Latest Updates
-
ലഹരി ഉപയോഗം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ തകർക്കുന്നുണ്ടോ? അറിയേണ്ട ഞെട്ടിക്കുന്ന വിവരങ്ങൾ -
മഴ നനഞ്ഞാൽ പണി പാളും! ചർമ്മത്തെയും പാദങ്ങളെയും അണുബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂൺ 29: ബുധന്റെ വക്രഗതി; ആശയവിനിമയ തടസ്സങ്ങളും സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
ജൂൺ 28-ന് ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം തേടിയെത്തും! -
സിദ്ധയോഗത്തിന്റെ കരുത്തിൽ ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം: വിശാഖം നക്ഷത്രത്തിന്റെ അനുഗ്രഹം നിങ്ങളെ തേടിയെത്തുമോ? -
2026 ജൂൺ 26 നക്ഷത്രഫലം: കരിയറിലും സമ്പത്തിലും വലിയ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ഹൈദരാബാദിലെ മഴയത്ത് പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 12 മിനിറ്റ് വർക്കൗട്ട് പരീക്ഷിക്കൂ! -
നിർജല ഏകാദശി 2026: സിദ്ധയോഗത്തിന്റെ അപൂർവ്വ സംഗമം; ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
'കോക്ടെയ്ൽ 2'നായി ക്രിതി സനോണിന്റെ കിടിലൻ മേക്കോവർ; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഫിറ്റ്നസ് രഹസ്യം ഇതാ!
Weekly Horoscope: സമ്പത്തിന്റെ ഒഴുക്ക്, ഇരട്ടി നേട്ടവുമായി ഈ രാശിക്കാര്‍, സമ്പൂര്‍ണ വാരഫലം
വൃശ്ചികമാസത്തിലേക്ക് കടക്കുമ്പോള്‍ അത് ഓരോ രാശിക്കാരിലും എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ജീവിതത്തിലെ പല പ്രതിസന്ധികളേയും പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട സമയമാണ് എന്നതാണ് സത്യം. എന്നാല്‍ മേടം മുതലുള്ള 12 രാശിക്കാരിലും വരുന്ന ഒരാഴ്ചയില്‍ കര്‍മ്മരംഗത്തും , സാമ്പത്തിക രംഗത്തും, ദാമ്പത്യ ജീവിതത്തിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ എപ്രകാരമാണെന്ന് നമുക്ക് നോക്കാം.
വരുന്ന ഒരാഴ്ചയിലാണ് ജീവിതത്തിലെ പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നത്. പലപ്പോഴും ആരോഗ്യ കാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും സംഭവിക്കുന്ന നേട്ടങ്ങള്‍ നിങ്ങളെ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. എല്ലാ മാറ്റങ്ങളിലും ജീവിതം സന്തോഷകരമായി മുന്നോട്ട് പോവുന്നു എന്നതാണ് ഈ ആഴ്ചയിലെ ഏറ്റവും വലിയ പ്രത്യേകത. നിങ്ങളുടെ രാശിപ്രകാരം ഈ ആഴ്ചയില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം എന്താണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് സംഭവിക്കുന്നത്. വരുന്ന ഒരാഴ്ച കൊണ്ട് ഇവരുടെ ജീവിതം തന്നെ മാറി മറിയുന്നു. സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ നടക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ കൂടുകയും ചെയ്യും. മാനസികാരോഗ്യം മികച്ചതായി മാറും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കുന്നു. അനാരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ കാത്തിരിക്കുന്നുണ്ട്. ദോഷഫലങ്ങള്‍ പോലും ഗുണഫലങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഇല്ലാതാവുന്നു. പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അവരുടെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല സന്തുലിതമല്ലാത്ത പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയം കൂടിയാണ്. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ജോലിയിലെ അനുകൂല സമയം കൃത്യമായി വിനിയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യത്തില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറുന്നു. സാമ്പത്തികപരമായി നേട്ടങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ ഒരു മാറ്റം ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നതിനാല്‍ മൊത്തത്തില്‍ ഫലങ്ങള്‍ അനുകൂലമായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്നതില്‍ അപ്പുറമായിരിക്കും. കുടുംബത്തിലെ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരാഴ്ചയായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ആരോഗ്യം ശ്രദ്ധിക്കണം. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി ധാരാളം പണം ചിലവാക്കേണ്ടി വരുന്നു.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അവരുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. നിങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒരു സമയമാണ്. എന്നാല്‍ പലപ്പോഴും ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ നല്കുന്ന ആഴ്ചയായതിനാല്‍ ഭയക്കേണ്ടതില്ല. ബിസിനസില്‍ അമിത ലാഭത്തിന് വേണ്ടി കൊതിക്കരുത്. അത് നിങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പ്രതിസന്ധികളെ ഭയക്കേണ്ടതില്ല.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. എങ്കിലും കാര്യങ്ങളെ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കണം. അതിന് വേണ്ടി കഷ്ടപ്പെടേണ്ടി വരും. സാമ്പത്തികമായുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും. പൊരുത്തക്കേടുകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ജീവിതത്തില്‍ പ്രയത്നിക്കേണ്ടി വരുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ നിലനിന്നിരുന്ന ആശങ്കകള്‍ ഒഴിവാകുന്നു. കൂടാതെ തര്‍ക്കങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും പ്രതിസന്ധികളില്‍ നിന്ന് മുന്നോട്ട് കുതിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. പലപ്പോഴും ദീര്‍ഘകാല നേട്ടങ്ങളെയാണ് എപ്പോഴും നിങ്ങള്‍ ലക്ഷ്യം വക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ മാറ്റങ്ങളും അംഗീകരിക്കുന്നതിന് വേണ്ടി തയ്യാറാവണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമല്ലാത്ത പല സാഹചര്യങ്ങളും ഈ ആഴ്ചയില്‍ അനുഭവിക്കേണ്ടി വരാം. എന്നാല്‍ അതിനെ തരണം ചെയ്യുന്നതിനും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. പൊതുവേ ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്നുണ്ടെങ്കിലും അതിനെ മികച്ച രീതിയില്‍ ഗുണഫലത്തിലേക്ക് എത്തിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ദോഷഫലങ്ങളുണ്ടാവുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പ്രതീക്ഷിക്കുന്നതിനേക്കാള്‍ പ്രശ്നങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തെ കീഴ്മേല്‍ മറിക്കും. കരിയറില്‍ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരും. ജീവിതത്തിലുണ്ടാവുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ നിങ്ങള്‍ വളരെയധികം കഷ്ടപ്പെടണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും തേടി എത്തും. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. കൂടാതെ ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ബിസിനസിലെ നേട്ടങ്ങള്‍ അപ്രതീക്ഷിതമായിരിക്കും.
മീനം രാശി
വരുന്ന ഒരാഴ്ച മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തികമായുള്ള നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. കൂടാതെ കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നു. വിദേശത്ത് പോയി പഠിക്കുന്നതിന് വേണ്ടിയുള്ള തീരുമാനത്തില്‍ നിങ്ങളെത്തും. കൂടാതെ മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications