Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
Weekly Horoscope: 12 രാശിക്കും വരുന്ന 7 ദിവസത്തെ സമ്പൂര്‍ണ രാശിഫലം
ഈ ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് മുന്‍കൂട്ടി അറിയുന്നത് നല്ലതാണ്. ഓരോ സമയത്തും ജീവിതത്തിലെ അനുകൂല പ്രതികൂല മാറ്റങ്ങള്‍ മുന്നേയറിയുന്നത് നിങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് സഹായിക്കുന്നു. വരുന്ന ഒരാഴ്ചയില്‍ അതായത് 7 ദിവസം നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങളെ നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് കരിയര്‍ മാറ്റങ്ങളുണ്ടാവുന്നു, ഏതൊക്കെ രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങളുണ്ടാവുന്നു, വിവാഹ ജീവിതം എപ്രകാരമാണ് ഇതിനെക്കുറിച്ചെല്ലാം അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.
മേടം
മേടം രാശിക്കാര്‍ക്ക് മേയ് മാസത്തിലെ ഈ ആഴ്ചയില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. സൂര്യന് മികച്ച സ്ഥാനത്ത് നില്ക്കുന്നതിനാല് ഏത് കാര്യത്തേയും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. പഠനസാധ്യതകള്‍ വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവരില്‍ അനുകൂല സമയമാണ്. വിവാഹത്തിനും മികച്ച സമയമാണ്. തൊഴില്‍ നേട്ടങ്ങള്‍ മികച്ചതായി മാറുന്നു.

ഇടവം
ഇടവം രാശിക്കാര്‍ക്ക വരുന്ന ആഴ്ചയില്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന ജീവിതം നേടുന്നതിന് സാധിക്കുന്നു. സഹപ്രവര്‍ത്തകര്‍ക്കായി മികച്ച മാറ്റം ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് പങ്കാളിയില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാവുന്നു. പുതിയ സൗഹൃദങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ അനുകൂല സാഹചര്യം ഉണ്ടാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സൂര്യന് മിഥുന രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് നല്‍കുന്നത്. എങ്കിലും പൊതുവേ ദോഷഫലങ്ങള്‍ കുറയുന്ന ഒരു സമയമാണ്. പ്രേമിക്കുന്നവരില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പരീക്ഷയില്‍ വിജയം കൈവരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. തൊഴില്‍ രംഗത്ത് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അനുകൂല ഭാവത്തില്‍ പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. തൊഴി്ല്‍ രംഗത്ത് ശോഭിക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും പ്രണയ സംബന്ധമായ കാര്യങ്ങളില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. മനസ്സിന്റെ സ്വസ്ഥത നശിക്കുന്ന പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന് അനുകൂലഭാവത്തിലല്ല സ്ഥിതി ചെയ്യുന്നത്. അത് പലപ്പോഴും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ആത്മവിശ്വാസത്തോടെ വേണം എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന്. തടസ്സങ്ങളെല്ലാം തന്നെ നീങ്ങിപ്പോവുന്നു. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയായിരിക്കും. എങ്കിലും കഠിനാധ്വാനത്തിന്റെ ഫലത്തിനായി കാത്തിരിക്കേണ്ടി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. തൊഴില്‍ രംഗത്ത് ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് വലിയ പ്രശ്നങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. എല്ലാ കാര്യത്തിലും നിങ്ങള്‍ മറ്റൊരാളുടെ അഭിപ്രായം ചോദിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. എങ്കിലും ചെറിയ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്ന സമയമാണ്. കര്‍മ്മരംഗത്ത് തടസ്സങ്ങളുണ്ടാവുകയില്ല. അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവരിലും ദാമ്പത്യ ജീവിതത്തിലും പലപ്പോഴും ഇതൊരു പ്രതിസന്ധിയായി മാറുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് മേയ് മാസത്തിലെ ഈ ആഴ്ചയില്‍ എല്ലാ കാര്യങ്ങളിലും നല്ല ഫലങ്ങള്‍ ലഭിക്കുന്നു. