന സമയമാണ്. കര്‍മ്മരംഗത്ത് തടസ്സങ്ങളുണ്ടാവുകയില്ല എന്നതാണ് ഏറ്റവും വലിയ കാര്യവും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ എല്ലാ കാര്യങ്ങളിലും മികച്ച ഫലം ലഭിക്കുന്നു. ജീവിതത്തിലെ എല്ലാ തടസ്സങ്ങള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയമാണ്. പ്രണയിക്കുന്നവര്‍ക്കിടയില്‍ ചെറിയ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാം. എങ്കിലും അത് വളരെ പെട്ടെന്ന് പരിഹരിക്കപ്പെടും. അഭിപ്രായവ്യത്യാസങ്ങളും വളരെ ദോഷകരമായി ബാധിക്കാം. മേലധികാരികളില്‍ നിന്നുള്ള സമീപനം മോശമാവുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിക്കുന്ന അംഗീകാരവും പ്രശംസയും പലപ്പോഴും നഷ്ടപ്പെടാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമയമാണ്. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ ആരോഗ്യവും മികച്ചതാവുന്നു. ജീവിതത്തിലുണ്ടാവുന്ന പുതിയ മാറ്റങ്ങള്‍ നിങ്ങള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറ്റവും അനുകൂലമായ സമയമാണ്. ദാമ്പത്യ ജീവിതം ശ്രദ്ധിച്ചിരിക്കണം കാരണം പല തെറ്റിദ്ധാരണകളും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.
ധനു
ധനുരാശിക്കാര്‍ക്ക് ഈ ആഴ്ച മാനസികമായി അത്ര നല്ലതായിരിക്കുകയില്ല. സമ്മര്‍ദ്ദവും വിഷമതകളും വര്‍ദ്ധിക്കുന്നു. പലപ്പോഴും ചില കാര്യങ്ങളില്‍ അനുകൂലമായ പല ഫലങ്ങളും നല്‍കുന്നു. പലപ്പോഴും കൂടുതല്‍ നേട്ടങ്ങള്‍ പഠന കാര്യങ്ങളില്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ജോലിയില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടാവുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് സൂര്യന്‍ അനുകൂല ഭാവത്തിലാണ് നില്‍ക്കുന്നത് ഈ ആഴ്ചയില്‍. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും പ്രതീക്ഷിക്കാം. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ഇന്ന് പരാജയഭീതി ഉണ്ടാക്കുന്നു. എങ്കിലും പൊതുവേ അനുകൂലഫലങ്ങള്‍ ആയതിനാല്‍ ഭയക്കേണ്ടതില്ല. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. തൊഴില്‍ രംഗത്തും ഗുണാനുഭവങ്ങളുണ്ടാവാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് വിചാരിച്ചതിലും മികച്ച നേട്ടങ്ങള്‍ ഈ സമയത്തുണ്ടാവുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ നിങ്ങള്‍ വിചാരിച്ചതിലും ഗുണപരമായിരിക്കും. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്ക്ക് അതിനുള്ള യോഗം കാണുന്നു. കൂടാതെ പലപ്പോഴും ജീവിതത്തില്‍ പ്രതികൂല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. പ്രത്യേകിച്ച് ദാമ്പത്യത്തിലും പ്രണയത്തിലും.
മീനം
മീനം രാശിക്കാര്‍ക്ക് ഈ വരുന്ന 7 ദിവസം പലപ്പോഴും ഗുണദോഷ സമ്മിശ്രമായിരിക്കും. അത് തന്നെയാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതും. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല എന്നതാണ് ഈ ആഴ്ചയുടെ ഏറ്റവും വലിയ പ്രത്യേകത. മീനം രാശിയില്‍ വരുന്നവര്‍ക്ക് വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ പലപ്പോഴും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.



Click it and Unblock the Notifications











