Latest Updates
-
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം!
Weekly Horoscope: ആഴ്ചഫലത്തില് അടിപതറുന്നവര്‍, 12 രാശിക്കും സമ്പൂര്‍ണ സൂര്യരാശിഫലം മേടം മുതല്‍ മീനം വരെ
വരുന്ന ഒരാഴ്ചയില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന കാര്യം നമുക്ക് നോക്കാം. ജീവിതത്തില്‍ സന്തോഷകരമായ പല നേട്ടങ്ങളും അതോടൊപ്പം തന്നെ ദോഷഫലങ്ങളും ഉണ്ടാവുന്നു. മേടം മുതല്‍ മീനം വരെയുള്ള എല്ലാ രാശിക്കാരിലും വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. നിങ്ങളുടെ ജീവിതം മാറി മറിയുന്ന പല കാര്യങ്ങളും ഈ സമയം സംഭവിക്കുന്നു.
സാമ്പത്തികം, കരിയര്‍, വിവാഹം, ദാമ്പത്യം, പ്രണയം, എന്നിങ്ങനെ ജീവിതത്തെ ബാധിക്കുന്ന എല്ലാ മാറ്റങ്ങളിലും സംഭവിക്കുന്നത് എന്തൊക്കെയെന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് ഈ വരുന്ന 7 ദിവസം സംഭവിക്കുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വരുന്ന 7 ദിവസവും പലപ്പോഴും വലിയ ബുദ്ധിമുട്ടുകള്‍ ജോലിയില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കൂടാതെ പല പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ബന്ധുക്കളുടെ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ ആശങ്കയിലാഴ്ത്തുന്നു. പലപ്പോഴും സൗഹൃദങ്ങള്‍ മാറി മറിയുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ കാത്തിരിക്കേണ്ടി വരും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വരുന്ന ഒരാഴ്ചയോളം പലപ്പോഴും അനുകൂല മാറ്റങ്ങള്‍ ആണ് സംഭവിക്കാന്‍ പോവുന്നത്. കൂടാതെ സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അതോടൊപ്പം തന്നെ സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കുന്നത് കൊണ്ട് തന്നെ അതില്‍ ടെന്ഷനുണ്ടായിരിക്കുകയില്ല. അനാരോഗ്യകരമായ ശീലങ്ങളെല്ലാം നിങ്ങള്‍ക്ക് ഇല്ലാതാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണപ്രദമായ ഒരാഴ്ചയാണ് എങ്കിലും അശ്രദ്ധയെങ്കില്‍ അത് ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തുന്നു. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. മത്സരങ്ങളില്എല്ലാം തന്നെ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. പേരും പെരുമയും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് എങ്കിലും അല്പം ശ്രദ്ധ ഓരോ കാര്യത്തിലും അനിവാര്യമാണ്. പണം കടം കൊടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് അനുകൂല സമയമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ സഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവേണ്ടത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ടാവും. ജീവിത സാഹചര്യങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരും. എങ്കിലും നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളായിരിക്കും പിന്നീട് പ്രശ്നത്തിലെത്തുന്നത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് വരുന്ന ആഴ്ചയില്‍ കാത്തിരിക്കുന്നത്. മാത്രമല്ല സാമ്പത്തിക സ്ഥിതിയിലും ഇത് നേട്ടങ്ങള്‍ കൊണ്ട് വരുന്ന 7 ദിവസമാണ്. പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള ഐക്യക്കുറവ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ വര്‍ദ്ധിക്കുമെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ അല്പം ശ്രദ്ധിക്കണം. പരീക്ഷയില്‍ പ്രതീക്ഷിക്കുന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കണം എന്നില്ല. പലപ്പോഴും പല അവസരങ്ങളും നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. അത് കൂടുതല്‍ വെല്ലുവിളികളും നിങ്ങളില്‍ ഉണ്ടാക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ആരോഗ്യ പ്രതിസന്ധികള്‍ ഒരിക്കലും നിസ്സാരമാക്കരുത്. ആരോഗ്യത്തെ ശ്രദ്ധിക്കുന്നത് പോലെ തന്നെ ചെറിയ നിസ്സാര പ്രശ്നങ്ങളേയും ശ്രദ്ദിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. ബിസിനസിലും ലാഭം ലഭിക്കുന്നു. സാമ്പത്തികമായി നിക്ഷേപങ്ങള്‍ നടത്തുന്നത് ഭാവിയിലേക്ക് ഗുണം നല്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവുമെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്.
തുലാം
തുലാ രാശിക്കാരുടെ വരുന്ന ആഴ്ച അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും എത്രത്തോളം പണം കൈകാര്യം ചെയ്യുന്നു എന്നത് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഓരോ നാണയവും ശ്രദ്ധിച്ച് വേണം ചിലവഴിക്കുന്നതിന്. പങ്കാളിയുടെ ആരോഗ്യം നിസ്സാരമല്ല. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കുടുംബത്തില്‍ ചെറിയ അസ്വസ്ഥതകളും പ്രശ്നങ്ങളും ഉണ്ടാവാം. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എങ്കിലും അതിനെല്ലാം തന്നെ അല്പം കൂടുതല്‍ സമയമെടുക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കുത്. തിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ അതിനെ കൈകാര്യം ചെയ്യേണ്ടത് എപ്രകാരമാണ് എന്ന് മനസ്സിലാക്കണം. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പുനരാരംഭിക്കുന്നതിന് സാധ്യതയുണ്ട്. ആഴ്ചഫലം അനുസരിച്ച് മാറ്റങ്ങള്‍ കൂടുതലായി സംഭവിക്കുന്നു എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുത്തുന്ന ചെറിയ ചില അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് പ്രതീക്ഷക്കനുസരിച്ച് കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. പങ്കാളികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അത് പലപ്പോഴും ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങളുണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അല്പം ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതിനെ മറികടക്കാന്‍ അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ദേഷ്യം വരുന്ന സ്വഭാവം ഒഴിവാക്കേണ്ടതാണ്. ആശങ്കകള്‍ എല്ലാം അകറ്റുന്നതിന് അല്പം പ്രാധാന്യം നല്‍കേണ്ടതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് പലപ്പോഴും ദൗര്‍ഭാഗ്യം വര്‍ദ്ധിക്കുന്ന സമയമാണ് വരുന്ന 7 ദിവസവും. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പാരമ്പര്യമായി സമ്പത്ത് തേടി എത്തുന്നു. പക്ഷേ അത് ഉപയോഗിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതിനെ പരിഹരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക മാറ്റങ്ങള്‍ അനുസരിച്ച് വേണം പണം കൈകാര്യം ചെയ്യുന്നതിന്. വരുമാനം വര്‍ദ്ധിക്കുന്നതിനും യോഗം കാണുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ട ആഴ്ചയാണ്. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. പഴയ കാലത്തെ കാര്യങ്ങള്‍ പലപ്പോഴും നിങ്ങളെ കൂടുതല്‍ ആശങ്കയിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി വളരെയധികം ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് പ്രശ്നങ്ങളിലേക്ക് എത്തും. കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കുന്നു. ആരോഗ്യത്തന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ഓരോ നിമിഷവും അനിവാര്യമാണ്.
മീനം
മീനം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. പലപ്പോഴും ഒരാഴ്ചത്തെ ഫലം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്നതാണ്. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുമെങ്കിലും വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് സമാധാനക്കേടുണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications