Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
Weekly Horoscope: ഓഗസ്റ്റ് 11 മുതല്‍ വരുന്ന 7 ദിവസം അത്ഭുതപ്പെടുത്തും മാറ്റങ്ങള്‍: സമ്പൂര്‍ണവാരഫലം
ഈ ആഴ്ചയിലെ വാരഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി നമുക്ക് പലര്‍ക്കും ആഗ്രഹം കാണുന്നു. എന്നാല്‍ വരുന്ന ആഴ്ചയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച ്ഈ ലേഖനത്തില്‍ കൃത്യമായി നിങ്ങള്‍ക്ക് വായിച്ചെടുക്കാവുന്നതാണ്. നിങ്ങളുടെ ഈ ആഴ്ച എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമയമാണ് വരുന്ന ആഴ്ച. വളരെയധികം സൂക്ഷിക്കേണ്ട സമയമാണ് എന്നത് തന്നെയാണ് പ്രധാന കാര്യം. കാരണം ഇവരുടെ ജീവിതത്തില്‍ പലപ്പോഴും മോശമായ പല സംഭവങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് പലപ്പോഴും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.പ്രതിസന്ധികള്‍ വര്‍ദ്ധിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായിരിക്കും. എല്ലാ പ്രതിസന്ധികളില്‍ നിന്നും മാറ്റം വരുന്ന ആഴ്ചയാണ്. കുടുംബത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ദോഷങ്ങളെല്ലാം ഇല്ലാതാവുകയും നേട്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. സാമ്പത്തിക ബാധ്യതകള്‍ പലപ്പോഴും നിങ്ങളെ തേടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ കാത്തിരിക്കുന്നു. പലപ്പോഴും നിങ്ങളെ തേടി നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാഹിത്യ രംഗത്ത് അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. സാമ്പത്തികം മികച്ചതായിരിക്കും. ഈശ്വരാനുഗ്രഹം വര്‍ദ്ധിക്കുന്ന സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ പ്രതികൂലമായി മാറുന്നതിനുള്ള ഒരു സ്കോപും ഇല്ല.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. പല കോണില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ ഇട വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പ്രണയ ബന്ധങ്ങള്‍ക്ക് കൂടുതല്‍ ശക്തിയുണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായി മാറുന്ന സമയമാണ് വരുന്ന ഒരാഴ്ച എന്നതാണ് സത്യം. ചെയ്യുന്ന ജോലിക്ക് അംഗീകാരം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം. ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജോലിയിലെ നേട്ടങ്ങള്‍ സംഭവിക്കുന്നു. യാത്രകളില്‍ പലപ്പോഴും സന്തോഷം കണ്ടെത്തുന്നതിന് സാധ്യതയുണ്ട്. പ്രധാന കാര്യങ്ങളില്‍ പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാവുന്നു. ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കേണ്ടതാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കൂടുതല്‍ ഉന്മേം ലഭിക്കുന്ന ഒരാഴ്ചയാണ് എന്നതാണ് സത്യം. പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. വിവാഹത്തിനും അനുകൂല സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുന്ന ഒരാഴ്ചയാണ് എന്നതാണ് സത്യം. പലപ്പോഴും മേലുദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനങ്ങള്‍ തേടി എത്തുന്നു. ഭാവിയില്‍ മാറ്റങ്ങള്‍ വരുന്നു. വസ്തുസംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് വരുന്ന ആഴ്ച. പലപ്പോഴും നിയമപരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം. പലപ്പോഴും ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവാം. സാമ്പത്തികം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി ചിലവുകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോും ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. എങ്കിലും അതുപോലെ തന്നെ ചിലവുകള്‍ വര്‍ദ്ധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം വളരെയധികം കൂടുതലായിരിക്കും. അനുകൂലമായ പല സമയങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ തേട എത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ആത്മീയമായ കാര്യങ്ങളോടുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദേശത്ത് പോവുന്നതിന് വേണ്ടി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ അനുകൂലമായ സമയമാണ്. ആരോഗ്യ കാര്യത്തില്‍ അശ്രദ്ധ പാടില്ല. സാമ്പത്തികമായി ചിലവുകള്‍ വര്‍ദ്ധിക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications