Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
Weekly Horoscope: ഓരോ ദിവസങ്ങളായി ഭാഗ്യം തെളിഞ്ഞ് വരും: വരുന്ന 7 ദിനം സമ്പൂര്‍ണ രാശിഫലം
വാരഫലം അറിയുന്നതിന് താല്‍പ്പര്യമുള്ള നിരവധി പേരുണ്ട്. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു. പലപ്പോഴും നിങ്ങളുടെ ഈ ആഴ്ച എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ഈ ആഴ്ചയില്‍ അനുകൂലവും പ്രതികൂലവുമായ കാര്യങ്ങള്‍ ഓരോ രാശിക്കാര്‍ക്കും എപ്രകാരം സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അല്പം സൂക്ഷിക്കേണ്ട സമയമാണ് വരുന്ന ആഴ്ചയില്‍. കാരണം ഇവരുടെ ജീവിതത്തില്‍ പലപ്പോഴും മോശമായ പല സംഭവങ്ങളും നടക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് പലപ്പോഴും അനുകൂലമായ സമയമായിരിക്കില്ല. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളെ തേടി എത്തുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക ബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കുന്ന സമയമാണ് വരുന്ന ആഴ്ച. പലപ്പോഴും കുടുംബത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ദോഷങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു. സാമ്പത്തിക ബാധ്യതകള്‍ സഹോദരന് വീട്ടുന്നു. ബിസിനസ് ആരംഭിക്കുന്നത് അനുകൂല ഫലങ്ങള്‍ നല്‍കില്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പല വിധത്തിലും നിങ്ങളെ തേടി നേട്ടങ്ങള്‍ വരുന്നു. സാഹിത്യ രംഗത്ത് നിങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കുന്നു. ഈശ്വരാനുഗ്രഹം വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും മക്കളിലൂടെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍ തേടി എത്തുന്ന സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം ലഭിക്കുന്നു. പുതിയ പ്രണയ ബന്ധങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വിവാഹ യോഗം ഉണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല മാര്‍ഗ്ഗങ്ങളിലൂടെ പണം കൈയ്യില്‍ വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. ചെയ്യുന്ന ജോലിക്ക് അംഗീകാരം തേ
ടി എത്തുന്നു. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു. യാത്രകളില്‍ പലപ്പോഴും സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുന്നു. സാഹൃദത്തില് പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും വാക്കുകള്‍ സംസാരിക്കുമ്പോള്‍ സൂക്ഷിച്ച് ഉപയോഗിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കൂടുതല്‍ ഉന്മേഷത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളും അനുകൂല ഫലങ്ങള്‍ തേടി എത്തും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു ആഴ്ചയാണ്. പലപ്പോഴും മേലുദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നു. ഭാവി കൂടുതല്‍ ശോഭനമായി മാറുന്നു. വസ്തുസംബന്ധമായ കാര്യങ്ങളില്‍ അനുകൂല ഫലം ഉണ്ടാവുന്നു. സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും നിയമപരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നുണ്ട്. ആരോഗ്യം അല്പം ശ്രദ്ധിക്കണം. മികച്ച രീതിയില്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. ആരോഗ്യം മികച്ചതാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവാം. സാമ്പത്തികം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ദാമ്പത്യജീവിതത്തില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇതിന് വേണ്ടി പല വിധത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ വേണ്ടി വരും. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമല്ല. ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വീട്ടില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ലക്ഷ്മി ദേവി വീട്ടില്‍ കുടിയിരിക്കും. നിരവദി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അനുകൂലമായ പല സമയങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ഗുണഫലങ്ങള്‍ ലഭിക്കുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ആത്മീയമായ കാര്യങ്ങളോടുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. വിദേശത്ത് പോവുന്നതിന് വേണ്ടി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ അനുകൂല സമയമാണ്. ആരോഗ്യ കാര്യത്തില്‍ അശ്രദ്ധ പാടില്ല. സാമ്പത്തികമായി ചിലവുകള്‍ വര്‍ദ്ധിക്കുന്നു. പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് മീനം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications