Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
ഫെബ്രുവരി രണ്ടാം വാരം: തെളിയുന്ന ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍, 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം
വരുന്ന ആഴ്ചയില്‍ 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അതില്‍ അനുകൂലവും പ്രതികുലവുമായ മാറ്റങ്ങളുണ്ടാവും. ജീവിതത്തില്‍ എല്ലാ മേഖലയിലും നിങ്ങള്‍ക്ക് എപ്രകാരമാണ് കാത്തിരിക്കുന്ന മാറ്റങ്ങള്‍ അതൊക്കെ എപ്രകാരമാണ് എന്നതും നമുക്ക് നോക്കാം.
കരിയര്‍, ധനം, ജോലി, ജീവിതം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. സന്തോഷകരമായ മാറ്റമാണോ സങ്കടകരമായ മാറ്റമാണോ എന്നതില്‍ നമുക്ക് അറിയാം. കൂടുതല്‍ മാറ്റങ്ങള്‍ ഇപ്രകാരമാണ് കാത്തിരിക്കുന്നത്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പലപ്പോഴും പുതിയ അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കുക. കുടുംബപിന്തുണ ശക്തമായിരിക്കും. അത് വഴി ഏത് കാര്യത്തിനും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കഠിനാധ്വാനം ഫലം നല്‍കും. ബിസിനസിലും ജോലികളിലും പുരോഗതി പ്രതീക്ഷിക്കാം. ആരോഗ്യത്തില്‍ ചെറിയ ക്ഷീണം അനുഭവപ്പെടുന്നതിന് യോഗം കാണാം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ സംസാരം പലപ്പോഴും ശ്രദ്ധിട്ട് വേണം. എന്നാല്‍ അത് വിജയത്തിലേക്ക് നിങ്ങളെ എത്തിക്കും. പുതിയ ബന്ധങ്ങള്‍ ഗുണകരമാകും. ചെലവുകളില്‍ നിയന്ത്രണം വേണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കുടുംബകാര്യങ്ങളില്‍ സന്തോഷം ഉണ്ടാകും. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കാം. മനസ്സിന് ശാന്തി ലഭിക്കുന്ന ദിനങ്ങളാണ് വരാന്‍ ഇരിക്കുന്നത്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ കഴിയുന്ന ആഴ്ച. സാമ്പത്തിക നേട്ടം ഉണ്ടാകും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആലോചിക്കുക. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ഈ സമയം ജോലിയില്‍ സന്തോഷവും അംഗീകാരവും തേടി എത്തും. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ വേണം. യാത്രകള്‍ ഗുണകരമായി വരുന്ന സമയമാണ്. സന്തോഷത്തോടെ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വരുന്ന ആഴ്ചയില്‍ ബന്ധങ്ങളില്‍ സൗഹൃദം വര്‍ധിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുകൂല സമയം. സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടുന്ന ആഴ്ചയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് ഈ ആ്ഴ്ചയില്‍ ജോലിയില്‍ സമ്മര്‍ദ്ദം അനുഭവപ്പെടാം, പക്ഷേ ഫലങ്ങള്‍ അനുകൂലമായിരിക്കും. ക്ഷമ പാലിച്ച് വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലിക്കുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ പഠനത്തിലും ജോലികളിലും വിജയം കൈവരും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അതുകൊണ്ട് തന്നെ കുടുംബകാര്യങ്ങളില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. സാമ്പത്തികമായി സ്ഥിരത ഉണ്ടാകും. ആരോഗ്യത്തില്‍ ശ്രദ്ധ വേണം. പഠന കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം മാറ്റങ്ങളുണ്ടാവുന്നു. അത് കൂടാതെ പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് നയിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. കരിയറില്‍ മുന്നേറ്റം പ്രതീക്ഷിക്കാവുന്ന സമയമാണ്. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ മനസ്സിന് സന്തോഷം നല്കുന്ന ആഴ്ചയാണ്. അത് മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു. ക്രിയേറ്റീവ് ആയ പ്രവര്‍ത്തനങ്ങള്‍ വിജയകരമാകും. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.



Click it and Unblock the Notifications
