Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
Weekly Horoscope: മേടം രാശിക്ക് ജോലിയില്‍ നേട്ടം, ചിങ്ങം രാശിക്ക് ധനനേട്ടം: നിങ്ങള്‍ക്കെങ്ങനെ?
നിങ്ങളുടെ ഈ ആഴ്ചയില്‍ എന്തൊക്കെയാണ് ഓരോ രാശിക്കാരേയും കാത്തിരിക്കുന്ന രാശിഫലം എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കരിയര്‍ മുതല്‍ വ്യക്തിബന്ധങ്ങള്‍ വരെ നമുക്ക് കൃത്യമായി മനസ്സിലാക്കുന്നതിന് വരുന്ന ആഴ്ചയിലെ രാശിഫലം സഹായിക്കുന്നു.
നിങ്ങളുടെ ഇന്ന് എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. വരുന്ന ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച പുതിയ അവസരങ്ങള്‍ വന്നു ചേരുന്നു. ജോലിസ്ഥലത്തോ നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലോ നിങ്ങള്‍ക്ക് ആവേശകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ തയ്യാറാവുക. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. നേട്ടങ്ങള്‍ വര്‍ദ്ധിക്കും, ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ വരുന്ന ആഴ്ചയില്‍ അവരുടെ സാമ്പത്തിക സ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ ആഴ്ച, നിക്ഷേപങ്ങളെക്കുറിച്ചോ സമ്പാദ്യത്തെക്കുറിച്ചോ നിങ്ങള്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നേക്കാം. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുകയും വരവനുസിച്ച് ബജറ്റ് ക്രമീകരിക്കുകയും ചെയ്യുക.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ വ്യക്തി ബന്ധങ്ങള്‍ ദൃഢമാക്കുന്നതിന് ശ്രദ്ധിക്കണം. പഴയ സുഹൃത്തുക്കളുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നതിനോ കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനോ നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു ആഴ്ചയാണ്.എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതില്‍ ആശയവിനിമയം പ്രധാനമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ എപ്പോഴും സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കേണ്ടതാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. അതിനായി ധ്യാനത്തിലൂടെയോ വ്യായാമത്തിലൂടെയോ എല്ലാം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജോലിയില്‍ അപ്രതീക്ഷിതമായ ഉയര്‍ച്ച താഴ്ചകളുണ്ടാവുന്നു. ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പ്രൊഫഷണല്‍ ജീവിതമാണ് ഈ ആഴ്ചയിലെ ശ്രദ്ധാകേന്ദ്രം. നിങ്ങളുടെ കഠിനാധ്വാനത്തിന് നിങ്ങള്‍ക്ക് അംഗീകാരം ലഭിച്ചേക്കാം അതോടൊപ്പം തന്നെ പുതിയ തൊഴില്‍ അവസരങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിച്ചേക്കാം. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. സന്തോഷത്തിന്റെ ആകെത്തുകയാണ് ഈ ആഴ്ച.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച പഠനത്തിനും വ്യക്തിഗത വളര്‍ച്ചയ്ക്കും വേണ്ടിയുള്ള ആഴ്ചയാണ്. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ഒരു കോഴ്സില്‍ ചേരുന്നതിനും അതില്‍ കരിയര്‍ കണ്ടെത്തുന്നതിനും യോഗം കാണുന്നു. പൊതുവേ സന്തോഷവും സമാധാനവും സംതൃപ്തിയും വര്‍ദ്ധിക്കുന്ന ഒരു സമയം തന്നെയാണ് വരുന്ന 7 ദിവസങ്ങള്‍. ആരോഗ്യം അല്പം കൂടുതല്‍ കരുതണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ ബാലന്‍സ് നഷ്ടപ്പെടുന്നു. പങ്കാളിയോടോ സുഹൃത്തോ സഹപ്രവര്‍ത്തകനോടോ ആകട്ടെ, ഐക്യത്തിനും ധാരണയ്ക്കും വേണ്ടി അതികഠിനമായി പരിശ്രമിക്കേണ്ടി വരുന്നു. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. പല നേട്ടങ്ങളും പ്രതിസന്ധിയിലേക്ക് എത്താന്‍ അധികം സമയം വേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ ആരോഗ്യം, ക്ഷേമം എന്നിവ ഈ ആഴ്ച പ്രാധാന്യം കൊടുക്കേണ്ടതാണ്. പലപ്പോഴും നിങ്ങളുടെ ഭക്ഷണക്രമത്തിലും വ്യായാമത്തിലും ശ്രദ്ധ ചെലുത്തുക. ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തില്‍ വലിയ സ്വാധീനം ചെലുത്തും. ജോലിയില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാവും. അതിനെ കൈകാര്യം ചെയ്യുന്നതില്‍ അശ്രദ്ധ പാടില്ല.
ധനു രാശി
ധനു രാശി, ഈ ആഴ്ച പല അനുകൂല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. കലാപരമായ കാര്യങ്ങളില്‍ അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സ്വതന്ത്രമായി ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും യോഗം കാണുന്നു. ക്രിയേറ്റീവ് ആയ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികം അല്പം ശ്രദ്ധിക്കണം. ആരോഗ്യപ്രതിസന്ധികള്‍ അവഗണിക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ അവരുടെ കുടുംബകാര്യങ്ങള്‍ക്ക് ഈ ആഴ്ച മുന്‍ഗണന നല്‍കും. പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ബന്ധങ്ങള്‍ ശക്തിപ്പെടുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂല സമയമാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കുംഭം രാശി
കുംഭം രാശിക്കാര്‍ നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങളിലും അഭിലാഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. നിങ്ങള്‍ക്കായി വ്യക്തമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും അവ നേടുന്നതിനുള്ള നടപടികള്‍ക്കായി പ്രയത്നിക്കുകയും ചെയ്യുക. ജീവിതം മാറ്റി മറിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ മാറ്റം അനിവാര്യമാണ്. തുറന്ന മനസ്സോടെയും ധൈര്യത്തോടേയും മാറ്റങ്ങളെ സ്വീകരിക്കുക. അത് നിങ്ങളുടെ വ്യക്തിജീവിതത്തിലായാലും കരിയറിലായാലും, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത് നല്ല ഫലങ്ങള്‍ നല്‍കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. ജീവിതം മാറി മറിയുന്ന പല അവസരങ്ങളും ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


