Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
Weekly Horoscope: ജോലിയില്‍ ഉയര്‍ച്ച, സന്താനലാഭം, ധനനേട്ടം: ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത്
വരുന്ന ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. 12 രാശിക്കാരിലും ഒക്ടോബര്‍ മാസത്തിലെ അവസാന ദിനങ്ങളില്‍ സംഭവിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്നും നേരിടാന്‍ പോവുന്ന പ്രതിസന്ധികള്‍ എന്തൊക്കെയെന്നതും അറിഞ്ഞിരിക്കാവുന്നതാണ്. വരുന്ന 7 ദിവസവും മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ അത് കരിയറിലും ദാമ്പത്യത്തിലും എപ്രകാരമാണ് എന്ന് നമുക്കറിയാം.
കൂടാതെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ ജ്യോതിഷപ്രകാരം എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും വായിക്കാം. വരുന്ന ഒരാഴ്ചയില്‍ ഓരോ രാശിയ്ക്കും എപ്രകാരം മാറ്റങ്ങളെന്നറിയാം. ഒക്ടോബര് 20 മുതല്‍ 26 വരെയുള്ള 7 ദിവസത്തെ സമ്പൂര്‍ണ വാരഫലം ഇതാ.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ഇവര്‍ നേതൃത്വം വഹിക്കുന്ന പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. ഈ ആഴ്ച, കര്‍മ്മരംഗത്ത് ചുമതല ഏറ്റെടുക്കുന്നതോ പുതിയ പ്രോജക്റ്റുകള്‍ ആരംഭിക്കുന്നതോ ഉള്‍പ്പെടുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കേണ്ടതായി വരുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതാവും. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ സാമ്പത്തിക സ്ഥിതിയില്‍ അഭിവൃദ്ധി പ്രാപിക്കുന്നു. സാമ്പത്തികമോ വൈകാരികമോ ആയാലും അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. സ്വയം സുരക്ഷ ഉറപ്പാക്കുന്ന ജോലികള്‍ക്ക് മുന്‍ഗണന നല്‍കുക. ആരോഗ്യം ശ്രദ്ധിക്കണം. സന്താനസൗഭാഗ്യത്തിനുള്ള യോഗമുണ്ട്.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും വരുന്ന ആഴ്ചയില്‍ പല കാര്യത്തിനോടും പൊരുത്തപ്പെടുന്നതിന് സാധിക്കണം എന്നില്ല. മാത്രമല്ല അവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്കും സാധ്യതയുണ്ട്. കൂടാതെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരും. മറ്റുള്ളവരുമായി ഇടപഴകുന്നത് പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നതിലേക്ക് നിങ്ങളെ എത്തിക്കും. സാമ്പത്തികം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ വരുന്ന ആഴ്ചയില്‍ അവരുടെ വീടിനെയും കുടുംബത്തെയും വിലമതിക്കുന്നു. അതിന്റെ ഫലമായി കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അവസാനിക്കുന്ന ഒരു സമയമാണ്. വ്യക്തിബന്ധങ്ങള്‍ മികച്ച് നില്‍ക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവും. സാമ്പത്തികം ശക്തമായിരിക്കും.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ക്രിയേറ്റീവിറ്റി പ്രകടിപ്പിക്കുന്നതിന് സാധിക്കുന്ന ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ വരുന്ന 7 ദിവസവും അനുകൂല ഫലങ്ങള്‍ നല്‍കുന്നു. പലപ്പോഴും പ്രകടിപ്പിക്കുന്ന മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കലാപരമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. സാമ്പത്തികം ശക്തമായിരിക്കും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുള്ള ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ചെയ്യുന്ന കാര്യം എന്താണെന്നതിനെക്കുറിച്ച് ഇവര്‍ക്ക് കൃത്യമായി മനസ്സിലാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവാം. ജീവിതം തന്നെ മാറി മറിയുന്നു. കാര്യക്ഷമമായി എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ജീവിതത്തില്‍ അനുകൂലമായ പല സാഹചര്യങ്ങളും ഈ ആഴ്ചയില്‍ തേടി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യവും അനുകൂലമാണ്. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ശമ്പള വര്‍ദ്ധനവും സാമ്പത്തിക മാറ്റങ്ങളും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച പല കാര്യങ്ങളിലും അഭിനിവേശവും തീവ്രതയും വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇവര്‍ വ്യക്തിഗത വളര്‍ച്ചയോ ആഴത്തിലുള്ള പ്രതിബദ്ധതയോ നിറഞ്ഞ് നില്‍ക്കുന്ന ഒരാഴ്ചക്കാണ് പ്രാധാന്യം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല നേട്ടവും ഉണ്ടാവുന്ന സമയമാണ്. ജീവിതം തന്നെ മാറി മറിയുന്ന അവസരങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവുന്നു.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ സാഹസികത ഇഷ്ടപ്പെടുന്നതിനാല്‍ അവരുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്ന ഒരു ആഴ്ചയാണ് വരുന്ന ആഴ്ച. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരും. പുതിയ പരീക്ഷണങ്ങള്‍ വിജയം കാണുകയും അതില്‍ അനുകൂല ഫലപ്രാപതി ഉണ്ടാവുകയും ചെയ്യുന്നു. ലക്ഷ്യങ്ങള്‍ സജ്ജമാക്കുന്നത് വഴി മുന്നോട്ട് വിജയത്തോടെ പോവാന്‍ സാധിക്കുന്നു.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ പൊതുവേ അല്‍പം അതിമോഹവും അച്ചടക്കമുള്ളവരുമാണ്. അത് അവരുടെ വരുന്ന ആഴ്ചയില്‍ നിഴലിക്കുന്നു. പല കാര്യത്തിലും ഇവര്‍ക്ക് സ്ഥിരോത്സാഹം ഉള്ളതിനാല്‍ അത് ജീവിതത്തെ മാറ്റി മറിക്കുന്നു. കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. സന്തോഷത്തിന്റെതായ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. പലപ്പോഴും സാമ്പത്തികം അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പൊതുവേ അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു ആഴ്ചയാണ്. എങ്കിലും അശ്രദ്ധയുണ്ടെങ്കില്‍ അത് കാര്യങ്ങള്‍ തകിടം മറിക്കുന്നു. ആരോഗ്യം അല്‍പം പ്രശ്‌നത്തിലാവാം.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനരാശിക്കാര്‍ അവബോധമുള്ളവരും അനുകമ്പയുള്ളവരുമാണ്. ഈ ആഴ്ച, ഇതെല്ലാം തന്നെ ഇവരുടെ ജീവിതത്തേയും സ്വാധീനിക്കുന്നു. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മികച്ച രീതിയില്‍ മു്‌ന്നോട്ട് പോവാന്‍ സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











