Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
Weekly Horoscope : മെയ് 12 മുതല്‍ വരുന്ന 7 ദിവസവും 12 രാശിക്കും ഇപ്രകാരം: സമ്പൂര്‍ണ വാരഫലം
ഓരോ ആഴ്ചയിലും ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. അനൂകൂല മാറ്റങ്ങള്‍ മാത്രമല്ല പ്രതികൂല മാറ്റങ്ങളും സംഭവിക്കുന്നു. എന്നാല്‍ ഇവയെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ജീവിതത്തില്‍ ഉണ്ടാവുന്ന പല നേട്ടങ്ങളും കോട്ടങ്ങളും നിങ്ങളെ ബാധിക്കുന്നത് പല തരത്തിലാണ്.
ഓരോ ആഴ്ചയിലും ഉണ്ടാവുന്ന മാറ്റങ്ങളെ 12 രാശിക്കാരിലും എപ്രകാരം ബാധിക്കുന്നു എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ വരുന്ന ആഴ്ച ഉണ്ടാവുന്ന അനുകൂല പ്രതികൂല മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് നോക്കാവുന്നതാണ്. അറിയാന്‍ വായിക്കൂ...

മേടം രാശി
മേടം രാശിയില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. ഏത് തരത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. സ്വസ്ഥതക്കുറവ്, മനപ്രയാസം സാമ്പത്തിക തടസ്സം എന്നിവക്കുള്ള സാധ്യത ആദ്യത്തെ ചില ദിവസങ്ങളില്‍ സംഭവിക്കാം. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ നിങ്ങള്‍ക്ക് മാറ്റം സംഭവിക്കാം. വേണ്ടപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ കോഴ്‌സുകള്‍ പഠിക്കുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും സാധ്യതയുണ്ട്.
ഇടവം രാശി
ഇടവം രാശിയില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂല ഫലങ്ങള്‍ ആണ് സംഭവിക്കുന്നത്. പലപ്പോഴും വേണ്ടപ്പെട്ടവര്‍ക്ക് പ്രതികൂല മാറ്റങ്ങള്‍ സംഭവിക്കാം. കാര്യതടസ്സവും സ്വസ്ഥതക്കുറവും പല കാര്യങ്ങളിലും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ധനനഷ്ടത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. സഹപ്രവര്‍ത്തകര്‍ക്ക് പലപ്പോഴും പ്രയാസം ഉണ്ടാക്കുന്ന പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. മാത്രമല്ല യാത്രാവിജയം പല കാര്യങ്ങളിലും സംഭവിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂവില്‍ വിജയം കരസ്ഥമാക്കാം. കൂടാതെ തിങ്കളാഴ്ച നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു. പൊതുവേ അനുകൂല ഫലങ്ങളില്‍ തിളങ്ങുന്ന സമയം ചെറിയ മോശം ഫലങ്ങളും ആഴ്ചയുടെ അവസാനം നിങ്ങളെ തേടി എത്തുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ആഴ്ചയാണ് വരുന്നത്. പല വിധത്തിലുള്ള മോശം ഫലങ്ങളെ നിങ്ങള്‍ അത്ഭുതത്തോടെ കാണേണ്ടി വരുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ് എന്നത് ഓര്‍ക്കണം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. അതിന് വേണ്ടി നിങ്ങള്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. സ്വസ്ഥതക്കുറവ് പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നു. ധനനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കഷ്ടപ്പെടേണ്ടി വരുന്നില്ല.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. എല്ലാ തരത്തിലുള്ള അനുകൂല നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള നേട്ടങ്ങള്‍ക്കും ഈ ആഴ്ച കാരണമാകുന്നു. നിങ്ങളുടെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് നിങ്ങളെ തേടി മികച്ച മാറ്റങ്ങള്‍ വരുന്ന ഒരു ആഴ്ചയാണ് എന്നതാണ് സത്യം. എങ്കിലും അല്‍പം ശ്രദ്ധ നിങ്ങളില്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും അകലുന്ന സമയമാണ്. ജീവിതം ആകെ സന്തോഷത്തിന്റേതായി മാറുന്നു. എങ്കിലും കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ഓരോ വാക്കിലും ഉണ്ടായിരിക്കും. ഒരു തരത്തിലുള്ള പ്രതിസന്ധികളും ഇവരെ ബാധിക്കുന്നില്ല.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും വരുന്ന ആഴ്ചയില്‍ ഉണ്ടാവുന്നു. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒരു സമയമാണ് തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരെ സംബന്ധിച്ചിടത്തോളം മികച്ച സമയമാണ് ഇവര്ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നത്. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുന്നവരില്‍ അതുണ്ടാക്കുന്ന അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഏത് കാര്യവും സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
ധനു രാശി
ധനു രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. എപ്പോഴും ജീവിതത്തില്‍ വിജയത്തിന് വേണ്ടിയുള്ള സമയമാണ് എന്നതാണ് ഈ ആഴ്ചയുടെ പ്രത്യേകത. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ നിലനില്‍ക്കുന്നു. സന്തോഷത്തോടെയുള്ള എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് നിര്‍വ്വഹിക്കാന്‍ സാധിക്കുന്ന ഒരു ആഴ്ചയാണ്. നിങ്ങളുടെ വരുന്ന 7 ദിവസവും ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. വിദ്യാഭ്യാസത്തിന് വേണ്ടി അനുകൂല സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ്. എല്ലാ തരത്തിലുള്ള ജീവിത പ്രതിസന്ധികളും ഇല്ലാതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ ജീവവിതത്തെ ബാധിക്കുന്നു. എങ്കിലും ചെറിയ മാറ്റങ്ങള്‍ മൂലം ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിയില്‍ വരുന്നവര്‍ക്ക് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു സൗഹൃദത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ ജീവിതം മാറിപ്പോവുന്നു. കൂടിക്കാഴ്ചകള്‍ വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പകല്‍ മൂന്ന് മണിക്ക് ശേഷം കുംഭം രാശിക്കാരില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ശനിയാഴ്ച വരെ നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും തേടി വരുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. പരീക്ഷയില്‍ മികവ് പുലര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എപ്പോഴും വിജയം കരസ്ഥമാക്കുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു. ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