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങുന്നു. പ്രണയിക്കുന്നവര്‍ക്കിടയില്‍ ചെറിയ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അഭിപ്രായവ്യത്യാസങ്ങളും വളരെ ദോഷകരമായി നിങ്ങളെ ബാധിക്കാം. മേലധികാരികളില്‍ നിന്നുള്ള സമീപനം അല്പം ശ്രദ്ധിക്കണം. ആഗ്രഹിക്കുന്ന അംഗീകാരവും പ്രശംസയും നിങ്ങള്‍ക്ക് വരുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമമാണ്. പരീക്ഷകളില്‍ വിജയിക്കുന്നതിനുള്ള സാധ്യത കാണുന്നു. കര്‍മ്മഭാവത്തില്‍ സൂര്യന് നില്ക്കുന്നതിനാല് തൊഴില്‍ രംഗത്ത് പ്രതാപം വര്‍ദ്ധിക്കുന്നു. പുതിയ തൊഴിലിലേക്ക് മാറുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിക്കുന്ന ശമ്പളവും ഇവര്‍ക്ക് ലഭിക്കുന്നു. പുതിയ മാറ്റങ്ങള്‍ നിങ്ങള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ദാമ്പത്യ ജീവിതം ശ്രദ്ധിക്കണം. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.
ധനു
ധനുരാശിക്കാര്‍ക്ക് ഈ ആഴ്ച മാനസികമായ ചില അസ്വസ്ഥതകള്‍ക്കുള്ള സാധ്യതയുണ്ടാവുന്നു. ഇവര്‍ക്ക് വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ അനുകൂലമായ പല ഫലങ്ങളും നല്കുന്നു. വലിയ പ്രതിസന്ധികള്‍ ഇവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടാവുന്നില്ല. പലപ്പോഴും വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ പഠന കാര്യങ്ങളില്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. കര്‍മ്മരംഗത്ത് പക്ഷേ ഇവരെ തേടി നിരവധി തടസ്സങ്ങള്‍ ഉണ്ടാവുന്നു. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിന് സാധിക്കാതെ വരുന്നു. ദാമ്പത്യ ജീവിതത്തിലും പ്രതിസന്ധികള്‍ നിലനില്ക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് സൂര്യന് അനുകൂല ഭാവത്തിലാണ് നില്‍ക്കുന്നത്. പലപ്പോഴും ചെയ്യുന്ന പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ പരാജയഭീതി ഉണ്ടാക്കുന്നു. എങ്കിലും പൊതുവേ അനുകൂലഫലങ്ങള്‍ ആയതിനാല്‍ വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പരാജയ ഭീതി ഇവരെ എപ്പോഴും പിന്തുടരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. തൊഴില്‍ രംഗത്തും ഇതേ ആത്മവിശ്വാസം ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് കൂടുതല്‍ പുരോഗതിയുണ്ടാവുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് വിചാരിച്ചതിലും മികച്ച നേട്ടങ്ങള്‍ ഈ സമയത്തുണ്ടാവുന്നു. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അപേക്ഷിച്ച ജോലികളെല്ലാം തന്നെ ലഭിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. പ്രണയിക്കുന്നവര്‍ക്ക് ചെറിയ തടസ്സങ്ങള്‍ ജീവിതത്തിലുണ്ടാവാം.
മീനം
മീനം രാശിക്കാര്‍ക്ക് ഈ വരുന്ന 7 ദിവസം പലപ്പോഴും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെയുള്ള നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വലിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല എന്നതാണ് ഈ ആഴ്ചയുടെ പ്രത്യേകത. മീനം രാശിയില്‍ വരുന്നവര്‍ക്ക് വിദ്യാഭ്യാസ രംഗത്ത് പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു. പുതിയ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതും വിജയത്തിലേക്ക് എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications