Latest Updates
-
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി
Weekly Horoscope: വരുന്ന ഒരാഴ്ച നിര്‍ണായകം, നിങ്ങളെ കാത്തിരിക്കുന്നത് ഇതെല്ലാം: സമ്പൂര്‍ണ വാരഫലം
വരുന്ന ഒരാഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും എന്താണ് കാത്തിരിക്കുന്നത് എന്ന് നേരത്തെ അറിയാന്‍ ആഗ്രഹം കാണും. വരുന്ന 7 ദിവസത്തെ രാശിഫലം അനുസരിച്ച് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് അവരുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും നടക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ജീവിതം തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള ഭാഗ്യ ഫലങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ ഗുണഫലങ്ങളും ദോഷഫലങ്ങളും ഉണ്ടായിരിക്കാം. കരിയറും, ദാമ്പത്യവും, ധനവും ജോലിയും എല്ലാം എപ്രകാരമാണ് ഇവരില്‍ മാറി മറിഞ്ഞ് വരുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂല മാറ്റങ്ങളാണ് കൂടുതല്‍ ഉണ്ടാവുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തികം മികച്ചതാണ്. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ സാമ്പത്തിക സ്ഥിതിയില്‍ അഭിവൃദ്ധി ഉണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ഫലത്തില്‍ വരുന്നു. വീട് പണി പുനരാരംഭിക്കുന്നതിന് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സന്താനസൗഭാഗ്യത്തിനുള്ള യോഗം കാണുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കണം എന്നില്ല. പലപ്പോഴും കാര്യങ്ങള്‍ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് അറിയാന്‍ സാധ്യത കുറവാണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് കൂടുതലായിരിക്കും. എങ്കിലും സമാധാനത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലം.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ക്ക് വീടിന്റെ കാര്യത്തില്‍ നിര്‍ത്തിയ പണി പൂര്‍ത്തീകരിക്കുന്നതിന് അനുകൂല സമയമാണ്. പലപ്പോഴും കുടുംബത്തിലെ സന്തോഷവും സമാധാനവും തന്നെയാണ് ഇവരുടെ ഈ ആഴ്ചയിലെ പ്രധാന സന്തോഷം. വ്യക്തിബന്ധങ്ങള്‍ മികച്ച് നില്‍ക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നതും നിങ്ങളുടെ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ ഉണ്ടാവും. മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. 7 ദിവസത്തില്‍ 7 വര്‍ഷത്തേക്കുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും,. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചക്കാലം അനുകൂലമായ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. എങ്കിലും പൊതുവേ അനുകൂലഫലങ്ങള്‍ മുന്നിട്ട് നില്‍ക്കുന്ന ഒരാഴ്ചയാണ് ഉണ്ടാവുന്നത്. ഏത് കാര്യത്തേയും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാരില്‍ അനുകൂല സമയമാണ് വരുന്ന ഒരാഴ്ച ഉണ്ടാവുന്നത്. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാവുന്നില്ല. ആരോഗ്യ കാര്യങ്ങളിലും അനുകൂല സമയമാണ് ഉണ്ടാവുന്നത്. പലപ്പോഴും ശമ്പള വര്‍ദ്ധനവ് നിങ്ങളെ സന്തോഷത്തിലാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച പലപ്പോഴും ഗുണഫലങ്ങള്‍ ആയിരിക്കും നിലനില്‍ക്കുന്നത്. പലപ്പോഴും ജീവിതം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന ഒരു സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് അവരുടെ ഈ ആഴ്ച അല്‍പം പ്രയാസങ്ങള്‍ നിറഞ്ഞതായിരിക്കും. എങ്കിലും കരുതലോടെ മുന്നോട്ട് പോയാല്‍ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ജീവിക്കാന്‍ സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ പോവാന്‍ അല്‍പം കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. ലക്ഷ്യങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യണം. സാമ്പത്തിക സ്ഥിതിയിലും ഈ വ്യത്യാസം കാണാന്‍ സാധിക്കും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ പൊതുവേ നേട്ടങ്ങള്‍ ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും അത് തന്നെയാണ് ജീവിതത്തില്‍ സംഭവിക്കുന്നതും. കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ നിങ്ങളെ തേടി പല നേട്ടങ്ങളും ഉണ്ടാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടതായിരിക്കും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ആഴ്ചയാണ് വരുന്ന 7 ദിവസം. പലപ്പോഴും ക്ഷമയോടെ എല്ലാം കൈകാര്യം ചെയ്താല്‍ അത് മികച്ച് നില്‍ക്കുന്നു. എന്നാല്‍ സാമ്പത്തികം അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഒരാഴ്ചയില്‍ അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്നു. അതോടൊപ്പം തന്നെ കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കണം. ആരോഗ്യം മികച്ചതായിരിക്കും.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്നു. ഇത് ആരോഗ്യത്തേയും സ്വാധീനിക്കുന്നതായിരിക്കും. എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കാന്‍സാധിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തിലും സന്തോഷം നിലനില്‍ക്കും. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











